അറേബ്യൻ കാരക്കാൾ (പോക്കാൻ പൂച്ച)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അറേബ്യൻ കാരക്കാൾ (പോക്കാൻ)
Caracal Caracal-001.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ഉപകുടുംബം:
ജനുസ്സ്:
Gray, 1843
വർഗ്ഗം:
C. caracal
ശാസ്ത്രീയ നാമം
Caracal caracal schmitzi
(Schreber, 1776)
Subspecies

See text

Caracal distribution.png
Caracal distribution
പര്യായങ്ങൾ[2]

അറേബ്യൻ കാരക്കാൾ അഥവാ പോക്കാൻ പൂച്ച  ഇടത്തരം വലിപ്പമുള്ള അറേബ്യൻ മരുഭൂമിയിൽ കാണപ്പെടുന്ന വന്യസ്വഭാവമുള്ള ഒരു പൂച്ച വർഗ്ഗമാണ്. ശാസ്‌ത്രീയമായ വർഗ്ഗീകരണമനുസരിച്ച് ഇവയുടെ ലാറ്റിൻ പേര് "Caracal caracal schmitzi" എന്നാണ്. സാധാരണയായി പശ്ചിമേഷ്യൻ രാജ്യങ്ങളായ സൌദി അറേബ്യ, സിറിയ, തുർക്കി, തുർക്ക്മെനിസ്ഥാൻ, യു.എ.ഇ., യെമൻ, ഈജിപ്ത്, പാലസ്തീൻ, ലബനോൻ, ജോർദാൻ, കുവൈറ്റ്, ഒമാൻ, ഇറാൻ, ഇറാക്ക്, ഇസ്രായേൽ എന്നിവിടങ്ങളിലും അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ഇന്ത്യ എന്നീ ഏഷ്യൻ രാജ്യങ്ങളിലും കണ്ടുവരുന്നു. കാരക്കാൾ കുടുംബത്തിലെ ഏറ്റവും ചെറിയ ഉപവർഗ്ഗമാണ് അറേബ്യൻ കാരക്കാൾ. ഇവയ്ക്ക് മങ്ങിയ തവിട്ടു നിറത്തിലുള്ള രോമമാണുള്ളത്. ശരീരത്തിന് അടിവശം മങ്ങിയ വെള്ളനിറമായിരിക്കും. ആഫ്രിക്കൻ ഉപവർഗ്ഗത്തേക്കാർ നിറം കുറവാണിവയ്ക്ക്. 40 മുതൽ 50 സെൻറീമീറ്റർ നീളവും 8 മുതൽ 18 കിലോഗ്രാം വരെ ഭാരവുമാണിവയക്കുണ്ടാകവുക. നീളമുള്ള കാലുകൾ, ചെറിയ മുഖം, നീളമുള്ള കൂർത്ത ചെവിയുടെ മുകൾഭാഗം രോമനിബിഢമായിരിക്കും. അറേബ്യൻ കാരക്കാൾ, ഏഷ്യൻ കാരക്കാൾ, ഇന്ത്യൻ കാരക്കാൾ, ഡെസർട്ട് ലിൻക്സ് എന്നിങ്ങനെ വർഗ്ഗങ്ങളും ഉപവർഗ്ഗങ്ങളുമുണ്ട്.എട്ട് ഉപവർഗ്ഗങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

വാസസ്ഥലം[തിരുത്തുക]

ഇവ അർദ്ധമരുഭൂപ്രദേശങ്ങളിൽ ജവിക്കാൻ ഇഷ്ടപ്പെടുന്നു.  ഒറ്റയായി ജീവിക്കുന്ന ഇവയെ അപൂർവ്വമായിട്ടേ കൂട്ടത്തോടെ കാണാൻ സാധിക്കുകയുള്ളു. രാത്രിയിൽ മാത്രം ഇരപിടിക്കുന്ന ഇവ പകൽ പാറക്കൂട്ടങ്ങളക്കിടയിലോ കുറ്റച്ചെടികൾക്കിടയിലോ പതുങ്ങിയിരിക്കുന്നു. തണുപ്പുകാലത്ത് ഇവ പകൽ സമയവും പ്രവർത്തനനിരതമായിരിക്കും. ഒരു രാത്രി ആറുമുതൽ ഒൻപതു കിലോമീറ്റർ ദൂരം ഇവ ഭക്ഷണം അന്വേഷിച്ചു സഞ്ചരിക്കുന്നു.  

വരണ്ടകാലാവസ്ഥയും തരശായ പ്രദേശങ്ങളുമായതിനാൽ ഇരകളുടെ ദൌർലഭ്യം പരിഹരിക്കുന്നതിനായി അറേബ്യൻ കാരക്കാനുകൾ മറ്റ് ഉപവർഗ്ഗങ്ങളേക്കാൾ കൂടുതൽ പ്രദേശങ്ങൾ തങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സൌദി അറേബ്യയിൽ ഒരു ആൺ കാരക്കാൻ തൻറെ പരിധിയിലുള്ള വാസമേഖല തണുപ്പുകാലത്ത് 270 km² ഉം തണുപ്പുകാലത്തിനു ശേഷം 448 km²  ഉമായി വർദ്ധിപ്പിക്കുന്നു. ഇതു ചിലപ്പോൾ ക്രമേണയായി 1116 km² വരെയായി മാറാറുണ്ട്. ഒരു ഇസ്രായേലി പഠനത്തിൽ, ഒരു അറേബ്യൻ കാരക്കൻറെ ശരാശരി വാസമേഖല 220.6 km² ആണെന്നു കണ്ടെത്തിയിരുന്നു. സൌത്ത് ആഫ്രിക്കയിലെ വാസമേഖലയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വലിയ വ്യത്യാസമാണ് കാണിക്കുന്നത്. സൌത്ത് ആഫ്രിക്കയിൽ ഇത്തരം ഒരു ആണ് കാരക്കാളിന്റെ ആവാസ മേഖലയുടെ പരിധി വെറും 26.9 km² ആണ്. ഇവയെ സ്ഥിരമായി കണ്ടെത്തുന്ന ഒരു പ്രത്യേക കോർ മേഖല അറേബ്യൻ പ്രദേശങ്ങളിലില്ല, എന്നാൽ ആഫ്രക്കയിലുണ്ടുതാനും. ഈ വ്യത്യാസത്തിനു കാരണം ഇരകളുട ലഭ്യതതയായിരിക്കാം. അറേബ്യൻ പ്രദേശങ്ങളിൽ ആൺമൃഗങ്ങൾ അധിവസിക്കുന്ന മേഖലയേക്കാൾ പെൺമൃഗങ്ങളുടെ അധിവാസ മേഖലാപരിധി ചുരുങ്ങിയതാണ്. ഒൻപതു മുതൽ 10 മാസം വരെ പ്രായമാകുമ്പോൽ ഇവയുടെ കുഞ്ഞുങ്ങൾ വേട്ടയാടിത്തുടങ്ങുകയും സ്വയം പര്യാപ്തതയിലെത്തുകയും ചെയ്യും.  

ഭക്ഷണരീതി[തിരുത്തുക]

പ്രാഥമികമായി ഈ ജീവികൾ എലികൾ, ചെറു പക്ഷികൾ എന്നിവയെ വേട്ടയാടിപ്പിടിച്ചു ഭക്ഷിക്കുന്നു. അതുപോല മരുഭൂമിയിലെ ചെറിയ കലമാനുകൾ, മുയലുകൾ, ഇഴജന്തുക്കൾ എന്നിവയേയും ഇവ ഭക്ഷണമാക്കുന്നു.  മരം കയറുന്നതിൽ അഗ്രഗണ്യരാണെങ്കലും കൂടുതലും വേട്ടയാടൽ നിലത്തു തന്നെയാണ്. ഒച്ചയുണ്ടാക്കാതെ പതുങ്ങി ഇരയെ സമീപിക്കുന്ന ഇവർ ഒറ്റക്കുതിപ്പിന് ഇരയെ തൻറെ വരുതിയിലാക്കുന്നു. പക്ഷികളെ വേട്ടയാടുന്ന സമയത്ത്, വായുവിലേയ്ക്ക് രണ്ടുമീറ്റർ ഉയരം വരെ കുതിച്ചു പൊങ്ങുവാൻ ഇവർക്കു സാധിക്കുന്നു.  മരുഭൂമിയ്ക്കു സമീപമുള്ള ഗ്രാമങ്ങളിൽ നിന്ന് വളർത്തു കോഴികൾ, ആടുകൾ എന്നിവയെ ഇവർ പിടിച്ചു തിന്നുന്നു. സൌദി അറേബ്യപോലുള്ള രാജ്യങ്ങളിൽ ഇവ ഒട്ടകം, ഗാസെൽസ് പോലുള്ള ചത്ത മൃഗങ്ങളെയും ഭക്ഷിക്കുന്നു. ജലം ലഭ്യമല്ലാത്ത അവസ്ഥയിൽ കാരക്കൾസുകള്ക്ക് ഇരയും മാംസത്തിൽ അടങ്ങിയ ജലം മതിയാകുന്നതാണ്.

ആശയവിനിമയം[തിരുത്തുക]

അറേബ്യൻ കാരക്കളുകൾ പല തരത്തിലുള്ള ശബ്ദം ആശയവിനിമയത്തിനായി ഉപയോഗിക്കുന്നു. മുരളുക്, ചീറ്റുക, കുരയ്ക്കുക, മ്യാവു ശബ്ദം പുറപ്പെടുവിക്കുക എന്നിവയാണവ.  ചില സമയം തങ്ങളടുടെ അധികാര പരിധിയിലുള്ള പ്രദേശം അടയാളപ്പെടുത്തുവാൻ മൂത്രം ഉപയോഗിക്കുന്നു.  

പ്രത്യൂൽപാദനവും വളർച്ചയും[തിരുത്തുക]

ആൺ മൃഗം പ്രായപൂർത്തിയിലെത്തുന്നത് 12.5-15 മാസങ്ങൾക്കൊണ്ടാണ്. പെൺ മൃഗം  14-16 മാസം പ്രായത്തിലും.  ഗർഭാവസ്ഥ 78 മുതൽ 80 ദിവസങ്ങൾ വരെയാണ്. കുഞ്ഞുങ്ങളുടം ജനന കാലം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല, വസന്തകാലത്താണെന്ന് അനുമാനിക്കപ്പെടുന്നു.  ഒരു സമയം ഒന്നുമുതൽ മൂന്നുവരെ കുഞ്ഞുങ്ങളുണ്ടാകാറുണ്ട്. ഇവയുടെ ജീവിത കാലം വന്യമായി ചുറ്റുപാടുകളിൽ രേഖപ്പെടുത്തിയിട്ടില്ല. കൂട്ടിലടച്ചവ 19 വർഷം വരെ ജീവിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു.

പ്രധാന ഭീക്ഷണികൾ[തിരുത്തുക]

ഈ ജീവികളുടെ നിലനിൽപ്പിനുള്ള യഥാർത്ഥ ഭീക്ഷണി അനിയന്ത്രിതമായ വേട്ടയാണ്.  കർഷകർ ഇവയെ കാണുന്നമാത്രയിൽ വെടിവച്ചു കൊല്ലുന്നു. ഇവയെ കെണിവച്ചു പിടിച്ച് വളർത്തുന്നവരുമുണ്ട്. കൃഷിയിടങ്ങളുടെ വ്യാപനം, ഉയർന്ന തോതിലുള്ള കന്നുകാലിമേയ്‌ക്കൽ എന്നിവ ഇവയുടെ പാർപ്പിടമേഖല ചുരുങ്ങിവരുന്നത് മറ്റൊരു ഭീക്ഷണിയാണ്.

ഇന്ന് ഔദ്യോഗികമായി ലോകത്തൊട്ടാകെ 25 അറേബ്യൻ കാരകൽസുകളെ പിടികൂടി സംരക്ഷിക്കുന്നുണ്ട്. നിയമവിരുദ്ധമായി പിടികൂടി സാധാരണക്കാർ വളർത്തുന്നവ ഈ കണക്കിൽ ഉൾപ്പെട്ടിട്ടില്ല. ഈ അറേബ്യൻ കാരക്കാളുകളിൽ ഏറിയ പങ്കും പശ്ചിമേഷ്യയിലാണ്. പിന്നെയുള്ളവ റഷ്യയിലെ മോസ്കോ സുവോളജിക്കൽ പാർക്ക്, ആസ്ട്രേലിയയിലെ മെൽബോൺ മൃഗശാല എന്നിവിടങ്ങളിലാണ്. പിടികൂടി വളർത്തുന്നവയുടെ ശരാശരി ജീവിതകാലം 4.4 വർഷങ്ങളാണ് (ഒരു ദിവസം മുതൽ 19 വർഷങ്ങൾ വരെയാകാം).  

സംരക്ഷണം[തിരുത്തുക]

അഫ്ഗനിസ്ഥാൻ, ഈജിപ്ത്, ഇന്ത്യ, ഇറാൻ, ഇസ്രായേൽ, ജോർദാൻ, ലെബനോൻ, പാകിസ്താൻ, സിറിയ, തുർക്കി, തുർക്കമെനിസ്ഥാൻ എന്നിവിടങ്ങളിൽ ഇവയെ വേട്ടയാടുന്നത് നിരോധിച്ചിരിക്കുന്നു. യെമനിൽ വേട്ടയ്ക്കു നിരോധനമുള്ളയായി കാണുന്നില്ല. കന്നുകാലികൾക്ക് ഭീക്ഷണിയായിതിനാൽ ഇവിടങ്ങളിൽ കണ്ണിൽപ്പെട്ടാലുടനെ ആളുകൾ വെടിവച്ചു കൊല്ലുന്ന അവസ്ഥയാണ്. 

അവലംബം[തിരുത്തുക]

  1. Avgan, B.; Henschel, P.; Ghoddousi, A. (2016). "Caracal caracal". IUCN Red List of Threatened Species. Version 2016.2. International Union for Conservation of Nature.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; MSW3 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.