അമ്പോറോ ദേശീയോദ്യാനം
ദൃശ്യരൂപം
അമ്പോറോ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Bolivia |
Coordinates | 17°47′0″S 63°59′0″W / 17.78333°S 63.98333°W |
Area | 4,425 km² |
Established | 1984 |
Governing body | Servicio Nacional de Áreas Protegidas (SERNAP) |
അമ്പോറോ ദേശീയോദ്യാനം, 912-ലധികം ഇനം പക്ഷികൾ, പ്യൂമ, ഓസിലറ്റ് (ഒരു തരം കാട്ടുപൂച്ച്), അപൂർവ്വമായ കണ്ണാടിക്കരടി എന്നിവയുൾപ്പെടെ, 177 തരം സസ്തനികൾ എന്നിവയുടെ ആവാസസ്ഥലമായ ബൊളീവിയയിലെ ദേശീയോദ്യാനമാണ്.
4,425 ചതുരശ്ര കിലോമീറ്റർ (1,709 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഈ ദേശീയോദ്യാനമേഖല, മനുഷ്യവാസം, വേട്ട, ഖനനം, വനനശീകരണം എന്നിവയിൽ നിന്നും സംരക്ഷിക്കപ്പെടുന്നു. എന്നാൽ ഇതെല്ലാം ഈ ദേശീയോദ്യാനത്തിനുള്ള ഇപ്പോഴും നിർബാധം തുടരുകയും ചെയ്യുന്നു. അംബൊറോയ്ക്ക് സമീപത്താണ് കരാസ്കോ ദേശീയോദ്യാനം. ഇവ രണ്ടും ചേർന്ന് ഒരു വലിയ സംരക്ഷണ ഘടകം രൂപീകൃതമാകുന്നു.