Jump to content

അന്താരാഷ്ട്ര സാക്ഷരതാദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന്താരാഷ്ട്ര സാക്ഷരതാദിനം
ആചരിക്കുന്നത്All UN Member States
തിയ്യതിസെപ്റ്റംബർ 8
അടുത്ത തവണപ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ
ആവൃത്തിannual

സെപ്റ്റംബർ 8-നാണ് അന്താരാഷ്ട്ര സാക്ഷരതാദിനമായി ആചരിച്ചുപോരുന്നത്.[1]1965 ൽ ടെഹ്‌റാനിൽ ചേർന്ന യുനെസ്‌കൊ അംഗരാജ്യങ്ങളിലെ വിദ്യാഭ്യാസമന്ത്രിമാരുടെ സമ്മേളനമാണ് നിരക്ഷരതാനിർമാർജ്ജനയജ്ഞം തുടങ്ങാൻ ആഹ്വാനംചെയ്തത്. നിരക്ഷരരെ വിദ്യാഭ്യാസം ചെയ്യിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനാണ് ഈ ദിനാചരണം നടത്തുന്നത്. ലോകത്ത് ഒരു നിരക്ഷരനെങ്കിലും ശേഷിക്കുന്നതുവരെ ഈ ദിനം കൊണ്ടാടണമെന്ന് യുനെസ്‌കോ നിർദ്ദേശിച്ചു.

ലക്ഷ്യം

[തിരുത്തുക]

സാക്ഷരതാപ്രവർത്തനങ്ങളിൽ പൊതുജനതാല്പര്യവും പിന്തുണയും സംഘടിപ്പിക്കുക.

ചരിത്രം

[തിരുത്തുക]

1965-ൽ ഇറാനിൽ നിരക്ഷരതാനിർമ്മാർജ്ജനത്തെ സംബന്ധിച്ച് ലോകസമ്മേളനം നടന്നു. വിദ്യാഭ്യാസമന്ത്രിമാർ പങ്കെടുത്ത ഈ സമ്മേളനം അത് തുടങ്ങിയ സെപ്റ്റംബർ 8, അന്താരാഷ്ട്ര സാക്ഷരതാദിനമായി ആചരിക്കാൻ ശുപാർശ ചെയ്തു. 1966 മുതൽ യുനെസ്കോയുടെ അംഗീകാരം ലഭിച്ചു. ഫോക് സ്‌കൂളിന്റെ സ്ഥാപകൻ ഗ്രുണ്ട് വിഗ്ഗിന്റെ ജന്മദിനമാണ് ലോകസാക്ഷരതാദിനമായി തിരഞ്ഞെടുത്തത്. [2]

അവലംബം

[തിരുത്തുക]
  1. http://portal.unesco.org/education/en/ev.php-URL_ID=53299&URL_DO=DO_TOPIC&URL_SECTION=201.html
  2. നിരക്ഷരത എന്ന ശാപം. "ആർക്കൈവ് പകർപ്പ്". www.mathrubhumi.com. Archived from the original on 2015-09-07. Retrieved 8 സെപ്റ്റംബർ 2015.

പുറം കണ്ണികൾ

[തിരുത്തുക]