അപ്പോളോ 10

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Apollo 10
Apollo 10's Lunar Module, Snoopy, approaches the Command/Service Module Charlie Brown for redocking
ദൗത്യത്തിന്റെ തരംF
ഓപ്പറേറ്റർNASA[1]
COSPAR IDCSM: 1969-043A
LM: 1969-043C
SATCAT №CSM: 3941
LM: 3948
ദൗത്യദൈർഘ്യം8 days, 3 minutes, 23 seconds
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ
സ്പേസ്ക്രാഫ്റ്റ്Apollo CSM-106
Apollo LM-4
നിർമ്മാതാവ്CSM: North American Rockwell
LM: Grumman
വിക്ഷേപണസമയത്തെ പിണ്ഡം98,273 pound (44,576 കി.ഗ്രാം)
ലാൻഡിങ് സമയത്തെ പിണ്ഡം10,901 pound (4,945 കി.ഗ്രാം)
സഞ്ചാരികൾ
സഞ്ചാരികളുടെ എണ്ണം3
അംഗങ്ങൾThomas P. Stafford
John W. Young
Eugene A. Cernan
CallsignCSM: Charlie Brown
LM: Snoopy
ദൗത്യത്തിന്റെ തുടക്കം
വിക്ഷേപണത്തിയതിMay 18, 1969, 16:49:00 (1969-05-18UTC16:49Z) UTC
റോക്കറ്റ്Saturn V SA-505
വിക്ഷേപണത്തറKennedy LC-39B
ദൗത്യാവസാനം
തിരിച്ചിറങ്ങിയ തിയതിMay 26, 1969, 16:52:23 (1969-05-26UTC16:52:24Z) UTC
തിരിച്ചിറങ്ങിയ സ്ഥലം15°2′S 164°39′W / 15.033°S 164.650°W / -15.033; -164.650 (Apollo 10 splashdown)
പരിക്രമണ സവിശേഷതകൾ
Reference systemSelenocentric
Periselene109.6 കിലോമീറ്റർ (59.2 nmi)
Aposelene113.0 കിലോമീറ്റർ (61.0 nmi)
Inclination1.2 degrees
Period2 hours
Lunar orbiter
Spacecraft componentCommand/Service Module
Orbital insertionMay 21, 1969, 20:44:54 UTC
Orbital departureMay 24, 1969, 10:25:38 UTC
Orbits31
Lunar orbiter
Spacecraft componentLunar Module
Orbits4
Orbital parameters
Periselene altitude14.4 കിലോമീറ്റർ (7.8 nmi)
Docking with LM
Docking dateMay 18, 1969, 20:06:36 UTC
Undocking dateMay 22, 1969, 19:00:57 UTC
Docking with LM Ascent Stage
Docking dateMay 23, 1969, 03:11:02 UTC
Undocking dateMay 23, 1969, 05:13:36 UTC


Left to right: Cernan, Stafford, Young


Apollo program
← Apollo 9 Apollo 11

അമേരിക്കയുടെ ചാന്ദ്രപര്യവേഷണ പദ്ധതിയായ അപ്പോളോ ബഹിരാകാശ പദ്ധതിയുടെ ഭാഗമായി മനുഷ്യരെയും വഹിച്ചുകൊണ്ട് വിക്ഷേപിച്ച നാലാമത്തെ കൃത്രിമോപഗ്രഹമാണ് അപ്പോളോ 10. ഇത് 1969 മേയ് 18-ന് സാറ്റേൺ V എന്ന റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപിച്ചത്. തോമസ് പി. സ്റ്റഫോഡ്, ജോൺ ഡബ്ല്യു. യംഗ്, യൂജിൻ എ. സെർനാൻ എന്നിവരായിരുന്നു അപ്പോളോ 10-ലെ യാത്രികർ.

മനുഷ്യരെ ചന്ദ്രനിൽ ഇറക്കുന്നതിനായി അവസാനവട്ട പരീക്ഷണങ്ങൾ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് അപ്പോളോ 10 വിക്ഷേപിച്ചത്. ഇതിലെ ലൂണാർ മൊഡ്യൂളിനെ 'സ്നൂപ്പി' എന്നും കമാൻഡ് മൊഡ്യൂളിനെ 'ചാർലി ബ്രൗൺ' എന്നും വിളിച്ചിരുന്നു.[2] ലൂണാർ മൊഡ്യൂളിനെ കമാൻഡ് മൊഡ്യൂളിൽ നിന്നു വേർപെടുത്തുന്നതിലും (ഡോക്കിംഗ്) അവയെ കൂട്ടിച്ചേർക്കുന്നതിലും (അൺഡോക്കിംഗ്) അപ്പോളോ 10 വിജയം നേടി. ചന്ദ്രോപരിതലത്തിൽ നിന്ന് 15.6 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ ലൂണാർ മൊഡ്യൂളിനെ (സ്നൂപ്പി) എത്തിക്കുവാനും സാധിച്ചു. ചന്ദ്രനിൽ ഇറങ്ങുന്നതിനു തൊട്ടുമുമ്പ് വരെയുള്ള പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയ[3] അപ്പോളോ 10-ലെ യാത്രികർ സുരക്ഷിതരായി ഭൂമിയിൽ തിരിച്ചെത്തി.

അപ്പോളോ 10 നേടിയ വിജയത്തിനുശേഷം രണ്ടുമാസം കഴിഞ്ഞ് അപ്പോളോ 11 ദൗത്യത്തിലൂടെ മനുഷ്യരെ ആദ്യമായി ചന്ദ്രനിലിറക്കുവാനും കഴിഞ്ഞു. ചന്ദ്രനിൽ നിന്നുള്ള മടക്കയാത്രയിൽ അപ്പോളോ 10 സഞ്ചരിച്ചത് 39897 കി.മീ./മണിക്കൂർ വേഗതയിലായിരുന്നു. അന്നുവരെ മനുഷ്യരെയും വഹിച്ചുകൊണ്ടുള്ള ഒരു ഉപഗ്രഹം സഞ്ചരിക്കുന്ന ഏറ്റവും കൂടിയ വേഗത എന്ന പേരിൽ ഇത് ഗിന്നസ് ബുക്കിലും ഇടംനേടി.

അവലംബം[തിരുത്തുക]

  1. Orloff, Richard W. (September 2004) [First published 2000]. "Table of Contents". Apollo by the Numbers: A Statistical Reference. NASA History Division, Office of Policy and Plans. NASA History Series. Washington, D.C.: NASA. ISBN 0-16-050631-X. LCCN 00061677. NASA SP-2000-4029. മൂലതാളിൽ നിന്നും 2007-08-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 25, 2013. {{cite book}}: Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  2. "Replicas of Snoopy and Charlie Brown decorate top of console in MCC". NASA. May 28, 1969. NASA Photo ID: S69-34314. മൂലതാളിൽ നിന്നും 2001-06-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 25, 2013. Photo description available here Archived 2021-10-05 at the Wayback Machine..
  3. "Mission Report: Apollo 10". NASA. June 17, 1969. MR-4. ശേഖരിച്ചത് September 11, 2012.
"https://ml.wikipedia.org/w/index.php?title=അപ്പോളോ_10&oldid=3896843" എന്ന താളിൽനിന്ന് ശേഖരിച്ചത്