അഫ്സൽ അൻസാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Afzal Ansari
ലോകസഭാ അംഗം
പദവിയിൽ
ഓഫീസിൽ
23 May 2019
മുൻഗാമിമനോജ് സിൻഹ
മണ്ഡലംഖാസിപൂർ (ലോക്സഭാ മണ്ഡലം)
മുൻഗാമിമനോജ് സിൻഹ
വ്യക്തിഗത വിവരങ്ങൾ
ജനനം (1953-08-14) 14 ഓഗസ്റ്റ് 1953  (70 വയസ്സ്)
ഖാസിപൂർ, ഉത്തർപ്രദേശ്
പൗരത്വംഇന്ത്യൻ
രാഷ്ട്രീയ കക്ഷിബഹുജൻ സമാജ് പാർട്ടി
പങ്കാളിഫർഹത്ത് അൻസാരി
Relationsമുഖ്താർ അൻസാരി(സഹോദരൻ)
സിബാകത്തുല്ല അൻസാരി(സഹോദരൻ) അബ്ബാസ് അൻസാരി(മരുമകൻ)

ഉമർ അൻസാരി(മരുമകൻ)

മുക്താർ അഹമ്മദ് അൻസാരി (മുത്തച്ഛൻ)
കുട്ടികൾ3
വസതിഖാസിപൂർ
വിദ്യാഭ്യാസംഗോരഖ്പൂർ സർവകലാശാല

അഫ്സൽ അൻസാരി, ബഹുജൻ സമാജ് പാർട്ടിയിൽ നിന്നുള്ള ഒരു രാഷ്ട്രീയ നേതാവാണ്. ഉത്തർ പ്രദേശിലെ ഗാസിപൂർ മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗമാണ്.[1][2]

ജീവിത രേഖ[തിരുത്തുക]

സുഭനുല്ല അൻസാരിയുടേയും ബീഗം റാബിയയുടേയും മകനായി 14 ആഗസ്റ്റ് 1953 ൽ ഉത്തർപ്രദേശിലെ ഗാസിപൂർ ജില്ലയിലെ യൂസുഫ്‌പൂർ-മുഹമ്മദാബാദ് പട്ടണത്തിലാണ് അഫ്സൽ അൻസാരി ജനിച്ചത്.[2] ഗോരഖ്പൂർ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. അൻസാരിയുടെ പിതാവ് സുബനുല്ല അൻസാരി മുഹമ്മദാബാദിലെ നഗർ പാലിക പരിഷത്തിന്റെ ചെയർമാനായിരുന്നു. അദ്ദേഹത്തിന്റെ മുത്തച്ഛൻ മുഖ്താർ അഹമ്മദ് അൻസാരി അഖിലേന്ത്യാ മുസ്ലീം ലീഗിന്റെ (1926-1927) പ്രസിഡന്റായും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ (ഐഎൻ‌സി) സേവനമനുഷ്ഠിച്ചു. അവർ ജാമിയ മില്ലിയ ഇസ്ലാമിയയുടെ സ്ഥാപകരിലൊരാളായിരുന്നു.

രാഷ്ട്രീയ പ്രവർത്തനം[തിരുത്തുക]

അൻസാരി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ നിന്നാണ്.[3] 1985 ൽ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിച്ച അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ  അഭയ് നാരായൺ റായിയെ 3,064 വോട്ടുകൾക്ക് പരാജയപ്പെടുത്തി. 1985 മുതൽ 2002 വരെ അൻസാരി മുഹമ്മദാബാദ് നിയമസഭാ മണ്ഡലത്തിലെ നിയമസഭാംഗമായി അഞ്ച് തവണ സേവനമനുഷ്ഠിച്ചു.[2] 2004 ലെ ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയിൽ നിന്ന് മത്സരിച്ച അൻസാരി, 226,777 വോട്ടുകൾക്ക് ഭാരതീയ ജനതാ പാർട്ടിയിലെ മനോജ് സിൻഹയെ പരാജയപ്പെടുത്തി.[4] 2009 ലെ പൊതുതെരഞ്ഞെടുപ്പിൽ ഗാസിപ്പൂരിലേക്കുള്ള ബഹുജൻ സമാജ് പാർട്ടിയിൽ (ബിഎസ്പി) നിന്ന് മത്സരിച്ചെങ്കിലും സമാജ്‌വാദി പാർട്ടിയുടെ രാധെ മോഹൻ സിങ്ങിനോട് പരാജയപ്പെട്ടു.[5][4] ചില രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾക്ക് ശേഷം അൻസാരി ബഹുജൻ സമാജ് പാർട്ടി വിട്ട് ക്വാമി ഏക്താദൾ എന്ന പേരിൽ ഒരു പുതിയ രാഷ്ട്രീയ പാർട്ടി സ്ഥാപിക്കുകയും ചെയ്തു.[6][7][8] ബഹുജൻ സമാജ് പാർട്ടിയിൽ ലയിപ്പിക്കുന്നതിന് മുമ്പ് വരെ അൻസാരി അതിന്റെ ജനറൽ സെക്രട്ടറിയായി തുടർന്നു.[6] ബിഎസ്പിയിൽ നിന്ന് 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗാസിപ്പൂരിൽ നിന്ന് വീണ്ടും മത്സരിച്ചു, പാർലമെൻറ് അംഗമായി.  കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ സിറ്റിംഗ് എംപിയുമായിരുന്ന മനോജ് സിൻഹയെ ലക്ഷം വോട്ടുകൾക്കാണ് അൻസാരി തോൽപ്പിച്ചത്.[6][9]

ഗുണ്ടാ നിയമത്തിൽ ഉൾപ്പെടുത്തി യോഗി ആദിത്യനാഥ് സർക്കാർ അദ്ദേഹത്തിന്റെ അനിയൻ മുഖ്താർ അൻസാരിയുടെ ഭാര്യയെയും സഹോദരങ്ങളെയും യോഗി ആദിത്യനാഥ് സർക്കാർ സെപ്റ്റംബർ 2020 നു ജയിലിൽ അടച്ചു.[10] കോവിഡ് -19 നെ നേരിടാൻ അഫ്‌സൽ അൻസാരിപ്രാദേശിക വികസന ഫണ്ടിൽ നിന്ന് 39.50 ലക്ഷം രൂപ അനുവദിച്ചിരുന്നു.[11]

അവലംബം[തിരുത്തുക]

  1. "General Election 2019 - Election Commission of India". 2019-05-23. Archived from the original on 2019-05-23. Retrieved 2020-10-11.{{cite web}}: CS1 maint: bot: original URL status unknown (link)
  2. 2.0 2.1 2.2 "Members : Lok Sabha". Retrieved 2020-10-11.
  3. Shah, Amita (2017-03-01). "Gangs of Ghazipur bruising SP in eastern UP" (in ഇംഗ്ലീഷ്). Retrieved 2020-10-11.
  4. 4.0 4.1 "Afzal Ansari gets BSP ticket from Ghazipur - Indian Express". Retrieved 2020-10-11.
  5. "Ansari brothers may get tickets". The Hindu. 31 January 2009.
  6. 6.0 6.1 6.2 Vatsa, Aditi (2019-05-24). "The UP don who halted BJP's march in Ghazipur" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-10-11.
  7. "3 Years After He Split Yadav Family Down the Middle, Afzal Ansari Will Have Akhilesh Campaign for Him" (in ഇംഗ്ലീഷ്). Retrieved 2020-10-11.
  8. "We were humiliated by Akhilesh Yadav: Afzal Ansari". Economic Times. Jan 28, 2017. Retrieved October 11, 2020.
  9. "BJP leader Manoj Sinha is new Lt. Governor of J&K" (in ഇംഗ്ലീഷ്). Retrieved 2020-10-11.
  10. "U.P. police book MLA Mukhtar Ansari's wife under Gangsters Act". The Hindu. SEPTEMBER 14, 2020. Retrieved October 1, 2020. {{cite web}}: Check date values in: |date= (help)
  11. "BSP MP Afzal Ansari allocates Rs 39.50 lakh from MPLAD to combat COVID-19" (in ഇംഗ്ലീഷ്). Retrieved 2020-10-11.
"https://ml.wikipedia.org/w/index.php?title=അഫ്സൽ_അൻസാരി&oldid=3772055" എന്ന താളിൽനിന്ന് ശേഖരിച്ചത്