അമേരിക്കൻ റോബിൻ
അമേരിക്കൻ റോബിൻ | |
---|---|
![]() | |
ആൺകിളി | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | T. migratorius
|
Binomial name | |
Turdus migratorius Linnaeus, 1766
| |
![]() | |
yellow: breeding; green: year-round; blue: nonbreeding | |
Synonyms | |
Merula migratoria |
വടക്കേ അമേരിക്കൻ വൻകരയിൽ സാധാരണ കണ്ടുവരുന്ന ത്രഷ് കുടുംബത്തിൽപ്പെട്ട പക്ഷിയാണ് അമേരിക്കൻ റോബിൻ. കേരളത്തിൽ കാണപ്പെടുന്ന മാടത്തക്കിളിയോട് രൂപത്തിൽ ഏറെ സാമ്യമുണ്ട്. ഹ്രസ്വദേശാടന പക്ഷികളായ ഇവ അലാസ്ക മുതൽ ന്യൂഫൌണ്ട് ലാൻഡ് വരെ ഉഷ്ണകാലത്തിനൊപ്പം നീങ്ങിക്കൊണ്ടിരിക്കുന്നു. കൃഷിയിടങ്ങളിലും പുൽത്തകിടികളിലും കുറ്റിച്ചെടികൾ നിറഞ്ഞ പട്ടണപ്രദേശങ്ങളിലുമാണ് ഇവയെ കണ്ടുവരുന്നത്.
ഉള്ളടക്കം
രൂപം[തിരുത്തുക]
25 മുതൽ 28 സെന്റി മീറ്റർ ഉയരമുണ്ടാകും അമേരിക്കൻ റോബിന്. ഏകദേശം 75 ഗ്രാം തൂക്കവും. തലയും കഴുത്തുഭാഗവും തവിട്ടുനിറത്തിലും കഴുത്തിനുതാഴെ ഓറഞ്ച് കലർന്ന ചുവപ്പ് നിറവുമാണ്. കണ്ണിനുചുറ്റും വെളുത്ത നിറമുണ്ടാകും. മഞ്ഞയാണ് ചുണ്ടിന്റെ നിറം. വാലിനു കീഴ്ഭാഗവും ചിറകുകൾക്കിടയിൽ അങ്ങിങ്ങായും വെള്ള നിറമുണ്ട്. നെഞ്ച് ഭാഗത്ത് ആൺകിളികൾക്ക് പെൺകിളികളുടേതിനേക്കാൾ നിറമുണ്ട്. കുഞ്ഞിക്കിളികളുടെ മാറിടത്തിൽ പുള്ളികളുണ്ടായിരിക്കും.
പ്രജനനം[തിരുത്തുക]
പ്രജനനകാലത്ത് ആൺകിളികളുടെ തലയ്ക്കുമുകളിൽ തൊപ്പിപോലെ ഏതാനും തൂവലുകൾ പൊങ്ങിവരും. ഇണയെ ആകർഷിക്കാനുള്ള ഈ തൂവലുകൾ പ്രജനനകാലത്തിനു ശേഷം കൊഴിഞ്ഞുപോവുകയും ചെയ്യും. പെൺകിളിയാണ് കൂടൊരുക്കുന്നത്. കുറ്റിച്ചെടികളിലും മറ്റും കൂടുകൂട്ടി രണ്ടു മുതൽ നാലു മുട്ടവരെ ഇടും. ഇളംനീലയാണ് മുട്ടയുടെ നിറം. പെൺകിളികളാണ് അടയിരിക്കുന്നത്. മുട്ടവിരിയാൻ 11 മുതൽ 14 ദിവസം വരെയെടുക്കും. ആൺകിളികളും പെൺകിളികളും കുഞ്ഞുങ്ങളെ തീറ്റിവളർത്താനും സംരക്ഷിക്കാനും ശ്രദ്ധിക്കും.
ഭക്ഷണം[തിരുത്തുക]
പ്രാണികൾ, പുൽച്ചാടികൾ, പുഴുക്കൾ എന്നിവയാണ് പ്രധാന ഭക്ഷണം. പുൽത്തകിടികളിലാണ് പ്രധാനമായും ഇരതേടാറ്. കറുത്ത ചെറിപ്പഴവും ഇവയുടെ ഇഷ്ട ഭക്ഷണമാണ്.
സ്വരം[തിരുത്തുക]
|
പ്രത്യേകതകൾ[തിരുത്തുക]
- അമേരിക്കൻ ഐക്യനാടുകളിലെ കണക്റ്റിക്കട്ട്, മിഷിഗൺ, വിസ്കോൺസിൻ എന്നീ സംസ്ഥാനങ്ങളുടെ ദേശീയ പക്ഷിയാണ് അമേരിക്കൻ റോബിൻ.
- കാനഡ സർക്കാർ 1986ൽ പുറത്തിറക്കിയ രണ്ടു ഡോളർ നോട്ടുകളിൽ അമേരിക്കൻ റോബിനെ ചിത്രീകരിച്ചിരുന്നു.
വരച്ച ചിത്രങ്ങൾ[തിരുത്തുക]
കൂടിന്റെ ചിത്രങ്ങൾ[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ BirdLife International (2004). Turdus migratorius. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 12 May 2006. Database entry includes justification for why this species is of least concern
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Turdus migratorius എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
![]() |
വിക്കിസ്പീഷിസിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്: Turdus migratorius |
- eNature.com profile
- Albinism in Robins
- American Robin Facts - natural history, maps, and photos
- American Robin Facts and Photos - for Grades 4 to 6
- American Robin Nesting Behavior - photos and observations
- American Robin Information and Photos - South Dakota Birds and Birding
- American Robin Photos - male, female, nestling, and fledgling photos
- American Robin Vocalizations
- American Robin videos, photos & sounds on the Internet Bird Collection
- American_Robin.wav - .wav file of the bird's song.
- Getting Sturdy with the American Robin - Essay: the etymology of the name.
- Nesting shelves
- Bird photograph and song: American Robin - Audio clip
- Nesting Journal of American Robins - Photo blog following the process from nest building to leaving the nest
- American Robin Bird Sound
- American Robin subspecies Turdus migratorius nigrideus (Aldrich and Nutt)
- American Robin growth progress with date stamp