അരിവാള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അരിവാള
അരിവാള
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. viscosa
Binomial name
Cleome viscosa
L.
Synonyms
  • Arivela viscosa (L.) Raf.
  • Cleome acutifolia Elmer
  • Cleome icosandra L.
  • Cleome viscosa var. deglabrata (Backer) B.S.Sun
  • Cleome viscosa var. nagarjunakondensis Sundararagh.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

മഴക്കാലത്ത് ആദ്യം പ്രത്യക്ഷപ്പെടുന്ന ചെടികളിലൊന്നാണ് അരിവാള അഥവാ മഞ്ഞകാട്ടുകടുക് (ഇംഗ്ലീഷ്: Yellow Spider Flower ശാസ്ത്രീയനാമം:Cleome viscosa). ക്ലിയോമേസി കുടുംബത്തിൽ (Cleomaceae Family) ഇവയുടെ മഞ്ഞപൂക്കൾ പെട്ടെന്നു തന്നെ നമ്മുടെ ശ്രദ്ധ ആകർഷിക്കുന്നു. നല്ല വളക്കൂറുള്ള മണ്ണിൽ ഈ ചെടി ഒരു മീറ്റർ വരെ ഉയരത്തിൽ വളരും. തുറസായ സ്ഥലങ്ങളിലാണ് അരിവാള കൂടുതലായി കാണുന്നത്. തണ്ടുകളിലും കായ്കളിലും സ്പർശിച്ചാൽ നേർത്ത ഗന്ധവും ഒട്ടലും അനുഭവപ്പെടും. മഞ്ഞപൂക്കൾക്ക് ഒന്നു മുതൽ 1.5 സെ.മീ വരെ വ്യാസമുണ്ടാകും. ചെടി മൊത്തമായും ഔഷധാവശ്യത്തിന് ഉപയോഗിക്കാറുണ്ട്. പൊട്ടുവെള്ളാട്ടി (Common Psyche) ശലഭത്തിന്റെ ലാർ‌വയുടെ ഭക്ഷണസസ്യങ്ങളിലൊന്നാണ്. വിത്തുവഴിയാണ് പുതിയ ചെടികൾ ഉണ്ടാവുന്നത്. നെൽപ്പാടങ്ങളിൽ ഇത് ഒരു കളയാണ്. [1]

Cleome viscosa യുടെ ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അരിവാള&oldid=2382686" എന്ന താളിൽനിന്ന് ശേഖരിച്ചത്