അന്റോണിയോ തബുക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അന്റോണിയോ തബുക്കി
Antonio Tabucchi.jpg
ജനനം1943 സെപ്റ്റംബർ 24(1943-09-24)
Pisa, Italy
മരണം2012 മാർച്ച് 25(2012-03-25) (പ്രായം 68)[1]
Lisbon, Portugal
ദേശീയതItalian, Portuguese
തൊഴിൽNovelist, Short story writer
ജീവിത പങ്കാളി(കൾ)María José de Lancastre
രചനാകാലം1975–2012

ഇറ്റാലിയൻ എഴുത്തുകാരനും പോർട്ടുഗീസ് ഭാഷാ വിദഗ്ദ്ധനുമായിരുന്നു അന്റോണിയോ തബുക്കി.(ജ:സെപ്റ്റം: 24, 1943 – മാർച്ച് 25, 2012) ഫെർണാണ്ടോ പെസ്സ്വായുടെ കൃതികൾ അദ്ദേഹം ഇറ്റാലിയൻ ഭാഷയിലേക്ക് ഭാഷാന്തരം ചെയ്യുകയുണ്ടായി. തബൂക്കിയുടെ ഉപന്യാസങ്ങളും കൃതികളും അനേകം ഭാഷകളിലേയ്ക്ക് ഭാഷാന്തരം ചെയ്യപ്പെടുകയുണ്ടായി.ചില സൃഷ്ടികൾഫ്രഞ്ച് ബഹുമതികൾക്ക് അർഹമായി. നോബൽ പുരസ്കാരത്തിനും തബൂക്കി ശുപാർശ ചെയ്യപ്പെട്ടിരുന്നു.[2]

നോവലിസ്റ്റ് എന്ന നിലയിൽ തബൂക്കി ശ്രദ്ധിയ്ക്കപ്പെട്ടത് ഇന്ത്യയെ കേന്ദ്രീകരിച്ച് രചിച്ച ഇന്ത്യൻ നോക്റ്റൂൺ(Indian Nocturne)എന്ന കൃതിയിലുടെയാണ്.1984 ൽ ആണ് ഈ കൃതി പ്രസിദ്ധീകരിയ്ക്കപ്പെട്ടത്. ഇന്ത്യയിൽ വച്ചുകാണാതായ സേവ്യർ എന്ന പോർട്ടുഗീസുകാരനെ തേടി സുഹൃത്തു നടത്തുന്ന അന്വേഷണമാണ് ഈ കൃതിയുടെ ഇതിവൃത്തം. തബൂക്കിയുടെ മറ്റൊരു വിഖ്യാതകൃതിയാണ് ദമാസീനോ മൊണ്ടേറിയോയുടെ കാണാതായ തല" (The Missing Head of Damasceno Monteiro). ഈ നോവൽ നിഷ്ഠൂരമായ ഒരു കൊലപാതകത്തിന്റെ വാസ്തവം പുറത്തുകൊണ്ടുവരുന്നതിനു കാരണമായ രചനയാണ്. യൂറോപ്യൻ യൂണിയന്റെ സ്ട്രാസ് ബർഗിലുള്ള കാര്യാലയത്തിൽഗവേഷണം നടത്തിയാണ് ഈ നോവലിനുള്ള വസ്തുതകൾ അദ്ദേഹം ശേഖരിച്ചത്.[3]

കൃതികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. AGI - Agenzia Giornalistica Italia. "Writer Antonio Tabucchi dies in Lisbon". AGI.it. ശേഖരിച്ചത്: 2012-03-25.
  2. Flood, Alison (23 September 2009). "Amos Oz is bookie's favourite for Nobel". The Guardian. Guardian Media Group. ശേഖരിച്ചത്: 23 September 2009. Ladbrokes's top 10 is rounded out by Syrian poet Adonis at 8/1, with last year's favourite, the Italian scholar Claudio Magris, at 9/1 together with Italian novelist Antonio Tabucchi and Japanese author Haruki Murakami.
  3. മാതൃഭൂമി ആഴ്ചപ്പതിപ്പ്.2008 ഓഗസ്റ്റ് 17-23
"https://ml.wikipedia.org/w/index.php?title=അന്റോണിയോ_തബുക്കി&oldid=2784627" എന്ന താളിൽനിന്നു ശേഖരിച്ചത്