അലങ്കാരപ്പന
Cycas revoluta Cycas സൈകസ് | |
---|---|
![]() | |
സൈകസിന്റെ ഇലകളും കോണും. | |
Scientific classification | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. revoluta
|
Binomial name | |
Cycas revoluta |

അലങ്കാരത്തിനായി തോട്ടത്തിൽ വളർത്തുന്ന വളരെ ഭംഗിയുള്ളതും വിലകൂടിയതുമായ സസ്യമാണ് അലങ്കാരപ്പന. സൈക്കാഡ് വർഗത്തിൽപ്പെട്ട മറ്റു ചെടികളേപ്പോലെ ഇതിനേയും ഒറ്റനോട്ടത്തിൽ പനയെന്നു തോന്നും. എന്നാൽ അവ യഥാർഥത്തിൽ പനവർഗമേയല്ല. Cycas revoluta എന്നാണ് അലങ്കാരപ്പനയുടെ ശാസ്ത്രീയ നാമം.
ഇതിന്റെ ഉറവിടം തെക്കേ ജപ്പാനിൽ നിന്നാണെന്ന് കരുതുന്നു. വളരെ പ്രതിസമതയോടെ വളരുന്നതും, തിളങ്ങുന്നതും നല്ല കടുത്ത പച്ച നിറത്തിലുള്ളതുമായ ഇലകളോടുകൂടിയതുമായ ഒരു സസ്യമാണ് ഇത്. ഇതിന്റെ തണ്ടിന് സാധാരണ 20 സെ.മീ (7.9 ഇഞ്ച്) വ്യാസമുണ്ടാവാറുണ്ട്. ഇത് വളരെ പതുക്കെ വളരുന്ന ഒരു സസ്യമാണ്. ഇതിന്റെ ശരിയായ ഉയരം എത്തുന്നതിന് ഇത് ചിലപ്പോൾ 50–100 വരെ വർഷങ്ങൾ എടുക്കാറുണ്ട്.
ഇതിന്റെ പച്ച ഇലകൾ 50–150 സെ.മീ (20–59 ഇഞ്ച്) നീളത്തിൽ കാണപ്പെടുന്നു. ഇത് പ്രാരംഭദശയിലും പിന്നീട് ഈ ഇലകൾക്ക് 1 മീ (3.3 അടി) വ്യാസം വക്കാറുണ്ട്. മാരൻശലഭത്തിന്റെ ശലഭപ്പുഴുക്കൾ ഇതിന്റെ ഇല ആഹരിക്കാറുണ്ട്.
ചിത്രശാല
[തിരുത്തുക]-
female reproductive structure
-
young
-
seeds
-
Cycas revoluta
-
Funchal: Botanical garden, 22 March
-
Funchal, Monte, 23 March
-
dito
-
Cycas revoluta - Museum specimen
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- cycas Archived 2007-10-14 at the Wayback Machine
- MicrosporophyllMacrosporophyllSeeds - Flavon's Wild herb and Alpine plants