ഗെയ്ൽ ട്രെഡ്വെൽ
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
ഗെയ്ൽ ട്രെഡ്വെൽ | |
---|---|
ജനനം | ക്വീൻസ്ലാന്റ്, ഓസ്ട്രേലിയ |
Nickname | ഗായത്രി |
തൊഴിൽ | എഴുത്തുകാരി, സന്യാസിനി |
ദേശീയത | ഓസ്ട്രേലിയൻ[അവലംബം ആവശ്യമാണ്] |
ശ്രദ്ധേയമായ രചന(കൾ) | ഹോളി ഹെൽ: എ മെമയിർ ഓഫ് ഫൈത്ത്, ഡിവോഷൻ ആൻഡ് പ്യൂർ മാഡ്നെസ്സ് |
വെബ്സൈറ്റ് | |
http://www.gailtredwell.com/ |
അമൃതാനന്ദമയി ആശ്രമത്തിലെ അന്തേവാസിയായിരിക്കുകയും അവിടെനിന്നും വിട്ടുപോയശേഷം ഹോളി ഹെൽ: എ മെമയിർ ഓഫ് ഫെയ്ത്ത്, ഡിവോഷൻ ആൻഡ് പ്യൂർ മാഡ്നെസ് (വിശുദ്ധ നരകം) എന്നപേരിൽ ആത്മകഥ എഴുതുകയും ചെയ്ത് പ്രശസ്തയായ ആസ്ത്രേലിയൻ വനിതയാണ് ഗെയ്ൽ ട്രഡ്വെൽ. അവർ 20 വർഷക്കാലം അമൃതാനന്ദമയിയുടെ സന്തത സഹചാരിയായിരുന്നു. അക്കാലത്തെ തന്റെ അനുഭവങ്ങളെ പറ്റി അവർ എഴുതിയ പുസ്തകം വലിയ വിവാദം ആയി മാറി. ആശ്രമത്തിലെ പ്രധാന സന്യാസി തന്നെ ലൈംഗികമായി പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്ന് അവർ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. മാത്രമല്ല ആത്മീയതയുടെ പേരിൽ കച്ചവടമാണ് മഠത്തിൽ നടക്കുന്നതെന്നും അവർ ആരോപിക്കുന്നു.[1][2]
നിയമ നടപടികൾ
[തിരുത്തുക]മതസ്പർധ വളർത്തിയെന്ന കുറ്റത്തിനു ട്രെഡ്വെല്ലിനും പുസ്തക പ്രസാധകർക്കും വാർത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കുമെതിരെ കേസെടുക്കണമെന്ന് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഡോ. സിജിത്ത് എന്നൊരാൾ കേസു നൽകിയിരുന്നു. ആത്മകഥ സംബന്ധിച്ച വാർത്തകൾ സംപ്രേഷണം ചെയ്യരുതെന്ന് ടെലിവിഷനുകൾക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യം കോടതിയിൽ ഉന്നയിച്ചെങ്കിലും രണ്ടാവശ്യവും കോടതി നിരാകരിച്ചു. ആത്മകഥയിലെ പരാമർശങ്ങൾ എങ്ങനെ മതസ്പർധ വളർത്തുമെന്ന് കോടതി ചോദിച്ചു. മാധ്യമം, റിപ്പോർട്ടർ, മീഡിയ വൺ, ഇന്ത്യാവിഷൻ, തേജസ്, ജമാഅത്തെ ഇസ്ലാമി, സുപ്രീംകോടതി അഭിഭാഷകൻ ദീപക് പ്രകാശ്, ആത്മകഥാ പ്രസാധകരായ വാട്ടർ ട്രി പ്രസ് എന്നിവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി.[3]
അവലംബം
[തിരുത്തുക]- ↑ Shaju Philip (February 20, 2014). "Amma's ex-aide alleges sexual abuse at ashram". ndianexpress.com. Retrieved 2014 ഫെബ്രുവരി 24.
{{cite news}}
: Check date values in:|accessdate=
(help) - ↑ HOLLY HELL - A Memoir of Faith, Devotion, and Pure Madness, Wattle Trees Press, Maui, Hawai'i
- ↑ "ഗെയിലിന്റെ ആത്മകഥ മതസ്പർധ വളർത്തുന്നത് എങ്ങനെ: കോടതി". ദേശാഭിമാനി. 2014 മാർച്ച് 5. Retrieved 2014 മാർച്ച് 5.
{{cite news}}
: Check date values in:|accessdate=
and|date=
(help)