Jump to content

അഡ്മിറൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാവികസേനയുടെ തലവൻ എന്നാണ് ഈവാക്കിനർത്ഥം. സമുദ്രാധിപൻ എന്ന് അർത്ഥം വരുന്ന 'അമീർ‌‌ ‌- അൽ - ബഹർ എന്ന അറബി പദമാണ് അഡ്മിറലിന്റെ മൂലരൂപം. 11--13 നൂറ്റാണ്ടുകളിൽ നടന്ന കുരിശു യുദ്ധങ്ങൾക്കിടക്ക് അറബി ഭാഷയിൽ നിന്ന് ഇംഗ്ലീഷു ഭാഷയിലേക്കു കടന്നുവന്ന പലപദങ്ങളിൽ ഒന്നാണിതെന്നു കരുതുന്നു. 1297-ലാണു ഒരു സൈനിക പദവിയെ സൂചിപ്പിക്കാൻ ഈ പദം ഇംഗ്ലീഷിൽ ആദ്യമായി ഉപയൊഗിക്കപ്പെട്ടതെന്ന് ചരിത്രരേഖകളിൽൽ കാണാം[അവലംബം ആവശ്യമാണ്].

നാവികസേനയിലെ അഡ്മിറലിന് കരസേനയിലെ ജനറലിന്റെ സ്ഥാനമാണുള്ളത്. അഡ്മിറലിന്റെ തൊട്ടുകീഴിലുള്ള ഉദ്യൊഗസ്ഥനാണ് വൈസ് അഡ്മിറൽ. ബ്രിട്ടണിലെ പൊലെ ഇന്ത്യൻ നാവികസേനയിലും അഡ്മിറൽ, വൈസ് അഡ്മിറൽ എന്നീസ്ഥാനങ്ങളുണ്ട്.

അഡ്മിറലിന്റെ തോൾപ്പട്ട വിവിധദേശങ്ങളിൽ

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അഡ്മിറൽ&oldid=3963962" എന്ന താളിൽനിന്ന് ശേഖരിച്ചത്