അമീൻ ഖലീൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2022 ലെ കേരള ലളിതകലാ അക്കാദമി സംസ്ഥാന ദൃശ്യകലാപുരസ്‌ക്കാരത്തിനർഹനായ ചിത്രകാരനാണ് അമീൻ ഖലീൽ.(ജനനം 1975) 'ബാലൻസിങ് ഓൺ അൺറീൽ സർഫെയ്‌സ്' - (ഇല്ലോജിക്കൽ തീയറ്റർ സീരീസ്) എന്ന ചിത്രത്തിനായിരുന്നു പുരസ്കാരം.

ജീവിതരേഖ[തിരുത്തുക]

1975ൽ കേരളത്തിൽ ജനിച്ച അമീൻ ഖലീൽ ആലപ്പുഴയിൽ താമസിച്ചാണ് കലാപ്രവർത്തനം നടത്തുന്നത്. വിദേശത്തും ഇന്ത്യയിലും കേരളത്തിലെ നിരവധി ഗ്യാലറികളിലും അമീൻ ഖലീലിന്റെ കലാസൃഷ്ടികൾ പ്രദർശിപ്പിച്ചിട്ടുണ്ട്. 2014-ൽ ഫിൻലന്റിലെ ജൂട്ടാർസ് റസിഡൻസി പ്രോഗ്രാം ലഭിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ഇറ്റലി, നോർവെ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നടത്തപ്പെട്ട പ്രദർശനങ്ങൾ ശ്രദ്ധേയങ്ങളായിരുന്നു. അക്കാദമിയുടെ ഇന്ത്യാ-ബംഗ്ലാദേശ് കൾച്ചറൽ എക്‌ചേഞ്ച് പ്രോഗ്രമിൽ പങ്കെടുത്ത അദ്ദേഹത്തിന്റെ ചിത്രങ്ങൾ ആലപ്പുഴയിൽ നടന്ന പ്രശസ്തമായ 'ലോകമെ തറവാട്' എക്‌സിബിഷനിൽ പ്രദർശിപ്പിച്ചിരുന്നു. ചോളമണ്ഡൽ ആർട്ടിസ്റ്റ്‌സ് വില്ലേജിൽ നിരവധി വർഷം താമസിച്ച് കലാപ്രവർത്തനം നടത്തിയിട്ടുള്ള അമീൻ ഖലീൽ ഫിൻലന്റിൽ നടന്ന ബ്രോൺസ് സ്‌കൾപ്‌റ്റേഴ്‌സ് ക്യാമ്പിൽ പങ്കെടുത്തിട്ടുണ്ട്. കേരള ലളിതകലാ അക്കാദമി സംഘടിപ്പിച്ച നിരവധി കലാക്യാമ്പുകളിൽ അമീൻ ഖലീൽ പങ്കെടുത്തിട്ടുണ്ട്. [1]

അവലംബം[തിരുത്തുക]

  1. https://lalithkala.org/news/art%20and%20award
"https://ml.wikipedia.org/w/index.php?title=അമീൻ_ഖലീൽ&oldid=3918445" എന്ന താളിൽനിന്ന് ശേഖരിച്ചത്