അബ്ദുൽ ഹമീദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അബ്ദുൽ ഹമീദ്

ബംഗ്ലാദേശിന്റെ പ്രസിഡന്റ്
നിലവിൽ
പദവിയിൽ 
24 April 2013
പ്രധാനമന്ത്രി ഷേയ്ഖ് ഹസീന
മുൻ‌ഗാമി സില്ലുർ റഹ്മാൻ

സ്പീക്കർ
പദവിയിൽ
25 January 2009 – 24 April 2013
മുൻ‌ഗാമി ബാരിസ്റ്റർ

ഡെപ്യൂട്ടി സ്പീക്കർ
പദവിയിൽ
1996–2001
മുൻ‌ഗാമി എൽ.കെ. സിദ്ദിഖി
പിൻ‌ഗാമി Md. Akhtar Hameed Siddiqui
ജനനം (1944-01-01) 1 ജനുവരി 1944 (പ്രായം 75 വയസ്സ്)
Kamalpur, Mithamoin, Kishoreganj District, British India (now Bangladesh)
പഠിച്ച സ്ഥാപനങ്ങൾധാക്ക സർവകലാശാല
രാഷ്ട്രീയപ്പാർട്ടി
അവാമി ലീഗ്
ജീവിത പങ്കാളി(കൾ)Rashida Hamid[1]

ബംഗ്ലാദേശിന്റെ ഇരുപതാമത് പ്രസിഡന്റാണ് അബ്ദുൽ ഹമീദ് (ജനനം : 1 ജനുവരി 1944). അവാമി ലീഗ് പാർട്ടി ഐകകണ്ഠ്യേയേനയാണ് ഹമീദിനെ പ്രസിഡൻറ് സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. രണ്ടുവട്ടം പാർലമെൻറ് സ്പീക്കർ പദവി അലങ്കരിച്ചിട്ടുള്ള അബ്ദുൽഹമീദ് 1986 മുതൽ നാലുതവണ പാർലമെൻറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.[2]

ജീവിതരേഖ[തിരുത്തുക]

ബംഗ്ലാദേശിലെ കമാൽപൂർ ഗ്രാമത്തിൽ മുഹമമ്മദ് തായേബുദീന്റെയും തൊമീസാ ഖാതൂനിന്റെയും മകനായി ജനിച്ചു. നിയമ ബിരുദധാരിയാണ്. അഭിഭാഷകനായി നിരവധി വർഷങ്ങൾ പ്രാക്ടീസ് ചെയ്തു. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയ പ്രവർത്തകനായി.1996 ൽ ഡെപ്യൂട്ടി സ്പീക്കറായും 2001 ൽ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്. 2009 ൽ ദേശീയ അസംബ്ലിയുടെ സ്പീക്കറായി.

പ്രസിഡൻറ്[തിരുത്തുക]

മാർച്ച് 20ന് പ്രസിഡൻറ് സില്ലുർ റഹ്മാൻ അന്തരിച്ചതോടെയാണ് ഹമീദിനെ പ്രസിഡൻറ് സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്.[3]

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Eight receive Independence Awards". bdnews24.com. 2013-03-25. ശേഖരിച്ചത് 2013-04-21.
  2. "അബ്ദുൽഹമീദ് ബംഗ്ലാദേശ് പ്രസിഡൻറ്". മാതൃഭൂമി. 23 ഏപ്രിൽ 2013. ശേഖരിച്ചത് 23 ഏപ്രിൽ 2013.
  3. "Bangladesh president Zillur Rahman dies in Singapore". Firstpost.

പുറം കണ്ണികൾ[തിരുത്തുക]


Persondata
NAME Abdul Hamid
ALTERNATIVE NAMES
SHORT DESCRIPTION Politician, President of Bangladesh
DATE OF BIRTH 1 January 1944
PLACE OF BIRTH Mithamoin, Kishoreganj District, Assam, British India
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=അബ്ദുൽ_ഹമീദ്&oldid=2280222" എന്ന താളിൽനിന്ന് ശേഖരിച്ചത്