അവന്തിക മോഹൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അവന്തിക മോഹൻ
ജനനം (1990-06-17) 17 ജൂൺ 1990 (പ്രായം 29 വയസ്സ്)
മറ്റ് പേരുകൾPriyanka Mohan
തൊഴിൽActress, Model, Dancer
സജീവം2012 – Present

ഒരു ഇന്ത്യൻ നടിയും മോഡലുമാണ് പ്രിയങ്ക മോഹൻ എന്നും അറിയപ്പെടുന്ന അവന്തിക മോഹൻ. യക്ഷി, ഫെയ്ത്ത്ഫുള്ളി യുവേഴ്‌സ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അവന്തിക മലയാള ചിത്രങ്ങളിൽ തുടർ‌ന്നഭിനയിക്കുകയും പിന്നിട്  ആത്മസഖി എന്ന ടിവി പരമ്പരയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയെടുക്കുകയും ചെയ്തു. ഈ പരമ്പരയിലെ നന്ദിത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് അവർക്ക് 24 ഫ്രെയിംസ് സൊസൈറ്റിയുടെ മികച്ച നടിക്കുള്ള രണ്ട് അവാർഡുകൾ ലഭിച്ചിരുന്നു.[1]

ആദ്യകാലജീവിതം[തിരുത്തുക]

അവന്തിക മോഹൻ ദുബായിലാണ് ജനിച്ചു വളർന്നത്. അവരുടെ മാതാപിതാക്കൾ കേരളത്തിലെ കോഴിക്കോടു നിന്നുള്ളവരാണ്.[2] മോഡലിംഗ് ജീവിതം പിന്തുടരുവാനായി അവന്തിക കേരളത്തിലേയ്ക്കു തിരിച്ചുവരുകയും മിസ്സ് മലബാർ 2011 പുരസ്കാരം,  മിസ് പെർഫെക്റ്റ് 2010 ഉപശീർഷകം എന്നിവ കരസ്ഥമാക്കുകയും ചെയ്തു.[3] പരിശീലനം നേടിയ ഒരു നർത്തകികൂടിയാണ് അവന്തിക.  സൗന്ദര്യമത്സരത്തിലെ വിജയത്തിനു ശേഷം, അഭിനയ മേഖലകളിൽനിന്ന് അവസരങ്ങൾ ലഭിക്കാൻ തുടങ്ങുകയും സിനിമാ വ്യവസായത്തിലേയ്ക്കു പ്രവേശിക്കാൻ തീരുമാനിക്കുകയും ചെയ്തു.  2017 ൽ മികച്ച നടിക്കുള്ള മൂന്ന് അവാർഡുകൾ കരസ്ഥമാക്കിയിരുന്നു.

സിനിമകൾ[തിരുത്തുക]

വർഷം സിനിമ കഥാപാത്രം ഭാഷ കുറിപ്പുകൾ
2012 യക്ഷി, ഫെയ്ത്ത്ഫുള്ളി യുവേഴ്‌സ് Nagayakshi Malayalam
2013 മി. ബീൻ Neetha Malayalam
2013 നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി Fatima Malayalam
2013 ക്രൊക്കഡൈൽ ലവ സ്റ്റോറി Nithya Malayalam
2014 Aalamaram Malarkodi Tamil
2014 Vundile Manchi Kalam Mundu Munduna Ujjwala Telugu
2014 8 : 20 Malayalam
2016 Preethiyalli Sahaja Kannada
2018 Rajavin Paarvai Raniyin Pakkam Tamil

ടെലിവിഷൻ[തിരുത്തുക]

വർഷം പരമ്പര കഥാപാത്രം ഭാഷ ചാനൽ Ref
2015 ശിവകാമി Malayalam Surya TV
2016–2018 ആത്മസഖി Dr.Nanditha a.k.a.Nandu / Indu Malayalam Mazhavil Manorama [4]
2016 രാജാ റാണി Shailaja a.k.a. Sailu Telugu MAA TV

അവലംബം[തിരുത്തുക]

  1. http://www.newindianexpress.com/entertainment/tamil/I-Hope-to-Do-a-Role-Like-Queen-Someday/2014/10/15/article2477971.ece
  2. http://timesofindia.indiatimes.com/entertainment/malayalam/movies/news/Avanthika-Mohan-heads-to-Kollywood/articleshow/18528802.cms
  3. http://www.thehindu.com/todays-paper/tp-features/tp-cinemaplus/etcetera/article5643711.ece
  4. "Avanthika Mohan in Athmasakhi". timesofindia.indiatimes.com.
"https://ml.wikipedia.org/w/index.php?title=അവന്തിക_മോഹൻ&oldid=3109230" എന്ന താളിൽനിന്ന് ശേഖരിച്ചത്