അപ്പോഫിലൈറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Apophyllite എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അപ്പോഫിലൈറ്റ്
General
CategorySilicate minerals
Formula
(repeating unit)
(K,Na)Ca4Si8O20(F,OH) • 8H2O
Identification
നിറംUsually white, colorless; also blue, green, brown, yellow, pink, violet
Crystal habitprismatic, tabular, massive
Crystal systemTetragonal; Orthorhombic (natroapophyllite)
Cleavage[001] Perfect
FractureUneven
മോസ് സ്കെയിൽ കാഠിന്യം4.5 - 5
LusterVitreous; Pearly
StreakWhite
DiaphaneityTransparent to translucent
Specific gravity2.3 – 2.4
അപവർത്തനാങ്കം1.536
PleochroismDichroic (colorless)

കാൽസിയം, പൊട്ടാസിയം എന്നിവയുടെ ജലീയ (hydrous) സിലിക്കേറ്റാണ് അപ്പോഫിലൈറ്റ്. അല്പമാത്രമായി ഫ്ലൂറിൻ അടങ്ങിയിരിക്കും. സാധാരണ ശുഭ്രവർണമുള്ള ഈ ധാതു ചിലപ്പോൾ പച്ച, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങൾ കലർന്നും കണ്ടുവരുന്നു. പൊതു ഫോർമുല: K,F,Ca4(S2O5)4.8H2O.

വ്യക്തമായ ആധാരിക വിദളനമുള്ള (basal clevage) ഈ ധാതുവിന് സിയോലൈറ്റുകളുമായി സാദൃശ്യമുണ്ട്. എന്നാൽ അലുമിനിയത്തിന്റെ അഭാവം ഇവയെ വ്യത്യസ്തങ്ങളാക്കുന്നു. ദ്വിസമലംബാംക്ഷമായ (tetragonal) പരൽ രൂപമാണ് ഇവയ്ക്കുള്ളത്: അപൂർവമായി സംപുഞ്ജിതവും (massive) ആവാം. കാചാഭദ്യുതിയുണ്ട്. ആ.ഘ. 2.3-2.4; കാഠിന്യം 4.5-5; അപവർത്തനാങ്കം: 1.535.

ചൂടാക്കുമ്പോൾ ജലാംശം നഷ്ടപ്പെട്ട് അപശൽകനത്തിനു വിധേയമാവുന്നു; ജലസമ്പർക്കത്തിൽ പൂർവസ്ഥിതിയെ പ്രാപിക്കുകയും ചെയ്യും. ഹൈഡ്രോക്ലോറിക് അമ്ലത്തിൽ വിഘടിച്ച് സിലികയെ വിശ്ലേഷിപ്പിക്കുന്നു.

അല്പസിലികശിലകളിൽ സിയോലൈറ്റുകളുമായി കലർന്ന് ഉപഖനിജമായാണ് അവസ്ഥിതി. പശ്ചിമപർവതങ്ങളിൽ ഡെക്കാൺ ട്രാപ്പുകൾക്കിടയിൽ, പ്രത്യേകിച്ചും മുംബൈയ്ക്കടുത്ത് അപ്പോഫിലൈറ്റിന്റെ പച്ചയും ശുഭ്രവുമായ മുഴുത്ത പരലുകൾ ധാരാളമായി കണ്ടെത്തിയിട്ടുണ്ട്.

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപ്പോഫിലൈറ്റ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അപ്പോഫിലൈറ്റ്&oldid=3911232" എന്ന താളിൽനിന്ന് ശേഖരിച്ചത്