അഡ്രിനാലിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Epinephrine structure.svg
Epinephrine-3d-CPK.png
(R)-(–)-L-അഡ്രിനാലിൻ (R)-(–)-L-(എപ്പിനെഫ്രിൻ)
Systematic (IUPAC) name
(R)-4-(1-hydroxy-
2-(methylamino)ethyl)benzene-1,2-diol
Identifiers
CAS number 51-43-4
ATC code A01AD01 B02BC09 C01CA24 R01AA14 R03AA01 S01EA01
PubChem 5816
DrugBank DB00668
Chemical data
Formula C9H13NO3 
Mol. mass 183.204 g/mol
SMILES search in eMolecules, PubChem
Pharmacokinetic data
Bioavailability Nil (oral)
Metabolism adrenergic synapse (MAO and COMT)
Half life 2 മിനുട്ടു്.
Excretion മൂത്രത്തിലൂടെ
Therapeutic considerations
Pregnancy cat.

A(AU) C(US)

Legal status

Prescription Only (S4)(AU) POM(UK) OTC(US)

Routes IV, IM, endotracheal, IC

അധിവൃക്കഗ്രന്ഥി(അഡ്രിനൽ ഗ്രന്ഥി)യുടെ മെഡുല്ലയിൽ നിന്നു സ്രവിക്കുന്ന ഒരു ഹോർമോണാണു് അഡ്രിനാലിൻ. 'എപ്പിനെഫ്രിൻ' എന്ന പേരിലും ഇതറിയപ്പെടുന്നുണ്ടു്. [[നോർ അഡ്രിനാലിൻ] അഥവാ നോർഎപ്പിനെഫ്രിൻ എന്ന ഹോർമോണും അധിവൃക്കഗ്രന്ഥി ഉല്പാദിപ്പിക്കുന്നുണ്ടു്.

പ്രവർത്തനം[തിരുത്തുക]

ബാഹ്യലോകത്തുനിന്നും സ്വശരീരത്തിൽനിന്നും ഉണ്ടാകുന്ന എല്ലാത്തരം സമ്മർദങ്ങളെയും ചെറുത്തുനില്ക്കുവാനുള്ള ശക്തി ഒരു ജന്തുവിനു പ്രദാനം ചെയ്യുന്നത് അഡ്രിനൽ ഗ്രന്ഥിയും അനുകമ്പി നാഡിവ്യൂഹവും ചേർന്നാണ്. ഒരു പ്രതിരോധമുറയുടെ ആദ്യഭാഗമെന്ന നിലയിൽ ചുറ്റുപാടും നല്ലവണ്ണം കാണാനായി അഡ്രിനാലിൻ കൃഷ്ണമണികളെ വികസിപ്പിക്കുകയും കാഴ്ച ശക്തിപ്പെടുത്തുകയും ചെയ്യും. ആ സംരംഭത്തിൽ സഹായിക്കാനായി ദഹനേന്ദ്രിയരക്തധമനികളുടെ വ്യാസം ചുരുക്കുകയും പ്ളീഹയുടെ വലിപ്പം കുറയ്ക്കുകയും തദ്വാരാ ധാരാളം രക്തം കലകളിലേക്കും ഹൃദയത്തിലേക്കും പായിക്കുകയും ചെയ്യും. ഗ്ളൈക്കൊജൻ തന്മാത്രകളെ വിയോജിപ്പിച്ച് ഗ്ളൂക്കോസ് നിർമ്മിക്കുന്നതുമൂലം അത് രക്തത്തിൽ പഞ്ചസാരയുടെ അളവു വർധിപ്പിക്കുന്നു (hyperglycemia). കൂടുതൽ രക്തം പ്രദാനം ചെയ്യുന്നതുകൊണ്ടും ഊർജ്ജത്തിനാവശ്യമായടെ പഞ്ചസാര ധാരാളമായി നല്കുന്നതുകൊണ്ടും അതു മാംസപേശികളുടെ കൃത്യനിർവഹണത്തിന് ഏറ്റവും പറ്റിയ വ്യവസ്ഥ സൃഷ്ടിക്കുന്നതാണ്. എതിരാളിയുമായി ഏറ്റുമുട്ടേണ്ടിവരുമ്പോൾ ചില ജന്തുക്കളിൽ (ഉദാ: പൂച്ച) രോമം എഴുന്നു നില്ക്കുവാൻ കാരണം അഡ്രിനാലിന്റെ പ്രവർത്തനമാണ്. വിസർജനപ്രക്രിയയെ നിയന്ത്രിക്കുന്നതിനും ഈ ഹോർമോണിനു കഴിവുണ്ട്. ശാരീരികവും മാനസികവുമായ സമ്മർദങ്ങൾക്കു വിധേയമാകുന്ന അവസരങ്ങളിലെല്ലാം അഡ്രിനാലിൻ, നോർ അഡ്രിനാലിൻ എന്നിവ ശരീരത്തിൽ ധാരാളമായി ഉത്പാദിപ്പിക്കപ്പെടും. ചുരുക്കത്തിൽ അഡ്രിനൽ ഗ്രന്ഥിയും അനുകമ്പി നാഡിസമൂഹവും ചേർന്നുണ്ടാക്കുന്ന ഒരു വ്യവസ്ഥിതിവിശേഷമാണ് ജന്തുക്കളുടെ ഒരു വലിയ ആത്മരക്ഷോപായകേന്ദ്രം.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അഡ്രിനാലിൻ&oldid=2279887" എന്ന താളിൽനിന്നു ശേഖരിച്ചത്