സില്ലുർ റഹ്മാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സില്ലുർ റഹ്മാൻ
মোঃ জিল্লুর রহমান

സില്ലുർ റഹ്മാൻ

പദവിയിൽ
12 February 2009 – 20 March 2013
പ്രധാനമന്ത്രി ഷേഖ് ഹസീന
മുൻ‌ഗാമി ഇയാജുദ്ദീൻ അഹമ്മദ്
പിൻ‌ഗാമി Abdul Hamid (Acting)
ജനനം 1929 മാർച്ച് 9(1929-03-09)
Brahmanbaria, British Raj
(now Brahmanbaria, Bangladesh)
മരണം 2013 മാർച്ച് 20(2013-03-20) (പ്രായം 84)
Singapore
പഠിച്ച സ്ഥാപനങ്ങൾ ധാക്ക സർവകലാശാല
രാഷ്ട്രീയപ്പാർട്ടി
Awami League
മതം ഇസ്‌ലാം
ജീവിത പങ്കാളി(കൾ) Ivy Rahman (1958–2004)

ബംഗ്ലാദേശ് മുൻ പ്രസിഡന്റായിരുന്നു മുഹമ്മദ് സില്ലുർ റഹ്മാൻ (ബംഗാളി: মোঃ জিল্লুর রহমান; 9 മാർച്ച് 1929 – 20 മാർച്ച് 2013). ബംഗ്ലാദേശ് സ്വാതന്ത്ര്യ നായകൻ മുജിബുർ റഹ്മാന്റെ അടുത്ത അനുയായി ആയിരുന്നു. മുജിബിന്റെ മകൾ ഷേഖ് ഹസീനയുടെ നേതൃത്വത്തിൽ അവാമി ലീഗ് അധികാരത്തിൽ എത്തിയതിനെ തുടർന്ന് 2009-ലാണ് പ്രസിഡന്റായി അധികാരമേറ്റത്. പ്രസിഡന്റ് പദത്തിലിരിക്കേ 2013-ൽ അന്തരിച്ചു.

ജീവിത രേഖ[തിരുത്തുക]

അഭിഭാഷകനായിരുന്നു. ബംഗ്ലാദേശ് വിമോചന പോരാട്ടത്തിൽ പങ്കെടുത്തിട്ടുണ്ട്. 1970-ൽ പാകിസ്താൻ പാർലമെന്റംഗമായ റഹ്മാൻ രണ്ടു വർഷത്തിനു ശേഷം അവാമി ലീഗ് ജനറൽ സെക്രട്ടറിയായി. മുജീബുർ റഹ്മാൻ 1975 ൽ കൊല്ലപ്പെട്ട ശേഷം അവാമി ലീഗിനെ ഐക്യത്തോടെ മുന്നോട്ടു കൊണ്ടു പോയ നേതാവാണ്. സൈനിക ഭരണകൂടം നാലു വർഷം ജയിലിൽ അടച്ചിരുന്നു. 1996 - 2001 വരെ മന്ത്രിയുടെ ചുമതല വഹിച്ചു. ഭാര്യ ഐവി റഹ്മാൻ 2004-ൽ ഗ്രനേഡ് ആക്രമണത്തിൽ കൊല്ലപ്പെട്ടു.[1]

മരണം[തിരുത്തുക]

വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന സില്ലുർ റഹ്മാനെ ശ്വാസതടസ്സം മൂർച്ഛിച്ചതിനെ തുടർന്ന് സിംഗപൂരിൽ ചികിത്സയ്ക്ക് കൊണ്ടു പോയിരുന്നു. സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.[2]

അവലംബം[തിരുത്തുക]

  1. "Country crippled in hartal". The Daily Star. 25 August 2004. ശേഖരിച്ചത് 10 December 2012. 
  2. "ബംഗ്ലാദേശ് പ്രസിഡന്റ് സില്ലുർ റഹ്മാൻ അന്തരിച്ചു". ദേശാഭിമാനി. 21 മാർച്ച് 2013. ശേഖരിച്ചത് 21 മാർച്ച് 2013. 
"https://ml.wikipedia.org/w/index.php?title=സില്ലുർ_റഹ്മാൻ&oldid=2586825" എന്ന താളിൽനിന്നു ശേഖരിച്ചത്