അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകം
ദൃശ്യരൂപം
കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും പരക്കെ അപലപിക്കപ്പെടുകയും ചെയ്ത സംഭവമാണ് അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഊരിലെ മധു എന്ന യുവാവ് ആൾക്കൂട്ട മർദ്ദനത്തിനിരയായി മരണപ്പെട്ടത്.[1] മോഷണക്കുറ്റം ആരോപിക്കപ്പെട്ടാണ് 2018 ഫെബ്രുവരി 22ന് പകൽ 27 വയസ്സായ മധുവിനെ ഒരു സംഘം ആളുകൾ മർദ്ദിക്കുകയും പോലീസിന് കൈമാറുകയും ചെയ്തത്. പോലീസ് വാഹനത്തിൽ ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴി യുവാവ് മരണപ്പെട്ടു. മധു മാനസികാസ്വാസ്ഥ്യമുള്ളയാളായിരുന്നു. ഇയാളെ കൈകൾ ബന്ധിച്ച് മർദ്ദിക്കുകയും കൈവശമുണ്ടായിരുന്ന സഞ്ചി പരിശോധിക്കുകയും ചെയ്തതിന്റെ വീഡിയോ അക്രമികൾ മൊബൈൽ ഫോണിൽ പകർത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഇതോടെ സമൂഹത്തിൽ വൻ പ്രതിഷേധം ഉയരുകയും ചെയ്തു.[2][3]
അവലംബം
[തിരുത്തുക]- ↑ "മധു വധക്കേസ്: വിധിപ്രസ്താവം തുടങ്ങി; ഒന്നാം പ്രതി ഹുസൈൻ കുറ്റക്കാരൻ". Retrieved 2023-04-04.
- ↑ "ആദിവാസി യുവാവിനെ തല്ലിക്കൊന്ന 10 പേർ കസ്റ്റഡിയിൽ". ദേശാഭിമാനി. 24 ഫെബ്രുവരി 2018.
{{cite news}}
:|access-date=
requires|url=
(help) - ↑ "Youth's last words suggest brutal attack". The Hindu. 24 ഫെബ്രുവരി 2018.
{{cite news}}
:|access-date=
requires|url=
(help)