അഡേൽ ഗോൾഡ്ബർഗ് (കമ്പ്യൂട്ടർ ശാസ്‌ത്രജ്ഞ)
അഡേൽ ഗോൾഡ്ബർഗ് Adele Goldberg | |
---|---|
ജനനം | |
ദേശീയത | അമേരിക്കൻ |
കലാലയം | മിഷിഗൺ സർവ്വകലാശാല, ഷിക്കാഗോ സർവ്വകലാശാല |
അറിയപ്പെടുന്നത് | സ്മോൾടോക്ക് സിസ്റ്റം |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | കമ്പ്യൂട്ടർ സയൻസ് |
സ്ഥാപനങ്ങൾ | സിറോക്സ് പാർക്ക്, അസോസിയേഷൻ ഫോർ കമ്പ്യൂട്ടിങ് മെഷിനറി, സ്റ്റാൻഫോർഡ് സർവ്വകലാശാല |
ഒരു കമ്പ്യൂട്ടർ ശാസ്ത്രജ്ഞയാണ് സ്മോൾടോക്-80 എന്ന പ്രോഗ്രാമിങ് ഭാഷയുടെ ഉപജ്ഞാതാവായ അഡേൽ ഗോൾഡ്ബർഗ് (ജനനം ജൂലൈ 7, 1945). സിറോക്സിന്റെ (Xerox) പാലോ ആൾട്ടോ ഗവേഷണശാലയിൽ (PARC) ഗവേഷകയായി സേവനം ചെയ്യുന്ന കാലത്ത് സ്മോൾടോക്ക് വികസിപ്പിക്കുന്നതിനും ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിങ് ഭാഷയുടെ അടിസ്ഥാന തത്ത്വങ്ങൾ രൂപീകരിക്കുന്നതിനും അഡേൽ ഏറെ സംഭാവനകൾ നൽകി[1]. സങ്കീർണ്ണമായ കോഡിംഗ് ആശയങ്ങൾ ലളിതമാക്കുകയും പൈത്തൺ, സി, ജാവ തുടങ്ങിയ നിരവധി ഭാഷകളുടെ അടിത്തറയായി പ്രവർത്തിക്കുകയും ചെയ്യുന്ന പ്രോഗ്രാമിംഗ് ഭാഷ ലിസ്‌പ് ആണ്. ആധുനിക ഭാഷകളുടെ വികാസത്തിൽ വളരെയധികം സ്വാധീനം ചെലുത്തിയ റികർഷൻ, ഡൈനാമിക് ടൈപ്പിംഗ്, ഗാർബേജ് കളക്ഷൻ തുടങ്ങിയ പ്രധാന ആശയങ്ങൾ ലിസ്പ് അവതരിപ്പിച്ചു. പൈത്തൺ, സി, ജാവ എന്നിവയിലെ പല ആശയങ്ങളും ഘടനകളും ലിസ്‌പിലെ അടിസ്ഥാന ആശയങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്, ഇത് കമ്പ്യൂട്ടർ സയൻസിന്റെ ചരിത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഭാഷകളിലൊന്നായി മാറി[2].
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
[തിരുത്തുക]ഒഹയോയിലെ ക്ലീവ്‌ലൻഡിൽ ജനിച്ച ഗോൾഡ്ബർഗ് വളർന്നത് ഇല്ലിനോയിയിലെ ഷിക്കാഗോയിലാണ്. 1963-ൽ, ഗോൾഡ്ബെർഗ് മിഷിഗൺ സർവകലാശാലയിൽ ചേരുന്നതിനായി ചിക്കാഗോയിൽ നിന്ന് മിഷിഗനിലെ ആൻ അർബറിലേക്ക് മാറി. അവരുടെ ഇരട്ട സഹോദരിയിൽ നിന്ന് ആദ്യമായി വേർപിരിഞ്ഞതിനാൽ, പുതിയ പരിസ്ഥിതിയുമായി പൊരുത്തപ്പെടുന്നത് വെല്ലുവിളിയായി മാറിയതിനാൽ, ഈ മാറ്റം അവരെ സംബന്ധിച്ചിടത്തോളം കാര്യമായ മാറ്റമുണ്ടാക്കി. ആൻ അർബറിൻ്റെ സംസ്കാരവും ജീവിതരീതിയും അവർ ചിക്കാഗോയിൽ ശീലിച്ചതിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു, യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന കാലത്ത് ഈ ക്രമീകരണങ്ങളുമായി പൊരുത്തപ്പെടുവാൻ അവർ പാടുപെട്ടു. ആൻ അർബറിലെ മിഷിഗൺ സർവ്വകലാശാലയിൽനിന്ന് നിന്നും ഗണിതത്തിൽ ബിരുദവും പിന്നീട് ഷിക്കാഗോ സർവ്വകലാശാലയിൽനിന്ന് ഇൻഫർമേഷൻ സയൻസിൽ ബിരുദാനന്ദ ബിരുദവും നേടി. പിന്നീട് ഷിക്കാഗോ സർവ്വകലാശാലയിൽനിന്നുതന്നെ 1973-ൽ ഇൻഫർമേഷൻ സയൻസിൽ ഡോക്ടറേറ്റും കരസ്ഥമാക്കി. ഗവേഷക സഹവർത്തിയായി സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യുന്ന കാലത്തു അഡീലാ "കമ്പ്യൂട്ടർ സഹായത്തോടു കൂടിയ നിർദ്ദേശങ്ങൾ: ചേർച്ചയുള്ള പ്രീതികരണം പ്രയോഗിച്ചുള്ള സിദ്ധാന്തം സ്ഥാപിക്കൽ" എന്ന പ്രബന്ധം പൂർത്തിയാക്കി.[1] സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ സന്ദർശക ഗവേഷകയായിയും അഡേൽ ജോലി ചെയ്തിരുന്നു.[3]
1973-ൽ പാർക്ക് കമ്പനിയിൽ പരീക്ഷണശാലയുടെയും ഗവേഷണത്തിന്റെയും സഹായിയായി ജോലി അഡേൽ പിന്നീട് സിസ്റ്റം കൺസെപ്റ്റ്സ് ലബോറട്ടറിയുടെ കാര്യസ്ഥയായി. അവിടെവെച്ചു അഡേൽ, അലൻ കേയോടും മറ്റു ചിലരോടുമൊപ്പം ചേർന്ന് സ്മോൾടോക്ക്-80 എന്ന പ്രോഗ്രാമിങ് ഭാഷ വികസിപ്പിച്ചു. സിമുല-67ന്റെ ഒബ്ജക്റ്റ് ഓറിയന്റഡ് സമീപനത്തിലൂടെ ഗ്രാഫിക്ക് സ്ക്രീൻ ഡിസ്പ്ലേകളിൽ അടുക്കായികിടക്കുന്ന ഡിസ്പ്ലേ വിൻഡോകൾ പ്രോഗ്രാം ചെയ്യുന്നതിനുള്ള ഒരു സങ്കേതവുമായിരുന്നു ഇത്. സ്മോൾ ടോക്കിന്റെ സമീപനം വളരെ ലളിതവും, മാറ്റങ്ങൾ വരുത്താൻ സാധിക്കുന്നതും, ഒബ്ജെക്ട്സ് ഒരു ആപ്ലിക്കേഷനിൽനിന്നും മറ്റൊരു ആപ്ലിക്കേഷനിലേയ്ക്ക് കുറഞ്ഞ പരിശ്രമത്തോടെ മാറ്റാൻ സാധിക്കുന്ന രൂപകൽപ്പനയോടു കൂടിയതുമായിരുന്നു. ഗോൾഡ്‌ബെർഗും കെയും ചേർന്ന് ഡിസൈൻ ടെംപ്ലേറ്റുകളുടെ വികസനത്തിലും പ്രധാന പങ്കു വഹിച്ചിരുന്നു. ഇതു സോഫ്റ്റ്‌വെയർ ഡിസൈനിൽ ഡിസൈൻ പാറ്റേൺസിന്റെ മുന്നോടിയായി അറിയപ്പെടുന്നു.
"സ്വകാര്യവും മാറികൊണ്ടിരിക്കുന്നതും ആയ മീഡിയ" എന്ന കെയുടെ കൂടെ അഡേൽ എഴുതിയ സ്വാധീനശക്തിയുള്ള പ്രബന്ധത്തിൽ സാധാരണ മനുഷ്യർ നോട്ട്ബുക്ക് കംപ്യൂട്ടറുകൾ ഉപയോഗിച്ച് സ്വകാര്യ വിവരങ്ങൾ കൈമാറുന്നത് പ്രവചിച്ചിരുന്നു. ഡായിനബുക്കിന്റെ കാഴ്ച ഈ പ്രബന്ധത്തിൽ പ്രസിദ്ധികരിച്ചിരുന്നു.
അലൻ കെയുടെയും ഇങ്കലാസ്സിന്റെയും കൂടെ അസോസിയേഷൻ ഫോർ കമ്പ്യൂട്ടിംഗ് മെഷിനറി (ACM) ന്റെ അധ്യക്ഷയായി 1984 മുതൽ 1986 വരെ അഡേൽ സേവനം ചെയ്തിരുന്നു. 1987-ൽ എസിഎം സോഫ്റ്റ്‌വെയർ സിസ്റ്റംസ് അവാർഡ് നേടുകയും ഫോബ്‌സിന്റെ "ട്വൻ്റി ഹൂ മെറ്റർ" ഇൽ ഇടം നേടുകയും ചെയ്തിരുന്നു. 1996-ൽ പിസി മാഗസിൻ്റെ ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ് നേടിയ അഡേൽ 1994ൽ അസോസിയേഷൻ ഫോർ കമ്പ്യൂട്ടിംഗ് മെഷിനറിയുടെ ഫെല്ലോ ആയി പ്രഖ്യാപിക്കപ്പെട്ടിരുന്നു.
പാർകിൽ വച്ച് ഗോൾഡ്‌ബെർഗും അവരുടെ സംഘവും ഉത്പാദിപ്പിച്ച പല ആശയങ്ങളും വസ്തുചിത്രമായ പല ഉപപോക്താക്കൾ കാണുന്ന ഇന്റർഫേസുകളുടെയും, കമാന്റ് ലൈൻ ഇന്റർഫേസിൽ നിന്ന് മാറുന്നതിന്റെയും മുന്നോടി ആയിരുന്നു. സ്റ്റീവ് ജോബ്സ് ഒരിക്കൽ സ്മോൾടോക്(Smalltalk) സിസ്റ്റത്തിന്റെ ഒരു പ്രദർശനം ആവശ്യപ്പെടുകയും, താൻ അത് നിരസിക്കുകയും ചെയ്തതായി ഗോൾഡ്ബർഗ് അവകാശപ്പെട്ടിരുന്നു. പിന്നീട് മുതിർന്ന ഉദ്യോഗസ്ഥരുടെ നിർദ്ദേശവും ശാഠ്യവും പ്രകാരം അവർ തന്റെ ആശയങ്ങൾ പ്രദർശിപ്പിക്കാൻ തയ്യാറായി. ആപ്പിൾ കമ്പനി പിന്നീട് ഈ ആശയങ്ങളിൽ പലതും അവരുടെ ആപ്പിൾ മാക്കിന്റോഷ് ഡെസ്ക്ടോപ്പ് എൺവയമെന്റിന്റെ ഉല്പാദനത്തിന് ഉപയോഗിച്ചു.
1988-ഇൽ പാർകിൽ നിന്നും വിടവാങ്ങിയ ഗോൾഡ്ബർഗ് സ്മോൾടോക് അധിഷ്ഠിത അപ്ലിക്കേഷൻ ഡെവലപ്മെന്റ് ടൂൾസ് നിർമ്മിക്കുന്ന പാർക്ക്പ്ലേസ് സിസ്റ്റംസ്(ParcPlace Systems) എന്ന പ്രസ്ഥാനം തുടങ്ങി. 1995-ൽ ഡിജിടോകു(Digitalk)മായി ലയിക്കുന്നത് വരെ അവർ പാർക്ക്പ്ലേസ് സിസ്റ്റംസിന്റെ തലപ്പത്ത് തുടർന്നു.
1999-ൽ ഗോൾഡ്ബർഗ് നിയോമെട്രോൺ ഇൻക്.(Neometron Inc.) എന്ന ഇന്റർനെറ്റ് സർവ്വീസ് കമ്പനി തുടങ്ങുകയും, ഗോൾഡ്ബർഗ് അവിടെ ജോലി ചെയ്തുപോരുകയും ചെയ്യുന്നു. അമേരിക്കയിലെയും മറ്റും കമ്മ്യൂണിറ്റി കോളേജുകൾക്കുള്ള കമ്പ്യൂട്ടർ സയൻസ് കോഴ്സുകൾ തയ്യാറാക്കിയും, കമ്പ്യൂട്ടർ സയൻസ് മേഖലയിൽ ഗവേഷണം നടത്തിയും അവർ സമയം ചെലവാക്കുന്നു. കോഗ്നിറ്റോ ലേണിംഗ് മീഡിയുടെ(Cognito Learning Media) ബോർഡ് മെമ്പറായും അവർ സേവനം നൽകുന്നു.
കാലിഫോർണിയയിലെ കമ്പ്യൂട്ടർ ഹിസ്റ്ററി മ്യൂസിയത്തിൽ ഗോൾഡ്ബർഗിന്റെ സ്മോൾടോക്കുമായി ബന്ധപ്പെട്ട പ്രസിദ്ധികരണങ്ങളും, റിപ്പോർട്ടുകളും, മറ്റു ദൃശ്യ മാധ്യമങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്.
തിരഞ്ഞെടുത്ത പ്രസിദ്ധീകരണങ്ങൾ
[തിരുത്തുക]- Smalltalk-80: The Language and Its Implementation (David Robsonഇന്റെ കൂടെ ), Addison-Wesley, 1983, ISBN 0-201-11371-60-201-11371-6 (blue book by Smalltalk എന്നറിയപ്പെടുന്നു )
- Smalltalk-80: the Interactive Programming Environment, Addison-Wesley, 1984, ISBN 0-201-11372-40-201-11372-4 (the orange book)
- Smalltalk-80: The Language (with David Robson), Addison-Wesley, 1989, ISBN 0-201-13688-00-201-13688-0 (the purple book, blue book ഇന്റെ പുനഃപ്രസിദ്ധീകരണം )
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Oakes, Elizabeth H. (2002). International encyclopedia of women scientists. New York, NY: Facts on File. pp. 136–137. ISBN 0816043817.
- ↑ GfG. (2022, September 30). Introduction to Smalltalk. GeeksforGeeks. https://www.geeksforgeeks.org/introduction-to-smalltalk/
- ↑ "Adele Goldberg Biography". BookRags.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- ചെറു ജീവചരിത്രം
- Smalltalk FAQ (reference for publications)
- Transcript of interview from IEEE Global History Network
- Neometron Archived 2017-09-12 at the Wayback Machine.
- Oral History of Adele Goldberg, Computer History Museum
- Pages using the JsonConfig extension
- Articles with ACM-DL identifiers
- Articles with DBLP identifiers
- Articles with ZBMATH identifiers
- 1945-ൽ ജനിച്ചവർ
- 20-ആം നൂറ്റാണ്ടിലെ വനിതാ ശാസ്ത്രജ്ഞർ
- 20-ആം നൂറ്റാണ്ടിലെ വനിതാ എഴുത്തുകാർ
- 20-ആം നൂറ്റാണ്ടിലെ എഴുത്തുകാർ
- അമേരിക്കൻ ജൂതർ
- അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞർ
- ജീവിച്ചിരിക്കുന്നവർ
- വനിതാ കമ്പ്യൂട്ടർ ശാസ്ത്രജ്ഞർ
- ജൂലൈ 7-ന് ജനിച്ചവർ