Jump to content

അപകേന്ദ്ര പമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അപകേന്ദ്ര പമ്പ്

ഏതെങ്കിലും ദ്രാവകത്തിന്റെ ഗതികോർജം കൂട്ടുന്നതിനുപയോഗിക്കുന്ന യന്ത്രം. താഴ്ന്ന സ്ഥലങ്ങളിൽനിന്ന് ദ്രാവകം ഉയരത്തിലെത്തിക്കുന്നതിനാണ് സാധാരണയായി ഇതുപയോഗിക്കുന്നത്. കറങ്ങിചലിക്കുന്ന വിഭാഗത്തിൽ പെടുന്ന പമ്പ്‌ ആണ് അപകേന്ദ്ര പമ്പ്.ദ്രാവകത്തിൽ അപകേന്ദ്രബലം ഉപയോഗിച്ച് പമ്പിൽ യാന്ത്രിക ഊർജ്ജത്തെ ഗതികോർജ്ജം ആക്കി മാറ്റുന്നു.

ചരിത്രം

[തിരുത്തുക]

പ്രവർത്തന തത്ത്വം

[തിരുത്തുക]
Radial Flow Centrifugal Pump Principle
A centrifugal pump uses a spinning "impeller" which has backward-swept arms

താണ നിരപ്പിൽ നിന്ന് ദ്രാവകം ഒരു ആഗമന നാളിയിൽകൂടി കടന്നുവന്ന് പ്രവേശനദ്വാരം വഴി ഇംപെല്ലർ മധ്യത്തിലെത്തുകയും കറങ്ങിക്കൊണ്ടിരിക്കുന്ന ഇംപെല്ലറിലെ ബ്ളേഡുകളിൽകൂടി കടന്ന് ബഹിർഗമനനാളിവഴി ആവശ്യമായിടത്ത് എത്തിച്ചേരുകയും ചെയ്യുന്നു. ആഗമനനാളിയുടെ ദ്രാവകത്തിൽ മുങ്ങിക്കിടക്കുന്ന അഗ്രത്തിൽ ഒരു ഫുട് വാൽവ് ഘടിപ്പിച്ചിരിക്കും. പമ്പ് പ്രവർത്തനം നിർത്തുമ്പോൾ ആവരണിയിലുള്ള ദ്രാവകം തിരികെപ്പോകാതെ ഇതു സൂക്ഷിക്കുന്നു.ഒരു വൈദ്യുത മോട്ടോറോ ഒരു എൻജിൻ ഉപയോഗിച്ച് ഇംപെല്ലർ കറക്കാം. വൈദ്യുതി ലഭ്യമായിടത്ത്, സ്ഥിരമായുറപ്പിച്ചിട്ടുള്ള പമ്പുകൾക്ക് മോട്ടോർ ഉപയോഗിക്കുന്നത്. വൈദ്യുതി ലഭ്യമല്ലാതിരിക്കയും വിവിധ സ്ഥലങ്ങളിൽ കൊണ്ടുനടന്ന് പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന പമ്പുകൾക്ക് എൻജിനുകളാണ് ഉപയോഗിക്കുന്നത്.അപകേന്ദ്ര പമ്പ് പ്രവർത്തിപ്പിക്കുന്നതിനുമുൻപ് അതിന്റെ ആഗമനനാളിയും ആവരണിയും ദ്രാവകംകൊണ്ട് നിറയ്ക്കണം. ഇതിന് പ്രൈമിങ് എന്നു പറയുന്നു. ദ്രാവകം നിറഞ്ഞിരിക്കുന്ന ആവരണിക്കകത്ത് ഇംപെല്ലർ കറങ്ങുമ്പോൾ ഇംപെല്ലറിന്റെ മധ്യത്തിൽ മർദം കുറയുകയും താണ നിരപ്പിൽനിന്ന് ദ്രാവകം ആഗമനനാളി വഴി അവിടെ എത്തുകയും ചെയ്യുന്നു. ഈ ദ്രാവകം ഇംപെല്ലറിലുള്ള ബ്ളേഡുകളിൽ കൂടി പുറത്ത് വരുമ്പോൾ അതിന്റെ വേഗതയും മർദവും കൂടിയിരിക്കും. ആവരണിയിൽവച്ച് ദ്രാവകത്തിന്റെ മർദം വീണ്ടും കൂടുകയും അങ്ങനെ മർദവും വേഗതയും കൂടിയ ദ്രാവകം ബഹിർഗമനനാളിവഴി പുറത്ത് പോകുകയും ചെയ്യുന്നു.

പ്രധാന ഭാഗങ്ങൾ

[തിരുത്തുക]
  1. ഇംപെല്ലർ
  2. ബഹിർഗമനകുഴൽ
  3. ആഗമന കുഴൽ (വലിച്ചെടുക്കുന്ന കുഴൽ)
  4. ആവരണി

ഊർജ്ജ ഉപയോഗസമവാക്യം

[തിരുത്തുക]

പമ്പ്‌ ചെയ്തതിന്റെ ഊർജ്ജ ഉപയോഗം നിശ്ചയിക്കുന്നത് ദ്രാവകത്തിനു വേണ്ട ഒഴുക്ക്,ഉയർത്തേണ്ട ഉയരം,ദൂരം,കുഴലിന്റെ ഘർഷണസ്വഭാവം തുടങ്ങിയവയാണ് .പമ്പ്‌ പ്രവർത്തിക്കാനാവശ്യമായ ശക്തി(പവർ) Pi ,SI ഏകകത്തിൽ

ഇതിൽ:

പമ്പിലേക്ക് കൊടുക്കുന്നപവർ (W)
ദ്രാവക സാന്ദ്രത(kg/m3)
അടിസ്ഥാന ഗുരുത്വ ത്വരണം (9.80665 m/s2)
പമ്പ്‌ ചെയ്യേണ്ട ഉയരം (m)
ഒഴുക്കിന്റെ നിരക്ക് (m3/s)
പമ്പിന്റെ ക്ഷമത ദശാംശത്തിൽ

നിശ്ചല അവസ്ഥയിലുള്ള ഉയരം,ഘർഷണം മൂലം ഉണ്ടാകുന്ന ഉയരശോഷണം,വാൽവ് ഉപയോഗിക്കുന്നത് മൂലം ഉണ്ടാകുന്ന ശോഷണം എന്നിവയുടെ ആകെ തുകയായിട്ടാണ് പമ്പ്‌ ചെയ്യപ്പെടേണ്ട ഉയരം() കണ്ടെത്തുന്നത്. പവർ സാധാരണയായി കിലോ വാട്ടിൽ (103 W) അല്ലെങ്കിൽ കുതിരശക്തിയിലാണ് സൂചിപ്പിക്കുന്നത്.( 0.746 ഉപയോഗിച്ച് ഗുണിക്കുക). ആവശ്യമായ പവറിനെ, പമ്പിന്റെ പ്രവർത്തന സമയദൈർഘ്യം കൊണ്ട് ഗുണിച്ചാണ് ഊർജ്ജ ഉപയോഗം കണ്ടെത്തുന്നത്. എഴുപത്തഞ്ചു കി.ഗ്രാം വെള്ളം ഒരു സെക്കൻഡിൽ ഒരു മീ. ഉയർത്താൻ കഴിയുന്ന പമ്പിന് ഒരു കുതിരശക്തിയുള്ളതായി കണക്കാക്കാം. സാധാരണ അപകേന്ദ്രപമ്പിന് ഏകദേശം അൻപത് ശതമാനത്തോളം പ്രവർത്തനക്ഷമത ഉണ്ട്.

ഉപയോഗങ്ങൾ

[തിരുത്തുക]

കാർഷികവും ഗാർഹികവും വ്യാവസായികവുമായ ആവശ്യങ്ങൾക്ക് ഈ പമ്പ് ധാരാളമായി ഉപയോഗിക്കുന്നു. കുളങ്ങളിലേയും തോടുകളിലേയും വെള്ളം കൃഷിനിലങ്ങളിലെത്തിക്കുക, വീട്ടാവശ്യങ്ങൾക്ക് കിണറ്റിലെ വെള്ളം എടുക്കുക, വ്യവസായശാലകളിൽ വിവിധദ്രാവകങ്ങൾ പമ്പ് ചെയ്യുക മുതലായവയാണ് അപകേന്ദ്രപമ്പിന്റെ ഉപയോഗങ്ങൾ. എളുപ്പത്തിലുള്ള നിയന്ത്രണവും കുറഞ്ഞ നിർമ്മാണച്ചെലവും ആവശ്യങ്ങൾ നിറവേറ്റാനുള്ള കഴിവും കുറഞ്ഞ ചെലവിലുള്ള പ്രവർത്തനവും അപകേന്ദ്രപമ്പിന്റെ ചില പ്രത്യേകതകളാണ്.

അവലംബം

[തിരുത്തുക]
  • Fluid Mechanics and Hydraulic Machines(Dr.R.K.Bansal)
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ പമ്പ് അപകേന്ദ്ര പമ്പ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അപകേന്ദ്ര_പമ്പ്&oldid=2280119" എന്ന താളിൽനിന്ന് ശേഖരിച്ചത്