Jump to content

അഭിനന്ദൻ വർദ്ധമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിംഗ് കമാൻഡർ
അഭിനന്ദൻ വർദ്ധമാൻ
ജനനം (1983-06-21) 21 ജൂൺ 1983  (41 വയസ്സ്) [അവലംബം ആവശ്യമാണ്]
തമിഴ്നാട്, ഇന്ത്യ
ദേശീയത ഇന്ത്യ
വിഭാഗം ഇന്ത്യൻ എയർ ഫോഴ്സ് ഭാരതീയ വായുസേന
പദവി വിംഗ് കമാൻഡർ
Service number27981
യുദ്ധങ്ങൾ2019 ഇന്ത്യ–പാകിസ്താൻ സംഘർഷം

ഇന്ത്യൻ വ്യോമസേനയിലെ ഒരു വിംഗ് കമാൻഡറും ഒരു മിഗ് 21 ബൈസൺ പൈലറ്റുമാണ് അഭിനന്ദൻ വർദ്ധമാൻ.[1] [2] 2019-ലെ ഇന്ത്യ–പാകിസ്താൻ സംഘർഷത്തിൽ അ​തി​ർ​ത്തി ക​ട​ന്നെ​ത്തി​യ പാ​ക്പോ​ർ​വി​മാ​ന​ങ്ങ​ളെ തു​ര​ത്തു​ന്ന നീ​ക്ക​ത്തി​നി​ട​യി​ൽ ​ത​ക​ർന്ന​ വി​മാ​ന​ത്തി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ട അഭിനന്ദൻ, പാ​ക്​ സൈ​ന്യ​ത്തി​​ന്റെ ക​സ്​​റ്റ​ഡി​യി​ലാ​യി. മൂന്ന് ദിവസം പാകിസ്താൻ സേനയുടെ യുദ്ധ തടവുകാരനായിരുന്നതുകൊണ്ട് അദ്ദേഹത്തിന് ആഗോളതലത്തിൽ വിപുലമായ മാധ്യമ ശ്രദ്ധ ലഭിച്ചു.

2019 മാർച്ച് ഒന്നാം തിയതി അദ്ദേഹത്തെ ജനീവാ കരാർ പ്രകാരം വാഗാ അതിർത്തിയിൽക്കൂടി ഇന്ത്യയിലേക്ക് തിരിച്ചയച്ചു.[3][4] നയതന്ത്ര തലത്തിൽ ഇന്ത്യ നടത്തിയ ശ്രമങ്ങളും രാജ്യാന്തര സമൂഹത്തിന്റെ സമ്മർദങ്ങളും കണക്കിലെടുത്ത് പാകിസ്താൻ അദ്ദേഹത്തെ വിട്ടയക്കാൻ തീരുമാനിക്കുകയായിരുന്നു. അഭിനന്ദന്റെ മോചനം പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഏറ്റുമുട്ടലിലേക്കു കടന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിൽ അയവുവരുത്തുമെന്ന് വിലയിരുത്തപ്പെടുന്നു.

ആദ്യകാല ജീവിതം

[തിരുത്തുക]

1983 ജൂൺ 21 ന് തമിഴ്നാട്ടിൽ ജനിച്ചു. അച്ഛൻ എയർ മാർഷൽ സിംഹക്കുട്ടി വർദ്ധമാൻ, അമ്മ ഒരു ഡോക്ടറാണ്. 2004-ൽ ​വ്യോ​മ​സേ​ന​യി​ൽ ചേ​ർ​ന്ന അഭിന​ന്ദ​ൻ ചെ​​ന്നൈ താ​മ്പ​ര​ത്തെ ത​ര​മ​ണി വ്യോ​മ​സേ​ന കേ​ന്ദ്ര​ത്തി​ലാ​ണ്​ പൈ​ല​റ്റാ​യി (173 കോ​ഴ്​​സ്​ വി​ഭാ​ഗം) പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

അഭിനന്ദന്റെ മോചനത്തിന് ശേഷം അദ്ദേഹത്തിന്റെ മീശ ഇന്ത്യയിൽ വലിയ ട്രെൻഡായി മാറിയിരുന്നു. ഇപ്പോൾ ഇന്ത്യയിൽ ഇതിനെ "അഭിനന്ദൻ-കട്ട്" എന്ന് വിളിക്കപ്പെടുന്നു.

അഭിനന്ദൻ-കട്ട്
മിഗ് 21 ബൈസൺ പോർവിമാനം

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Dawn.com (28 February 2019). "2 Indian aircraft violating Pakistani airspace shot down; 2 pilots arrested". DAWN.COM. Retrieved 28 February 2019.
  2. Casiano, Louis (27 February 2019). "Pakistan may have violated Geneva Conventions after posting video of captured pilot" (in ഇംഗ്ലീഷ്). Fox News. Retrieved 28 February 2019.
  3. Shah, Saeed (February 28, 2019). "Pakistan to Release Captured Indian Pilot, Easing Tensions". The Wall Street Journal.
  4. Sharma, Swati (1 March 2019). "Every Indian Is Proud Of IAF Pilot Abhinandan Varthaman, Says PM Modi". NDTV. NDTV. Retrieved 1 March 2019.
"https://ml.wikipedia.org/w/index.php?title=അഭിനന്ദൻ_വർദ്ധമാൻ&oldid=4098662" എന്ന താളിൽനിന്ന് ശേഖരിച്ചത്