Jump to content

അന്ന കാഷ്ഫി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന്ന കാഷ്ഫി
Kashfi in Night of the Quarter Moon (1959)
ജനനം
Joan O'Callaghan[1]

(1934-09-30)30 സെപ്റ്റംബർ 1934
മരണം16 ഓഗസ്റ്റ് 2015(2015-08-16) (പ്രായം 80)
അന്ത്യ വിശ്രമംKalama IOOF Cemetery, കലാമ, വാഷിംഗ്ടൺ, യു.എസ്.
തൊഴിൽനടി
സജീവ കാലം1956–1963
ജീവിതപങ്കാളി(കൾ)
(m. 1957; div. 1959)

ജെയിംസ് ഹന്നഫോർഡ്
(m. 1974; died 1986)
കുട്ടികൾക്രിസ്റ്റ്യൻ ഡേവി ബ്രാൻഡോ

അന്ന കാഷ്ഫി (ജനനം ജോവാൻ ഒ'കല്ലഗൻ, 30 സെപ്റ്റംബർ 1934 - 16 ഓഗസ്റ്റ് 2015) 1950 കളിൽ ഒരു ഹ്രസ്വകാല ഹോളിവുഡ് കരിയർ ഉണ്ടായിരുന്ന ഒരു ബ്രിട്ടീഷ് ചലച്ചിത്ര നടിയായിരുന്നു. നടൻ മാർലൺ ബ്രാൻഡോയെ അവർ വിവാഹം കഴിച്ചു.

മുൻകാലജീവിതം[തിരുത്തുക]

ഐറിഷ് വംശജനും[2] ലണ്ടൻ സ്വദേശിയുമായ ഇന്ത്യൻ സ്റ്റേറ്റ് റെയിൽവേയിലെ ട്രാഫിക് സൂപ്രണ്ടായിരുന്ന വില്യം പാട്രിക് ഒ'കല്ലഗന്റെയും വെൽഷ് വംശജയായ അദ്ദേഹത്തിൻറെ ഭാര്യ ഫോബിയുടെയും[1] മകളായി ഇന്ത്യയിലെ ചക്രധർപൂരിലാണ് കാഷ്ഫി ജനിച്ചത്. 13 വയസ്സ് വരെ കൊൽക്കത്തയിൽ വളർന്ന അവരുടെ കുടുംബം വെയിൽസിലെ കാർഡിഫിലേക്ക് താമസം മാറ്റി.[3]

വംശീയ പൈതൃകം[തിരുത്തുക]

22 വയസ്സായപ്പോഴേക്കും ജോവാൻ ഒ'കല്ലഗൻ, ലണ്ടൻ മോഡലിംഗ് ഏജൻസിയുടെ തലവനായിരുന്ന ഗ്ലിൻ മോർട്ടിമറുമൊത്ത് കണ്ടുപിടിച്ച ഒരു പേര് ഉപയോഗിച്ച് വിദേശ വംശജയായ ഇന്ത്യൻ മോഡലും നടിയുമായ അന്ന കാഷ്ഫിയായി സ്വയം രൂപാന്തരപ്പെട്ടു. കാഷ്ഫിയുടെ ഭൂതകാലത്തെക്കുറിച്ചുള്ള 1959-ലെ ഒരു അന്വേഷണത്തിൽ മോർട്ടിമർ പരേഡ് മാസികയോട് പറഞ്ഞതുപ്രകാരം, "കാഷ്ഫി എന്നത് എന്റെ ഒരു പ്രിയ സുഹൃത്തിന്റെ പേരായിരുന്നു. അവൾ കാലാകാലങ്ങളിൽ ഉപയോഗിച്ചിരുന്ന ജോവാന എന്ന പേരിൽനിന്ന് അന്ന എന്ന പേര് ജോവാൻ തിരഞ്ഞെടുക്കുകയായിരുന്നു".[4]

സ്വകാര്യ ജീവിതം[തിരുത്തുക]

1956-ലെ വേനൽക്കാലത്ത് കണ്ടുമുട്ടിയ മാർലൺ ബ്രാൻഡോയെ 1957 ഒക്ടോബർ 11-ന് കാഷ്ഫി വിവാഹം കഴിച്ചു. ഒന്നരവർഷത്തിനുശേഷം 1959 ഏപ്രിൽ 22-ന് അവർ വിവാഹമോചനം നേടി. അവർക്ക് ക്രിസ്റ്റ്യൻ ഡേവി ബ്രാൻഡോ (1958-2008) എന്ന ഒരു മകനുണ്ടായിരുന്നു. അവൾ അവനെ അവർ "ഡേവി" എന്ന് വിളിച്ചു. കാഷ്ഫിയും മർലോണും ക്രിസ്റ്റ്യൻറെ സംരക്ഷണത്തിനായി കടുത്ത നിയമ പോരാട്ടം നടത്തുകയും ഒടുവിൽ മർലോൺ വിജയിക്കുകയും ചെയ്തു. 1990 കളിൽ, ക്രിസ്റ്റ്യൻ തന്റെ അർദ്ധസഹോദരി ചെയെന്റെ കാമുകനെ കൊലപ്പെടുത്തിയതിന് വിചാരണ ചെയ്യപ്പെട്ടു. കുറ്റകൃത്യത്തിൻറെ പേരിൽ ജയിലിൽ കിടന്ന അദ്ദേഹം പിന്നീട് 2008-ൽ ലോസ് ഏഞ്ചൽസിൽവച്ച് 49 വയസ്സുള്ളപ്പോൾ ന്യുമോണിയ ബാധിച്ച് മരിച്ചു. പിന്നീട് 1974-ൽ സെയിൽസ്മാനായിരുന്ന ജെയിംസ് ഹന്നഫോർഡിനെ കാഷ്ഫി വിവാഹം കഴിച്ചു.

മരണം[തിരുത്തുക]

2015 ഓഗസ്റ്റ് 16-ന് വാഷിംഗ്ടണിലെ വുഡ്‌ലാൻഡിൽവച്ച് 80 വയസ്സുള്ളപ്പോൾ അന്ന കാഷ്ഫി അന്തരിച്ചു.[5]

അവലംബം[തിരുത്തുക]

  1. 1.0 1.1 Johansen, Arno (12 July 1959). "The strange case of Anna Kashfi". St. Petersburg Times. Archived from the original on 12 July 1959. Retrieved 26 August 2015. Alt URL
  2. Times, Los Angeles (25 August 2015). "Anna Kashfi dies at 80; wife in brief, stormy marriage to Marlon Brando". Los Angeles Times.
  3. Staff (13 October 1957). "Kashfi Called Welsh" (PDF). New York. The New York Times. Retrieved 2 April 2015.
  4. Johansen, Arno (12 July 1959). "The strange case of Anna Kashfi". St. Petersburg Times. Archived from the original on 12 July 1959. Retrieved 26 August 2015. Alt URL
  5. Farrell, Paul (21 August 2015). "Anna Kashfi Dead: 5 Fast Facts You Need to Know". Heavy.com. Retrieved 22 August 2015.
"https://ml.wikipedia.org/w/index.php?title=അന്ന_കാഷ്ഫി&oldid=3803115" എന്ന താളിൽനിന്ന് ശേഖരിച്ചത്