അന്ന മാർത്ത ഫുള്ളർട്ടൺ
Anna Martha Fullerton | |
---|---|
ജനനം | August 16, 1853 |
മരണം | September 16, 1938 |
തൊഴിൽ | Medical educator, physician, hospital administrator, textbook author |
സജീവ കാലം | 1880s-1910s |
ബന്ധുക്കൾ | George Stuart Fullerton (brother) |
അന്ന മാർത്ത ഫുള്ളർട്ടൺ (ആഗസ്റ്റ് 16, 1853 - സെപ്റ്റംബർ 16, 1938) ഇന്ത്യയിൽ ജനിച്ച ഒരു അമേരിക്കൻ ഭിഷഗ്വരയുന്മ് മെഡിക്കൽ അധ്യാപകയുമായിരുന്നു. ഇംഗ്ലീഷ്: Anna Martha Fullerton.
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
[തിരുത്തുക]അന്ന മാർത്ത ഫുള്ളർട്ടൺ ജനിച്ചത് ആഗ്രയിലാണ്, അമേരിക്കൻ പ്രെസ്ബിറ്റീരിയൻ മിഷനറിമാരായ റവ. റോബർട്ട് സ്റ്റുവാർട്ട് ഫുള്ളർട്ടണും മാർത്ത വൈറ്റ് ഫുള്ളർട്ടണും പിറന്ന എഴു മക്കളിൽ ആദ്യത്തേത് അന്നയായിരുന്നു [1] അവളുടെ അച്ഛൻ മരിക്കുമ്പോൾ അവൾക്ക് 12 വയസ്സായിരുന്നു, അവൾ വിധവയായ അമ്മയ്ക്കും ഇളയ സഹോദരങ്ങൾക്കും ഒപ്പം ഫിലാഡൽഫിയയിലേക്ക് മാറി. അവൾ അധ്യാപികയായി പരിശീലിച്ചു, തുടർന്ന് പെൻസിൽവാനിയയിലെ വുമൺസ് മെഡിക്കൽ കോളേജിൽ ചേർന്നു, ഡോ. അന്ന ബ്രൂമോളിന്റെ കീഴിൽ പ്രസവചികിത്സ പഠിക്കുകയും 1882 [2] ൽ മെഡിക്കൽ ബിരുദം നേടുകയും ചെയ്തു.
അവളുടെ സഹോദരന്മാരിൽ ഒരാൾ തത്ത്വചിന്തകനും മനഃശാസ്ത്രജ്ഞനുമായ ജോർജ്ജ് സ്റ്റുവർട്ട് ഫുള്ളർട്ടൺ ആയിരുന്നു. [3]
ഔദ്യോഗിക ജീവിതം
[തിരുത്തുക]ബിരുദം നേടിയ ശേഷം, ഒബ്‌സ്റ്റട്രിക്‌സ്, ഗൈനക്കോളജി കോഴ്‌സുകൾ പഠിപ്പിക്കുകയും [4] [5] [6] മുതൽ 1896 വരെ ഫിലാഡൽഫിയയിലെ വുമൺസ് ഹോസ്പിറ്റലിന്റെ ഫിസിഷ്യൻ ഇൻ-ചാർജ്ജ് ആയിരിക്കുകയും [7] പെൻസിൽവാനിയയിലെ വിമൻസ് മെഡിക്കൽ കോളേജിലെ ഫാക്കൽറ്റി അംഗമായിരിക്കുകയും ചെയ്തു [8] ഫിലാഡൽഫിയയിൽ ഏതാനും വർഷം സ്വകാര്യ പ്രാക്ടീസ് നടത്തിയിരുന്ന അവർ, 1899-ൽ ഇന്ത്യയിൽ തിരിച്ചെത്തി, ഇന്ത്യയിലെ സ്ത്രീകൾക്കായുള്ള ആദ്യത്തെ മെഡിക്കൽ സ്കൂളായ ലുധിയാനയിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ പഠിപ്പിക്കുകയായിരുന്നു ലക്ഷ്യം. [9] 1902-ൽ അവളും സഹോദരി മേരിയും ഫണ്ട് സ്വരൂപിക്കുന്നതിനും ഫത്തേഗഢിൽ ഒരു ആശുപത്രി സ്ഥാപിക്കുന്നതിനുമായി പ്രവർത്തിക്കാൻ തുടങ്ങി. [10] സ്ത്രീകൾക്കും കുട്ടികൾക്കുമായി ഫുള്ളർട്ടൺ മെമ്മോറിയൽ ഹോസ്പിറ്റൽ 1907-ൽ ആരംഭിച്ചു. [11] [12]
ഫുല്ലെർട്ടൺ രണ്ട് നഴ്സിംഗ് പാഠപുസ്തകങ്ങൾ എഴുതി: എ ഹാൻഡ്ബുക്ക് ഓഫ് ഒബ്സ്റ്റെട്രിക്കൽ നർസിങ് ഫോർ നർസസ് ആൻഡ് മദേഴ്സ് (1891), [13] നഴ്‌സിംഗ് ഇൻ അബ്ഡോമിനൽ സർജറി ആൻഡ് ഡിസീസസ് ഒഫ് വിമൻ. (1893). [14] ഇന്ത്യയിലെ സ്‌കൂൾ കുട്ടികൾക്കായി, ദി ഹ്യൂമൻ ബോഡി ആൻഡ് ഹൗ ടു ടേക്ക് കെയർ ഓഫ് ഇറ്റ് എന്ന ആരോഗ്യ പാഠപുസ്തകവും അവർ എഴുതി. 1900-ൽ വിമൻസ് മെഡിക്കൽ കോളേജ് ഓഫ് പെൻസിൽവാനിയ [15] അസോസിയേഷൻ കോൺഫറൻസിനായി "മിഷനറി വർക്ക് ആൻഡ് പബ്ലിക് ഹെൽത്ത്" എന്ന വിഷയത്തിൽ അവർ എഴുതുകയുണ്ടായി. അതേ വർഷം, അവളുടെ "ദി വുമൺ ഫിസിഷ്യൻ ഇൻ ഇന്ത്യ" എന്ന പ്രബന്ധം കോളേജിന്റെ പൂർവ്വ വിദ്യാർത്ഥി ജേണലിൽ പ്രസിദ്ധീകരിച്ചു. [16]
ഫുള്ളർട്ടണും അവളുടെ സഹോദരി മേരിയും 1911-ൽ ഡെറാഡൂണിലേക്ക് താമസം മാറ്റി. അവൾ അവിടെ വൈദ്യശാസ്ത്രവും മിഡ്‌വൈഫറിയും തുടർന്നു. [17]
മരണം
[തിരുത്തുക]1911-ൽ, അന്ന കണക്റ്റിക്കട്ടിലെ ഹാർട്ട്ഫോർഡിൽ ഏതാനും മാസങ്ങൾ, മരണക്കിടക്കിയിലായിരുന്ന തന്റെ സഹോദരൻ എഡ്വേർഡിനെ പരിചരിച്ചു. [18] അവളുടെ സഹോദരി മേരി 1931-ൽ മരിച്ചു, [19] അന്ന 1938-ൽ 85-ാം വയസ്സിൽ ഡെറാഡൂണിൽ വച്ച് മരിച്ചു. [20] ഡ്രെക്‌സൽ യൂണിവേഴ്‌സിറ്റി [21] [22], പ്രെസ്ബിറ്റീരിയൻ ഹിസ്റ്റോറിക്കൽ സൊസൈറ്റി എന്നിവയുടെ ശേഖരത്തിലാണ് അവളുടെ പ്രബന്ധങ്ങൾ ഉള്ളത് [23]
റഫറൻസുകൾ
[തിരുത്തുക]- ↑ Genealogy of Hugh Stewart and His Descendants (in ഇംഗ്ലീഷ്). F.J. Heer Printing. 1914. pp. 38–39.
- ↑ Chattopadhyay, Anjana (2018). Women scientists in India : lives, struggles & achievements (PDF) (First ed.). New Delhi. pp. 133–134. ISBN 978-81-237-8144-0. OCLC 1045373879.
{{cite book}}
: CS1 maint: location missing publisher (link) - ↑ "George Stuart Fullerton". Oxford Reference (in ഇംഗ്ലീഷ്). Retrieved 2020-10-10.
- ↑
{{cite news}}
: Empty citation (help) - ↑
{{cite news}}
: Empty citation (help) - ↑ Anna M. Fullerton (May 3, 1893). "Woman in medicine: Her duties and responsibilities", An address to the graduates of the Woman's Medical College of Pennsylvania.
- ↑
{{cite news}}
: Empty citation (help) - ↑
{{cite news}}
: Empty citation (help) - ↑
{{cite news}}
: Empty citation (help) - ↑ Chattopadhyay, Anjana (2018). Women scientists in India : lives, struggles & achievements (PDF) (First ed.). New Delhi. pp. 133–134. ISBN 978-81-237-8144-0. OCLC 1045373879.
{{cite book}}
: CS1 maint: location missing publisher (link) - ↑ "Memorial Hospital". Memorial Hospital, Fatehgarh, Diocese of Agra. Retrieved 2020-10-10.
- ↑
{{cite news}}
: Empty citation (help) - ↑ Fullerton, Anna Martha (1891). A Handbook of Obstetrical Nursing for Nurses, Students, and Mothers (in ഇംഗ്ലീഷ്). P. Blakiston, Son & Company.
- ↑ Fullerton, Anna Martha (1893). Nursing in abdominal surgery and diseases of women (in ഇംഗ്ലീഷ്). P. Blakiston, Son & Company.
- ↑ Fullerton, Anna M. "Missionary Work and Public Health"[പ്രവർത്തിക്കാത്ത കണ്ണി], Transactions of the Twenty-Fifth Annual Meeting of the Alumnae Association of the Woman's Medical College of Pennsylvania May 17th and 18th, 1900.
- ↑ Fullerton, Anna M. (1900). "The Woman Physician in India". Transactions of the Annual Meeting of the Woman's Medical College of Pennsylvania. Alumnae Association: 55–58.
- ↑ "Anna M. Fullerton diary, 1915-1916". iDEA: Drexel Libraries E-Repository and Archives. Archived from the original on 2021-05-13. Retrieved 2020-10-10.
- ↑
{{cite news}}
: Empty citation (help) - ↑
{{cite news}}
: Empty citation (help) - ↑
{{cite news}}
: Empty citation (help) - ↑ "Anna M. Fullerton diary, 1915-1916". iDEA: Drexel Libraries E-Repository and Archives. Archived from the original on 2021-05-13. Retrieved 2020-10-10.
- ↑ "Anna M. Fullerton diary, 1917-1918". iDEA: Drexel Libraries E-Repository and Archives. Archived from the original on 2021-05-02. Retrieved 2020-10-10.
- ↑ Guide to the Anna Martha Fullerton Papers, Presbyterian Historical Society.