അദാ അമേഹ്
Ada Ameh | |
---|---|
ജനനം | അദാ അമേഹ് മേയ് 15, 1974 |
ദേശീയത | നൈജീരിയൻ |
തൊഴിൽ |
|
സജീവ കാലം | 1995-ഇതുവരെ |
കുട്ടികൾ | 1 |
നൈജീരിയൻ ചലച്ചിത്രമേഖലയിൽ രണ്ട് പതിറ്റാണ്ടിലേറെ ചെലവഴിച്ച നൈജീരിയൻ അഭിനേത്രിയാണ് അദാ അമേഹ് (ജനനം മെയ് 15, 1974). 1996-ൽ പുറത്തിറങ്ങിയ "ഡൊമിറ്റില്ല" എന്ന ചിത്രത്തിലെ അനിത എന്ന കഥാപാത്രത്തിലൂടെയും അവാർഡ് നേടിയ ദി ജോൺസൺസ് എന്ന നൈജീരിയൻ ടിവി പരമ്പരയിലെ എമു ജോൺസൺ എന്ന കഥാപാത്രത്തിലൂടെയും ശ്രദ്ധേയയാണ്. [1] മറ്റ് നോളിവുഡ് അഭിനേതാക്കളായ ചാൾസ് ഇനോജി, ചിനെഡു ഇകെഡീസെ, ഒലുമൈഡ് ഒവോരു എന്നിവരോടൊപ്പം അമേഹ് ദി ജോൺസൺസ് ടിവി സീരീസിൽ അഭിനയിച്ചു.[2][3]
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
[തിരുത്തുക]അമേഹ് ബെന്യൂ സ്റ്റേറ്റിലെ ഇഡോമ[2] സ്വദേശിയാണെങ്കിലും, നൈജീരിയയിലെ യൊറൂബ സംസാരിക്കുന്ന ആളുകൾ കൂടുതലായി കൈവശപ്പെടുത്തിയിരിക്കുന്ന നൈജീരിയയുടെ ഭൂമിശാസ്ത്രപരമായ തെക്ക് പടിഞ്ഞാറൻ ഭാഗമായ ലാഗോസ് സ്റ്റേറ്റിലെ അജെഗുൻലെയിലാണ് ജനിച്ചതും വളർന്നതും. ലാഗോസ് സംസ്ഥാനത്ത് നിന്ന് പ്രൈമറി, സെക്കൻഡറി സ്‌കൂൾ വിദ്യാഭ്യാസം നേടിയെങ്കിലും 14-ആം വയസ്സിൽ അമേഹ് സ്‌കൂൾ വിടുകയായിരുന്നു.[4]
കരിയർ
[തിരുത്തുക]അമേഹ് 1995-ൽ ഔദ്യോഗികമായി നൈജീരിയൻ സിനിമാ വ്യവസായമായ നോളിവുഡിന്റെ ഭാഗമാകുകയും 1996-ൽ അവരുടെ ആദ്യ ചലച്ചിത്ര വേഷം ലഭിക്കുകയും ചെയ്തു. അവിടെ "ഡൊമിറ്റില"[5] എന്ന സിനിമയിൽ അനിത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. അത് ഒടുവിൽ വിജയകരവും ഉറച്ചതുമായ ഒരു പ്രോജക്റ്റായി മാറി. സെബ് എജിറോയാണ് ചിത്രം നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തത്. ജോൺസൺസ് എന്ന നൈജീരിയൻ ടിവി സീരീസിലും അമേഹ് അവതരിപ്പിച്ചു. അത് അവാർഡുകൾ നേടിയ ഒരു വിജയകരമായ പ്രോജക്റ്റായി മാറി.[1][6]
സ്വകാര്യ ജീവിതം
[തിരുത്തുക]അമേഹിന് ഒരു മകളുണ്ട്. അവർ 14-ാം വയസ്സിൽ പ്രസവിച്ചു.[3][7]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Olukomaiya, Olufunmilola (2018-09-17). "`The Johnsons' cast win City People's Movie awards". P.M. News (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-12-03.
- ↑ 2.0 2.1 Husseini, Shaibu (25 March 2016). "Ada Ameh: Story of an inimitable actress". guardian.ng. Archived from the original on 2019-12-03. Retrieved 3 December 2019.
- ↑ 3.0 3.1 "My father cried when I got pregnant at 14 –Ada Ameh". Punch Newspapers (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-12-03.
- ↑ RITA (2018-04-19). "I dropped out of school at age 14- Actress, Ada Ameh". Vanguard Allure (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-12-03.
- ↑ "Ada Ameh". Africa Magic - Ada Ameh (in ഇംഗ്ലീഷ്). Retrieved 2019-12-03.
- ↑ "Garlands for the essential, gifted Ada Ameh". The Guardian Nigeria News - Nigeria and World News (in അമേരിക്കൻ ഇംഗ്ലീഷ്). 2019-05-18. Archived from the original on 2019-05-24. Retrieved 2019-12-03.
- ↑ "Ada Ameh Archives". Vanguard Allure (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-12-03.