അമൃതാനന്ദമയി മഠം: ഒരു സന്ന്യാസിനിയുടെ വെളിപ്പെടുത്തലുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അമൃതാനന്ദമയി മഠം: ഒരു സന്ന്യാസിനിയുടെ വെളിപ്പെടുത്തലുകൾ
ഒരു സന്ന്യാസിനിയുടെ വെളിപ്പെടുത്തലുകൾ .png
ആദ്യ പതിപ്പ്
Author ജോൺ ബ്രിട്ടാസ്
ഗെയ്‌ൽ ട്രെഡ്വെൽ
Country ഇന്ത്യ
Language മലയാളം
Publisher ഡി.സി. ബുക്സ്
Publication date
2014

അമൃതാനന്ദമയീ മഠത്തിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച ഗെയ്ൽ ട്രെഡ്വെലുമായി ജോൺ ബ്രിട്ടാസ് നടത്തിയ അഭിമുഖത്തിന്റെ പുസ്തക രൂപമാണ് ' അമൃതാനന്ദമയി മഠം: ഒരു സന്ന്യാസിനിയുടെ വെളിപ്പെടുത്തലുകൾ ' എന്ന പുസ്തകം. [1]

ആക്രമണം[തിരുത്തുക]

പുസ്തകം പ്രസിദ്ധീകരിച്ച ഡി സി ബുക്‌സ് ഹെറിറ്റേജ് ശാഖയ്ക്കും ഉടമ രവി ഡി.സിയുടെ വീടിനു നേരെയും അജ്ഞാത സംഘം അക്രമം നടത്തി. [2] [3] ഡി.സി ബുക്സിന്റെ ശാഖയിലത്തിയ അക്രമി സംഘം പുസ്തകങ്ങൾ നശിപ്പിക്കുകയും വാരിവലിച്ചിടുകയും ചെയ്തു. ജീവനക്കാരെ ഭീഷണിപ്പെടുത്തിയ സംഘം അമൃതാനന്ദമയിക്കെതിരായ അപവാദ പ്രചരണങ്ങളിൽ നിന്ന് ഡി.സി ബുക്സ് പിൻമാറുക എന്ന പോസ്റ്ററും പതിച്ചു. [4][5]

വിലക്ക്[തിരുത്തുക]

പുസ്തകത്തിന്റെ വിൽപനയും വിതരണവും കേരള ഹൈക്കോടതി, 2014 ഏപ്രിലിൽ മൂന്ന് മാസത്തേയ്ക്ക് സ്റ്റേ ചെയ്തു. ജസ്റ്റിസ് വി. ചിദംബരം അധ്യക്ഷനായ ബെഞ്ചാണ് പുസ്തത്തിന്റെ വിൽപന സ്റ്റേ ചെയ്തത്. പുസ്തകത്തിന്റെ വിൽപന സ്റ്റേ ചെയ്യണമെന്നാനശ്യപ്പെട്ട് അമൃതാനന്ദമയി ഭക്തർ തിരുവല്ല കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.[6] എന്നാൽ വിഷയം അധികാരപരിധിയിൽ വരുമോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ കോടതി ഹർജി പരിഗണിച്ചില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹർജിക്കാർ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.[7] പുസ്തകം മതസ്പർധ നടത്തുമെന്ന ഹർജിക്കാരുടെ വാദം അംഗീകരിച്ചാണ് ഹൈകോടതി പുസ്തകത്തിന്റെ വിൽപന തടഞ്ഞത്. [8]

അവലംബങ്ങൾ[തിരുത്തുക]

  1. "അമൃതാനന്ദമയിക്കെതിരെ പുസ്തകം: ഡി.സി ബുക്സിനു നേരെ ആക്രമണം". മാധ്യമം. Retrieved 1 ഏപ്രിൽ 2014.  Check date values in: |accessdate= (help)
  2. "Publisher targeted for book on Amrithanandamayi". Timesofindia. Retrieved 2 ഏപ്രിൽ 2014.  Check date values in: |accessdate= (help)
  3. "Publisher attacked over Amma book". indianexpress.com. Retrieved 2 ഏപ്രിൽ 2014.  Check date values in: |accessdate= (help)
  4. "ഡി.സി ബുക്‌സ് ശാഖയ്ക്കും രവി ഡി.സിയുടെ വീടിനു നേരെയും ആക്രമണം". മാതൃഭൂമി. Retrieved 1 ഏപ്രിൽ 2014.  Check date values in: |accessdate= (help)
  5. "Book publisher comes under attack in Kerala". The hindu. Retrieved 2 ഏപ്രിൽ 2014.  Check date values in: |accessdate= (help)
  6. "അമൃതാനന്ദമയി: പുസത്കത്തിന് താൽക്കാലിക വിലക്ക്". www.doolnews.com. Retrieved 8 ഏപ്രിൽ 2014.  Check date values in: |accessdate= (help)
  7. "ട്രെഡ് വെലിന്റെ അഭിമുഖമുള്ള പുസ്തകത്തിന്റെ വിൽപന ഹൈകോടതി തടഞ്ഞു". www.madhyamam.com. Retrieved 8 ഏപ്രിൽ 2014.  Check date values in: |accessdate= (help)
  8. ""ഒരു സന്ന്യാസിനിയുടെ വെളിപ്പെടുത്തലുകൾ" വിൽക്കുന്നത് ഹൈകോടതി തടഞ്ഞു". www.mediaonetv.in. Retrieved 8 ഏപ്രിൽ 2014.  Check date values in: |accessdate= (help)