Jump to content

അമീൻ അൽഹുസൈനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുഹമ്മദ് അമീൻ അൽഹുസൈനി


പദവിയിൽ
1921–1948
മുൻ‌ഗാമി Kamil al-Husayni
പിൻ‌ഗാമി Husam Al-din Jarallah

പദവിയിൽ
1922–1937

ജനനം 1895
Jerusalem, Sanjak of Jerusalem (Ottoman Syria)
മരണം ജൂലൈ 4, 1974(1974-07-04) (പ്രായം 79)
Beirut, Lebanon
രാഷ്ടീയകക്ഷി Arab Higher Committee
മതം Sunni Islam

പലസ്തീൻ അറബി നേതാവ് ആയിരുന്നു അമീൻ അൽ-ഹുസൈനി (1893 - 1974)[1]. അറബി ദേശീയപ്രസ്ഥാനത്തിന്റെ ആരംഭകാലം മുതൽ അതിപ്രധാനമായൊരു പങ്കുവഹിച്ച വ്യക്തിയാണ് അമീൻ-അൽഹുസൈനി.

ജീവിതരേഖ

[തിരുത്തുക]

പലസ്തീനിൽ ജനിച്ച അമീൻ അൽ-ഹുസൈനി (അമീനുൽഹുസൈനി) ജെറുസലേമിലും കെയ്റോയിലെ അൽഅസ്ഹർ സർവകലാശാലയിലും ഇസ്താംബൂളിലും വിദ്യാഭ്യാസം നിർവഹിച്ചു. 17-ാമത്തെ വയസ്സിൽ ഇദ്ദേഹം തുർക്കി പീരങ്കിപ്പടയിലെ ഒരുദ്യോഗസ്ഥനായി ചേർന്നു. ഇദ്ദേഹം യഹൂദവിരുദ്ധ പ്രവർത്തനങ്ങൾക്ക് കുറെക്കാലം തടവിലാക്കപ്പെട്ടിരുന്നു. 1921-ൽ ജെറുസലമിലെ മുഫ്തിയായി നിയമിതനായി[2]. 1922-ൽ സുപ്രീം മുസ്ലിം കൌൺസിലിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പലസ്തീനിലെ അറബിദേശീയ കക്ഷിയുടെ നേതാവായിത്തീർന്ന ഹുസൈനി പലസ്തീനിലെ യഹൂദവിരുദ്ധ പ്രവർത്തനങ്ങൾ ഫലപ്രദമായി സംഘടിപ്പിച്ചു[3].

1937-ൽ ഇദ്ദേഹം ലെബനനിലേക്കു പോവുകയും അവിടെനിന്ന് ഇറാക്കിലേക്ക് പ്രവർത്തനരംഗം മാറ്റുകയും ചെയ്തു. 1939-വരെ ഇറാക്കിൽ ബ്രിട്ടിഷ് സാമ്രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. റഷീദലിയുടെ പ്രസ്ഥാനത്തിന്റെ പരാജയത്തോടുകൂടി 1941-ൽ ഇദ്ദേഹം ഇറാനിൽ അഭയം തേടി. 1942 മുതൽ 1944 വരെ ബെർലിനിൽ കഴിച്ചുകൂട്ടി. 1945-ൽ ജർമനിയിൽനിന്നും ഫ്രാൻസിലേക്കും, അവിടെനിന്ന് 1946-ൽ ഈജിപ്തിലേക്കും മടങ്ങി[4]. പലസ്തീനിനു വേണ്ടിയുള്ള അറബി ഉന്നതസമിതിയുടെ പ്രസിഡന്റായി ഇദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 1947 മുതൽ ഹുസൈനി പലസ്തീൻ അറബികളുടെ പ്രശ്നത്തിൽ ലോകശ്രദ്ധ ആകർഷിക്കുന്നതിനു വളരെയധികം യത്നിക്കുകയുണ്ടായി. നിരവധി ലോകമുസ്ലിം; മതസാംസ്കാരിക സമ്മേളനങ്ങളിൽ ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. 'Husseini is the French transliteration preferred by the family itself, from the time when French was the dominant Western language taught in the Ottoman empire. See Henry Laurens, La Question de Palestine:L'invention de la Terre sainte, Fayard, Paris 1999 p. 19
  2. Richard Breitman and Norman J. W. Goda Hitler's Shadow, pg 21
  3. Richard Breitman and Norman J. W. Goda Hitler's Shadow, Chapter 2, page 19 describes how al-Husayni received a monthly stipend from Nazi Germany
  4. Tsilla Hershco, Le grand mufti de Jérusalem en France : Histoire d'une évasion, Revue Controverses, n°1, mars 2006.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അമീൻ അൽഹുസൈനി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അമീൻ_അൽഹുസൈനി&oldid=3265486" എന്ന താളിൽനിന്ന് ശേഖരിച്ചത്