Jump to content

അരാരത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അരാരത്ത്

Արարատ
Ararat town entrance
Ararat town entrance
അരാരത്ത് is located in Armenia
അരാരത്ത്
അരാരത്ത്
Coordinates: 39°48′34″N 44°42′52″E / 39.80944°N 44.71444°E / 39.80944; 44.71444
CountryArmenia
Marz (Province)Ararat
Founded1930
വിസ്തീർണ്ണം
 • ആകെച.കി.മീ.(2 ച മൈ)
ഉയരം
825 മീ(2,707 അടി)
ജനസംഖ്യ
 (2011 census)
 • ആകെ20,235
 • ജനസാന്ദ്രത3,400/ച.കി.മീ.(8,700/ച മൈ)
സമയമേഖലUTC+4 ( )
വെബ്സൈറ്റ്Official web
Sources: Population[1]

അരാരത്ത് (അർമേനിയൻ: Արարատ) അർമേനിയയിലെ അരാരത്ത് പ്രവിശ്യയിലെ ഒരു പട്ടണവും നഗര മുനിസിപ്പൽ സമൂഹവുമാണ്. യെറിവാൻ‌-നാക്ചിവാൻ ഹൈവേയിൽ, തലസ്ഥാനമായ യെറിവാനിൽ നിന്ന്  ഏകദേശം 42 കിലോമീറ്റർ (26 മൈൽ) തെക്ക് കിഴക്കും പ്രവിശ്യാ കേന്ദ്രമായ ആർട്ടഷാറ്റിൽ നിന്ന് 19 കിലോമീറ്റർ (12 മൈൽ) തെക്കുമായാണ് ഈ പട്ടണ സ്ഥിതിചെയ്യുന്നത്. 2011 ലെ സെൻസസ് പ്രകാരം പട്ടണത്തിലെ ജനസംഖ്യ 20,235 ആയിരുന്നു. 2016ലെ ഔദ്യോഗിക കണക്ക് പ്രകാരമുള്ള പട്ടണത്തിലെ ജനസംഖ്യ 20,300 ആണ്.

ചരിത്രം

[തിരുത്തുക]

1927-ൽ സോവിയറ്റ് അർമേനിയയിൽ തൊഴിലാളികൾക്ക് താമസിക്കാനായി ഏതാനും പാർപ്പിട  സമുച്ചയങ്ങളുടെ നിർമ്മാണത്തോടൊപ്പംതന്നെ അരാരത്ത് സിമന്റ് ഫാക്ടറിയും ഇവിടെ സ്ഥാപിക്കപ്പെട്ടു. 1930-ൽ, ഈ വാസകേന്ദ്രം ഔദ്യോഗികമായി ഒരു തൊഴിൽ-പാർപ്പിട മേഖലയായി രൂപീകരിക്കുന്ന സമയത്ത് 1933-ൽ സിമന്റ് ശാല അതിലെ അതിന്റെ ആദ്യ ഉൽപ്പാദനം നടത്തി. 1935-ൽ, ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങൾക്കൂടി ഉൾപ്പെടുത്തി ഈ വാസകേന്ദ്രം വിപുലീകരിച്ചു.1947-ൽ, സമീപത്തെ ബൈബിളിൽ പരാമർശിക്കപ്പെടുന്ന പർവതനിരയായ അരാരത്തിന്റെ പേരിൽ ഇതിന് ഔദ്യോഗികമായി അരാരത്ത് എന്ന് പേരിട്ടു.[2]

നിരവധി വ്യാവസായിക പ്ലാന്റുകൾ സ്ഥാപിച്ചതോടെ, അർമേനിയൻ എസ്എസ്ആറിലെ ഒരു പ്രധാന വ്യാവസായിക കേന്ദ്രമായും ഒരു നഗരവിഭാഗത്തിലുള്ള ജനവാസകേന്ദ്രമായും അരാരത്ത് വികസിപ്പിച്ചെടുത്തു. പട്ടണത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയും ജനസംഖ്യയുടെ ക്രമാനുഗതമായ വർദ്ധനവും കാരണം, 1962-ൽ അരാരത്തിന് ഒരു പട്ടണത്തിന്റെ പദവി ലഭിച്ചു. 1972-ൽ ഇത് റിപ്പബ്ലിക്കൻ കീഴിലുള്ള പട്ടണമായി മാറി. അർമേനിയയുടെ സ്വാതന്ത്ര്യത്തിനുശേഷം, അരരാത്ത് പട്ടണം ഇതേപേരുള്ള പ്രവിശ്യയിൽ ഉൾപ്പെടുത്തപ്പെട്ടു.

ഭൂമിശാസ്ത്രം, കാലാവസ്ഥ എന്നിവ

[തിരുത്തുക]

അർമേനിയ-തുർക്കി അതിർത്തിയിൽ, അറാക്‌സ് നദിയിൽ നിന്ന് വെറും 7 കിലോമീറ്റർ കിഴക്ക്, അരാരത്ത് സമതലത്തിന്റെ തെക്കുകിഴക്കൻ ഭാഗത്തെയും ഉൾക്കൊള്ളുന്ന ഈ പട്ടണം, ഇന്നത്തെ അർമേനിയയുടെ മധ്യഭാഗത്തിന് കിഴക്കാണ് സ്ഥിതിചെയ്യുന്നത്. ചരിത്രപരമായി, പട്ടണത്തിന്റെ നിലവിലെ പ്രദേശം പുരാതന അർമേനിയയിലെ അയ്രാറാത്ത് പ്രവിശ്യയിലെ വോസ്താൻ ഹയോട്ട്സ് കന്റോണിന്റെ ഭാഗമായിരുന്നു.

സമുദ്രനിരപ്പിൽ നിന്ന് ശരാശരി 825 മീറ്റർ ഉയരത്തിൽ, വടക്കുപടിഞ്ഞാറ് അവ്ഷാർ, പടിഞ്ഞാറും തെക്കും അരാരത്ത് എന്നീ ഗ്രാമങ്ങളാൽ ഈ പട്ടണം വലയം ചെയ്യപ്പെട്ടിരിക്കുന്നു. ഗോരവൻ സാൻഡ്സ് സാങ്ച്വറി പട്ടണത്തിന്റെ വടക്കുകിഴക്കായി സ്ഥിതി ചെയ്യുമ്പോൾ പട്ടണത്തിന് കിഴക്കും വടക്കുമായി ഉർട്സ് മലനിരകൾ നിലകൊള്ളുന്നു.

മഴയുടെ അളവ് കുറവുള്ളതും വളരെ വരണ്ടതുമായ ഒരു കാലാവസ്ഥയാണ് നഗരത്തിന്റെ സവിശേഷത. തണുപ്പും മഞ്ഞുവീഴ്ചയുമുള്ള ശീതകാലത്ത്  ഇവിടുത്തെ താപനില -15 ഡിഗ്രി മുതൽ -30 ഡിഗ്രി സെൽഷ്യസ് വരെയാണ്. വേനൽക്കാലം നീണ്ടുനിൽക്കുന്നതും ചൂടുള്ളതുമാണ്.

എന്നിരുന്നാലും, സിമന്റ് പൊടിയും സ്വർണ്ണ നിർമ്മാണ പ്ലാന്റിൽ നിന്നുള്ള സയനൈഡും പുറന്തള്ളുന്നത് കാരണം നഗരത്തിന്റെ പരിസ്ഥിതി അപകടത്തിലാണ്. 2005 വേനൽക്കാലത്ത്, അന്തരീക്ഷ മലിനീകരണം അനുവദനീയമായ മാനദണ്ഡത്തിന്റെ 9.6 മടങ്ങ് അധികമായി രേഖപ്പെടുത്തി.

Ararat പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °F (°C) 35
(2)
42
(6)
55
(13)
64
(18)
76
(24)
83
(28)
93
(34)
93
(34)
83
(28)
70
(21)
56
(13)
41
(5)
65.9
(18.8)
ശരാശരി താഴ്ന്ന °F (°C) 19
(−7)
22
(−6)
33
(1)
44
(7)
52
(11)
59
(15)
67
(19)
66
(19)
56
(13)
45
(7)
33
(1)
25
(−4)
43.4
(6.3)
മഴ/മഞ്ഞ് inches (mm) 0.9
(23)
0.5
(13)
0.2
(5)
0.8
(20)
0.8
(20)
0.4
(10)
0.3
(8)
0.7
(18)
0.1
(3)
0.5
(13)
0.7
(18)
0.2
(5)
6.1
(156)
ഉറവിടം: http://www.worldweatheronline.com/Ararat-weather-averages/Ararat/AM.aspx

ജനസംഖ്യാശാസ്ത്രം

[തിരുത്തുക]

അർമേനിയൻ വംശജരാണ് അരാരത്ത് പട്ടണത്തിലെ ജനസംഖ്യയിൽ ബഹുഭൂരിപക്ഷവും. യെറിവാൻ ആസ്ഥാനമായുള്ള അറാറേഷ്യൻ പൊന്തിഫിക്കൽ രൂപത അരാരത്ത് പട്ടണം ഉൾപ്പെടെയുള്ള അരാരത്ത് പ്രവിശ്യയെ ഉൾക്കൊള്ളുന്നതാണ്.

അരാരത്തിലെ ജനസംഖ്യയിൽ ഭൂരിഭാഗവും അർമേനിയൻ അപ്പസ്തോലിക് സഭയിൽപ്പെട്ട ക്രിസ്ത്യാനികളാണ്. പട്ടണത്തിലെ ഹോളി സേവിയർ പള്ളി 2012 ഒക്ടോബർ മുതൽ നിർമ്മാണത്തിലാണ്. എന്നിരുന്നാലും, അരാരത്തിൽ യഹോവ സാക്ഷികളുടെയും മറ്റ് ഇതര മത പ്രസ്ഥാനങ്ങളുടെ അനുയായികളുടെയും ഒരു വലിയ സാന്നിധ്യമുണ്ട്.

സംസ്കാരം

[തിരുത്തുക]

പട്ടണത്തിലെ ടൗൺ ഹാളിന് സമീപമുള്ള സെൻട്രൽ സ്ക്വയറിൽ അരാരത്തിന് ഒരു സാംസ്കാരിക കൊട്ടാരമുണ്ട്. ഒരു ആർട്ട് അക്കാദമി, സ്‌പോർട്‌സ് സ്‌കൂൾ, യൂത്ത് ക്രിയേറ്റിവിറ്റി സെന്റർ എന്നിവയും ഈ പട്ടണത്തിലുണ്ട്. 2009 സെപ്തംബർ 16-ന് അരാരത്തിലെ സെൻട്രൽ ടൗൺ സ്ക്വയറിൽ സ്പാരപെറ്റ് വാസ്ജെൻ സർഗ്സ്യാന്റെ പ്രതിമ സ്ഥാപിച്ചു.

അവലംബം

[തിരുത്തുക]
  1. 2011 Armenia census, Ararat Province
  2. "Armenian settlements dictionary" (PDF). Archived from the original (PDF) on 2015-09-23. Retrieved 2021-11-11.
"https://ml.wikipedia.org/w/index.php?title=അരാരത്ത്&oldid=3794912" എന്ന താളിൽനിന്ന് ശേഖരിച്ചത്