അബിസ്കോ ദേശീയോദ്യാനം
ദൃശ്യരൂപം
അബിസ്കോ ദേശീയോദ്യാനം | |
---|---|
Abisko nationalpark | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Norrbotten County, Sweden |
Nearest city | Kiruna |
Coordinates | 68°19′N 18°41′E / 68.317°N 18.683°E |
Area | 77 km2 (30 sq mi)[1] |
Established | 1909[1] |
Governing body | Naturvårdsverket |
സ്വീഡനിലെ 1909 ൽ സ്ഥാപിക്കപ്പെട്ട ഒരു ദേശീയോദ്യാനമാണ് അബിസ്കോ ദേശീയോദ്യാനം (Swedish: Abisko nationalpark).
ഭൂമിശാസ്ത്രം
[തിരുത്തുക]നോർവീജിയൻ അതിർത്തിയോട് ചേർന്ന് സ്വീഡിഷ് പ്രവിശ്യയായ ലാപ്‍ലാൻറിലാണ് അബിസ്ക്കോ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് (തീവണ്ടി വഴി സഞ്ചരിച്ചാൽ ഏകദേശം 37 കിലോമീറ്റർ (23 മൈൽ)). ഇത് സ്വീഡനിലെ ഏറ്റവും വടക്കേ അറ്റത്തുള്ളതും ഏറ്റവും വലുതുമായ കിറുന മുനിസിപ്പാലിറ്റിയിൽപ്പെട്ടതാണ്.
അബിസ്കോ വില്ലേജ് സ്ഥിതിചെയ്യുന്നിടത്തുള്ള സ്വീഡനിലെ ഏറ്റവും വലിയ തടാകമായ ടോർണെട്രാസ്കിൻറെ തീരത്തുനിന്നു തുടങ്ങുന്ന ദേശീയോദ്യാനം, തെക്ക്-പടിഞ്ഞാറ് ഏതാണ്ട് 15 കിലോമീറ്റർ (9.3 മൈൽ) ദൂരത്തിൽ വ്യാപിച്ചുകിടക്കുന്നു. ആർട്ടിക് വൃത്തത്തിൽനിന്ന് ഏകദേശം 195 കിലോമീറ്റർ (121 മൈൽ) അകലെയാണിതിൻറെ സ്ഥാനം. ദേശീയോദ്യാനത്തിൻറെ ആകെ വിസ്തീർണം 77 കിമീ2 (30 ചതുരശ്ര മൈൽ) ആണ്.
ചിത്രശാല
[തിരുത്തുക]-
Abisko National Park in winter
-
Aurora near Abisko
-
View from Björkliden with Lapporten in the background
-
Picture of Nuolja
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Abisko National Park". Naturvårdsverket. Archived from the original on 18 February 2009. Retrieved 2009-02-27.