അധികാരത്തൊടി കൂട്ടക്കൊല
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
അധികാരത്തൊടി കൂട്ടക്കൊല | |
---|---|
1921 മലബാർ കലാപം ഭാഗം | |
സ്ഥലം | മേൽമുറി ഏറനാട് , മലബാർ ജില്ല ബ്രിട്ടീഷ് രാജ് |
തീയതി | 25 -10 പകൽ |
ആക്രമണലക്ഷ്യം | മാപ്പിളമാർ |
ആക്രമണത്തിന്റെ തരം | ബ്രിട്ടീഷ് - മാപ്പിള സംഘർഷം |
മരിച്ചവർ | മാപ്പിളമാർ |
ആക്രമണം നടത്തിയത് | ബ്രിട്ടീഷ് പട്ടാളം(ഡോർസെറ്റ് റെജിമെൻറ്) |
1921 ഒക്ടോബർ 25ന് മലപ്പുറം മേൽമുറി അധികാരത്തൊടിയിൽ ബ്രിട്ടീഷ് സൈനിക വിഭാഗമായ ഡോർസെറ്റ് റെജിമെൻറ് നടത്തിയ കൂട്ടക്കൊലയാണ് അധികാരത്തൊടി കൂട്ടക്കൊല. സ്ത്രീകളും കുട്ടികളും വൃദ്ധരും അടക്കം 246 മാപ്പിളമാർ കൊല്ലപ്പെട്ട ഈ നരനായാട്ട് ബ്രിട്ടീഷ് ക്രൂരതയുടെ പര്യായമായി വിശേഷിപ്പിക്കപ്പെടുന്നു[1]
പൂക്കോട്ടൂർ യുദ്ധത്തെ തുടർന്ന് കോണോംപാറ ,മേൽമുറി, മുട്ടിപ്പടി, വലിയട്ടപ്പാടി എന്നിവിടങ്ങളിൽ ബ്രിട്ടീഷ് സൈന്യം തേർവാഴ്ച നടത്തി. അധികാരത്തൊടി പ്രദേശത്തെയും അവർ വെറുതെ വിട്ടില്ല ആലി മുസ്ലിയാർ, പാലക്കം തൊടി അബൂബക്കർ മുസ്ലിയാർ തുടങ്ങിയവരുടെ ഒട്ടേറെ മുരീദുമാർ മേൽമുറിയിൽ ഉണ്ടായിരുന്നു. ഇരുവരും വർഷങ്ങളോളം ഇവിടങ്ങളിൽ ദർസ് മുദരിസ് (ഗുരുകുലധ്യാപകൻ ) ആയി ജോലി ചെയ്തതിനാൽ നാട്ടുകാരിൽ പലരും ഇവരിൽ നിന്നും മതവിദ്യാഭ്യാസം നേടിയവരായിരുന്നു. ഈയൊരു പാശ്ചാത്തലമാണ് വീടുകളിൽ കടന്നു രോഗികളും സ്ത്രീകളും വൃദ്ധരുമുൾപ്പടെയുള്ള നിരായുധരെ ഏകപക്ഷീയമായി കൊന്നൊടുക്കാനും വീടുകൾ ചുട്ടെരിക്കാനും ബ്രിട്ടീഷ് പട്ടാളത്തെ പ്രേരിപ്പിച്ച ഘടകം [2]
ഓരോരോ വീടുകളിലായി കടന്നു ചെന്ന സൈന്യം കൊള്ളയടിക്കുകയും ഖുർആൻ, മൗലോദ് കിതാബുകൾ, പടപ്പാട്ടുകൾ തുടങ്ങിയ മത ഗ്രന്ഥങ്ങൾ നശിപ്പിക്കുകയും വീട്ടുകാരെ പുറത്തേയ്ക്ക് കൊണ്ട് വന്നു വെടിവെച്ചു കൊല്ലുകയും വീടുകൾ അഗ്നിക്കിരയാക്കുകയുമായിരുന്നു. നിരപരാധികളായ മനുഷ്യരെ വീടുകൾ കയറി കൂട്ടക്കൊലക്കിരയാക്കിയ സംഭവം ബ്രിട്ടീഷ് സർക്കാരിലും പ്രതിഫലനമുണ്ടാക്കി തുടർന്ന് ചുട്ടെരിച്ച വീടുകളിൽ ചിലത് സർക്കാർ ചിലവിൽ മേഞ്ഞു നൽകി.
കൂടുതൽ വിവരങ്ങൾക്ക്
[തിരുത്തുക]