Jump to content

അബ്ബാസ് കിയാരൊസ്തമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
عباس کیارستمی
അബ്ബാസ് കിയാരൊസ്തമി
ജനനം
Abbas Kiarostami
തൊഴിൽസംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്
സജീവ കാലം1962 - ഇതുവരെ
പുരസ്കാരങ്ങൾCannes Film Festival
Won: Palme d'Or
1997 Taste of Cherry

രാജ്യാന്തര തലത്തിൽ പ്രസിദ്ധനായ ഇറാനിയൻ ചലച്ചിത്രകാരനും തിരക്കഥാകൃത്തും നിർമ്മാതാവുമാണ്‌ അബ്ബാസ് കിയാരൊസ്തമി (22 ജൂൺ 1940 - ജൂലൈ 2016) പതിറ്റാണ്ടായി ചലച്ചിത്ര രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന കിയാരൊസ്തമി,ചെറുച്ചിത്രങ്ങളും ഡോക്യുമെന്ററികളുമടക്കം നാല്പതിലധികം ചലച്ചിത്രങ്ങളിൽ പങ്കാളിയാണ്‌. കോകർ ട്രിലൊജി, എ ടേസ്റ്റ് ഓഫ് ചെറി, ദ വിൻഡ് വിൽ കാരി അസ് എന്നീ ചിത്രങ്ങളിലൂടെ വൻ നിരൂപക പ്രശംസനേടുകയുണ്ടായി കിയാരൊസ്തമി. ഛായാഗ്രഹണം ,രേഖാ ചിത്രരചന,വരകൾ,ഗ്രാഫിക് ഡിസൈനിംഗ് എന്നിവയിൽ തുടങ്ങി തിര‍ക്കഥാ രചന ,ചിത്രസം‌യോജനം,കലാസം‌വിധാനം എന്നീ മേഖലകൾ വരെ പരന്ന് കിടക്കുന്നതാണ്‌ ‍ കിയാരൊസ്തമിയുടെ കലാജീവിതം.

കുട്ടികളായ കഥാപാത്രങ്ങൾ ,ഡോക്യുമെന്ററി സ്വഭാവത്തിലുള്ള വിവരണ ശൈലി,ഗ്രാമീണ പശ്ചാതലം ,കാറിനുള്ളിൽ ചുരുളഴിയുന്ന സംഭാഷണ രീതി തുടങ്ങിയ കിരയോസ്തമിയുടെ ചലച്ചിത്രങ്ങളുടെ പ്രത്യേകതകൾ പ്രേക്ഷകരിൽ മതിപ്പുളവാക്കി. ചിത്രങ്ങളുടെ ഇതിവൃത്തത്തിൽ, തലക്കെട്ടിൽ,സംഭാഷണത്തിൽ ഒക്കെ സമകാലീന ഇറാനിയൻ കവിതകൾ ഉപയോഗിക്കുന്ന ശൈലി കിയരൊസ്തമി സ്വീകരിക്കുന്നു.

ജീവിത രേഖ

[തിരുത്തുക]

1940 ജൂൺ 22 ന്‌ ടെഹ്റാനിലാണ്‌ കിയരൊസ്തമിയുടെ ജനനം .പൈന്റിംഗ്, വര എന്നിയിൽ വളരെ താത്പര്യമുള്ള ആളായിരുന്നു കിയരൊസ്തമി. ടെഹ്റാൻ സർ‌വ്വകലാശാലയിലെ സ്കൂൾ ഓഫ് ഫൈൻ ആർട്ട്സിൽ ചേർന്നു പഠിക്കാനായി അദ്ദേഹം പിന്നീട് വീടു വിട്ടു. പൈന്റിംഗിലും ഗ്രാഫിക് ഡിസൈനിംഗിലും പ്രാഗല്ഭ്യം കാണിച്ച അദ്ദേഹം തന്റെ പഠനത്തിന്‌ പണം കണ്ടെത്തുന്നതിനായി ട്രാഫിക് പോലീസ് ആയി ജോലിചെയ്തിട്ടുണ്ട്.1960 കളിൽ ഇറാനിയൻ ടെലിവിഷനുവേണ്ടി നൂറ്റമ്പതോളം പരസ്യ ചിത്രങ്ങൾ കിയരൊസ്തമി ഒരുക്കി.

1969 ൽ പർ‌വിൻ അമീർ ഗോലിയെ വിവാഹം ചെയ്തു. പക്ഷേ 1982 ഇവർ വിവാഹമോചിതരായി.ഈ ബന്ധത്തിൽ ഇവർക്ക് രണ്ട് ആൺ കുട്ടികളുണ്ട്. ഒരു മകൻ ചലച്ചിത്രസം‌വിധായകനാണ്‌. ഇറാൻ വിപ്ലവത്തിന് ശേഷം അവിടം വിട്ടു പോകാത്ത അപൂർ‌വ്വം ചലച്ചിത്ര സംവിധായകരിൽ ഒരാളാണ് അബ്ബാസ് കിയരൊസ്തമി. തന്റെ സമകാലീനരായ പല സംവിധായകരും ചലച്ചിത്രപ്രവർത്തകരും പാശ്ചാത്യ രാജ്യങ്ങളിലേക്ക് കൂടുമാറിയപ്പോൾ കിയരൊസ്തമി ഇറാനിൽ തന്നെ നിൽക്കാൻ തീരുമാനിക്കുകയായിരുന്നു.ഇറാനിൽ നിൽക്കാൻ തീരുമാനിച്ചത് തന്റെ ചലച്ചിത്ര ജീവിതത്തിന്‌ കൂടുതൽ മികവ് നൽകി എന്ന് കിരൊസ്തമി പറയുന്നു. 2016 ജൂലൈ 4 ന് അർബുദരോഗത്തെ തുടർന്ന് അന്തരിച്ചു.


ചലച്ചിത്ര ജീവിതം

[തിരുത്തുക]

അബ്ബാസ് കിയരൊസ്തമിയുടെ കന്നി ചിത്രം പന്ത്രണ്ട് മിനുട്ട് മാത്രമുള്ള "ബ്രഡ് ആൻഡ് അലീ" (1970) എന്ന ഒരു നിയോ റിയലിസറ്റിക് ചിത്രമായിരുന്നു. 1972 ൽ ബ്രേക്ക് ടൈം എന്ന ചിത്രം ചെയ്തു.1974 ൽ കിയരൊസ്തമി ചെയ്ത "ദ ട്രാവലർ" എന്ന ചിത്രം അദ്ദേഹത്തിന്‌ കൂടുതൽ പ്രസിദ്ധി നേടിക്കൊടുത്തു.എന്നാൽ 1987 ൽ സം‌വിധാനം ചെയ്ത "വേർ ഈസ് ദ ഫ്രണ്ട്സ് ഹോം" (Where Is the Friend's Home?) എന്ന ചിത്രമാണ്‌ ഇറാന് വെളിയിൽ കിയരൊസ്തമിയെ ശ്രദ്ധേയനാക്കിയത്. അയൽ ഗ്രാമത്തിൽ താമസിക്കുന്ന സഹപാഠിയുടെ പുസ്തകം തിരിച്ചു നൽകിയില്ലങ്കിൽ അവൻ സ്കൂളിൽനിന്ന് പുറത്താക്കപ്പെടും എന്ന ഉത്കണഠയാൽ അതു നൽകാൻ സഹപാഠിയുടെ വീടന്വേഷിച്ച് പൊകുന്ന എട്ടു വയസ്സുകാരനായ ഒരു സ്കൂൾ വിദ്യാർത്ഥിയുടെ കഥ പറയുന്ന ചിത്രമാണ്‌ "വേർ ഈസ് ദ ഫ്രണ്ട്സ് ഹോം". ഇറാനിയൻ ഗ്രാമീണരുടെ പരമ്പരാഗതമായ ചിന്താരീതികളെ ഈ ചിത്രത്തിലുടനളം കിയരൊസ്തമി വരച്ചിടുന്നു.കിയരൊസ്തമിയുടെ ചിത്രങ്ങളിലെ രണ്ട് പ്രധാന ഘടകങ്ങളായ ഇറാനിലെ ഗ്രാമീണ ഭംഗിയും അതിന്റെ അങ്ങേയറ്റത്തെ യഥാതഥമായ അവതരണവും 'വേർ ഈസ് ദ ഫ്രണ്ട്സ് ഹോമിനെ' കൂടുതൽ ശ്രദ്ധേയമാക്കി. "വേർ ഈസ് ദ ഫ്രണ്ട്സ് ഹോം", "ആൻഡ് ലൈഫ് ഗോസ് ഓൺ" (1992), "ത്രൂ ദ ഒലിവ് ട്രീസ്" (1994)എന്നീ ചിത്രങ്ങളെ കോകർ ട്രിലൊജി (Koker trilogy) എന്നാണ് നിരൂപകർ വിളിക്കുന്നത്. ഈ മൂന്ന് ചിത്രങ്ങളും വടക്കൻ ഇറാനിലെ കോകർ ഗ്രാമത്തെ പശ്ചാതലമാക്കിയുള്ളതാണ്‌.

2002 ലെ "ടെൻ" 2003 ലെ "ഫൈവ്" 2004 ലെ "ടെൻ ഓൻ ടെൻ" എന്നിവയാണ്‌ മറ്റു ചിത്രങ്ങൾ. സമീപകാലത്തിറങ്ങിയ "ടിക്കറ്റ്സ്" കെൻ ലോക്ക്,എർമാനോ ഒൽമി എന്നിവരുമായി ചേർന്നുള്ള ചിത്രമാണ്‌. "സെർട്ടിഫൈഡ് കോപ്പി" വരാനിരിക്കുന്ന പുതിയ ചിത്രമാണ്‌

ചലച്ചിത്ര ശൈലി

[തിരുത്തുക]

സത്യജിത് റേ,വിട്ടോറി ഡിസീക്ക,എറിക് റോമർ എന്നീ ചലച്ചിത്രകാരന്മാരുമായിട്ടാണ്‌ കിയരൊസ്തമിയെ താരതമ്യം ചെയ്യപ്പെടാറുള്ളതെങ്കിലും അദ്ദേഹത്തിന്റെ ചിത്രം ഒരു ഏകാത്മകമായ രീതി പ്രകടിപ്പിക്കുന്നു. പലപ്പോഴും തന്റേതായ സങ്കേതങ്ങൾ സന്നിവേഷിപ്പിച്ചു കൊണ്ടുള്ളതാണിത്. കഥയും കഥേതരവുമായ സൃഷ്ടികളുടെ വ്യത്യാസം വളരെ നേർത്തതായിരിക്കും കിയരൊസ്തമിയുടെ ചിത്രങ്ങളിൽ.

ചിത്രങ്ങളുടെ കേന്ദ്രാശയം

[തിരുത്തുക]

പരിവർത്തനം നൈരന്തര്യം എന്നീ ആശയങ്ങളോടൊപ്പം ജീവിതം മരണം എന്നീ ഘടകങ്ങളും കിയരൊസ്തമിയുടെ ചിത്രങ്ങളിലെ കേന്ദ്രാശയങ്ങളാണ്‌.

ആദര‍ങ്ങളും പുര‍സ്കാരങ്ങളൂം

[തിരുത്തുക]

ലോകമെങ്ങുമുള്ള ചലച്ചിത്ര സ്‌നേഹികളുടെയും നിരൂപകരുടെയും ആദരം നേടിയ കിയരൊസ്തമി 2000 വരെ എഴുപതിൽ പരം പുര‍സ്കാരങ്ങൾ നേടിയിട്ടുണ്ട്. ചില പ്രധാന പുരസ്കാരങ്ങൾ താഴെ:

  • പിയറി പഔലൊ പസോലിനി പുരസ്കാരം (1995)
  • ഫ്രെഡറികൊ ഫെല്ലിനി ഗോൾഡ് മെഡൽ, യുനസ്‌കോ (1997)
  • പാം ഡി‌ഒർ,കാൻ ഫെസ്റ്റിവൽ (1997)
  • സിൽ‌വർ ലയൺ, വെനീസ് ഫിലിം ഫെസ്റ്റിവൽ (1999)
  • അക്കിര കുറുസോവ പുർസ്കാരം (2002)
  • കൊണാർഡ് വോൾഫ് പ്രൈസ് (2003)
  • ഫെല്ലൊഷിപ് ഓഫ് ദ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് (2005)
  • വേൾഡ്‌സ് ഗ്രേറ്റ് മാസ്‌റ്റേഴ്സ്, കൽകൊത്ത ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (2007)
  • ഓണററി ഡോക്‌ട്രേറ്റ് ,യൂനിവേഴ്സിറ്റി ഓഫ് ടൗലൗസ് (2007)
  • കപ്പ് ഓഫ് ജംഷിദ് പുരസ്കാരം (2008)

നിരവധി അന്തർദേശീയ ഫിലിം ഫെസ്റ്റിവലുകളിൽ വിധികർത്താവായും കിയാരൊസ്തമി പങ്കെടുത്തിട്ടുണ്ട്.കൂടാതെ ചലച്ചിത്രത്തെ കുറിച്ച് ഏതാനും ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതായുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അബ്ബാസ്_കിയാരൊസ്തമി&oldid=3926617" എന്ന താളിൽനിന്ന് ശേഖരിച്ചത്