അപ്പോഫിലൈറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അപ്പോഫിലൈറ്റ്
General
Category Silicate minerals
Formula
(repeating unit)
(K,Na)Ca4Si8O20(F,OH) • 8H2O
Identification
നിറം Usually white, colorless; also blue, green, brown, yellow, pink, violet
Crystal habit prismatic, tabular, massive
Crystal system Tetragonal; Orthorhombic (natroapophyllite)
Cleavage [001] Perfect
Fracture Uneven
മോസ് സ്കെയിൽ കാഠിന്യം 4.5 - 5
Luster Vitreous; Pearly
Streak White
Diaphaneity Transparent to translucent
Specific gravity 2.3 – 2.4
അപവർത്തനാങ്കം 1.536
Pleochroism Dichroic (colorless)

കാൽസിയം, പൊട്ടാസിയം എന്നിവയുടെ ജലീയ (hydrous) സിലിക്കേറ്റാണ് അപ്പോഫിലൈറ്റ്. അല്പമാത്രമായി ഫ്ലൂറിൻ അടങ്ങിയിരിക്കും. സാധാരണ ശുഭ്രവർണമുള്ള ഈ ധാതു ചിലപ്പോൾ പച്ച, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങൾ കലർന്നും കണ്ടുവരുന്നു. പൊതു ഫോർമുല: K,F,Ca4(S2O5)4.8H2O.

വ്യക്തമായ ആധാരിക വിദളനമുള്ള (basal clevage) ഈ ധാതുവിന് സിയോലൈറ്റുകളുമായി സാദൃശ്യമുണ്ട്. എന്നാൽ അലുമിനിയത്തിന്റെ അഭാവം ഇവയെ വ്യത്യസ്തങ്ങളാക്കുന്നു. ദ്വിസമലംബാംക്ഷമായ (tetragonal) പരൽ രൂപമാണ് ഇവയ്ക്കുള്ളത്: അപൂർവമായി സംപുഞ്ജിതവും (massive) ആവാം. കാചാഭദ്യുതിയുണ്ട്. ആ.ഘ. 2.3-2.4; കാഠിന്യം 4.5-5; അപവർത്തനാങ്കം: 1.535.

ചൂടാക്കുമ്പോൾ ജലാംശം നഷ്ടപ്പെട്ട് അപശൽകനത്തിനു വിധേയമാവുന്നു; ജലസമ്പർക്കത്തിൽ പൂർവസ്ഥിതിയെ പ്രാപിക്കുകയും ചെയ്യും. ഹൈഡ്രോക്ലോറിക് അമ്ലത്തിൽ വിഘടിച്ച് സിലികയെ വിശ്ലേഷിപ്പിക്കുന്നു.

അല്പസിലികശിലകളിൽ സിയോലൈറ്റുകളുമായി കലർന്ന് ഉപഖനിജമായാണ് അവസ്ഥിതി. പശ്ചിമപർവതങ്ങളിൽ ഡെക്കാൺ ട്രാപ്പുകൾക്കിടയിൽ, പ്രത്യേകിച്ചും മുംബൈയ്ക്കടുത്ത് അപ്പോഫിലൈറ്റിന്റെ പച്ചയും ശുഭ്രവുമായ മുഴുത്ത പരലുകൾ ധാരാളമായി കണ്ടെത്തിയിട്ടുണ്ട്.

പുറംകണ്ണികൾ[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപ്പോഫിലൈറ്റ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അപ്പോഫിലൈറ്റ്&oldid=1695766" എന്ന താളിൽനിന്നു ശേഖരിച്ചത്