അരൻസിനി
![]() Sicilian arancini for sale at a counter | |
Origin | |
---|---|
Place of origin | Italy |
Region or state | Sicily |
Details | |
Type | Snack, street food |
Main ingredient(s) | rice, meat |
തക്കാളിസോസും ഉരുളക്കിഴങ്ങും മസാലകളും ചേർത്ത് കൊത്തിയരിഞ്ഞ ഇറച്ചികഷണങ്ങളെ ദീർഘനേരം വേവിച്ചെടുത്ത് ആ മിശ്രിതം അരിഉണ്ടകൾക്കുള്ളിൽ നിറച്ച് അതിനെ റൊട്ടിപ്പൊടിയുപയോഗിച്ച് പൊതിഞ്ഞ് നന്നായി എണ്ണയിൽ പൊരിച്ചെടുക്കുന്ന ഒരു ഇറ്റാലിയൻ പലഹാരമാണ് അരൻസിനി ([aranˈtʃiːni][1][2]
ചരിത്രം[തിരുത്തുക]

പത്താം നൂറ്റാണ്ടിൽ സിസിലി ദ്വീപ് അറബ് ഭരണത്തിൻ കീഴിലായിരുന്നപ്പോഴാണ് അരാൻസിനി ഉത്ഭവിച്ചതെന്ന് പറയപ്പെടുന്നു.[3][4]സിസിലിയിലെ പലേർമോ, സിറാക്കുസ, ട്രപാനി നഗരങ്ങളിൽ, ഡിസംബർ 13 ന് സാന്താ ലൂസിയയുടെ വിരുന്നിന് ഒരുക്കുന്ന പരമ്പരാഗത ഭക്ഷണമാണ് അരൻസിനി. അന്നേദിവസം റൊട്ടിയും പാസ്തയും കഴിക്കാറില്ല. കടുത്ത ക്ഷാമം ഒഴിവാക്കിക്കൊണ്ട് 1646-ൽ സാന്താ ലൂസിയയുടെ ദിനത്തിൽ ധാന്യ വിതരണ കപ്പലിന്റെ വരവിനെ ഇത് ഓർമ്മിപ്പിക്കുന്നു.[5]
ഇന്ന്, ആധുനിക ഇറ്റാലിയൻ ഭക്ഷണ സംസ്കാരത്തിൽ ഈ ഭക്ഷണത്തിന്റെ ജനപ്രീതി വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, അരൻസിനി വർഷം മുഴുവനും മിക്ക സിസിലിയൻ ഭക്ഷണശാലകളിലും, പ്രത്യേകിച്ച് പലേർമോ, മെസീന, കാറ്റാനിയ എന്നിവിടങ്ങളിൽ കാണപ്പെടുന്നു. ഫെഡറിക്കോ II ഡി സ്വെവിയയുടെ വേട്ടയാടൽ വേളയിൽ നൽകാനാണ് ഈ വിഭവം പരമ്പരാഗതമായി സൃഷ്ടിച്ചത്.
ഇതും കാണുക[തിരുത്തുക]
- Italian cuisine
- Sicilian cuisine
- List of Sicilian dishes
- List of stuffed dishes
- Pani ca meusa – another example of Sicilian street food
അവലംബം[തിരുത്തുക]
- ↑ "I cugini di Palerma e il sesso degli arancini. Un complesso di inferiorità culinaria". MeridioNews. മൂലതാളിൽ നിന്നും 2014-10-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-04-18.
- ↑ "Arancina o arancinu? Una risposta esaustiva - Cadèmia Siciliana". Cadèmia Siciliana (ഭാഷ: ഇറ്റാലിയൻ). 2017-12-30. ശേഖരിച്ചത് 2018-01-04.
- ↑ Giuliano Valdes (1 May 2000). Sicilia. Ediz. Inglese (illustrated പതിപ്പ്.). Casa Editrice Bonechi. പുറം. 9. ISBN 9788870098266.
- ↑ Clifford A. Wright (1 Jan 2003). Little Foods of the Mediterranean: 500 Fabulous Recipes for Antipasti, Tapas, Hors D'Oeuvre, Meze, and More (illustrated പതിപ്പ്.). Harvard Common Press. പുറം. 380. ISBN 9781558322271.
- ↑ Giuseppina Siotto, Vegetaliana, note di cucina italiana vegetale: La cucina vegetariana e vegana, 2014, ISBN 8868101858, chapter 14
പുറം കണ്ണികൾ[തിരുത്തുക]
അരൻസിനി എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Arancino recipe at BBC Food