അടൂർ ഗോവിന്ദൻകുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
P. C. Govindankutty Nair
ജനനം
പി. സി. ഗോവിന്ദൻകുട്ടി നായർ
അടൂർ, കേരളം
മറ്റ് പേരുകൾഗൂട്ടി
തൊഴിൽചലച്ചിത്ര അഭിനേതാവ്
തിരക്കഥാകൃത്ത്
സംവിധായകൻ
നിർമ്മാതാവ്
അവതാരകൻ
സജീവ കാലം2005 - ഇതുവരെ

മലയാള ചലച്ചിത്രരംഗത്തെ യുവനടനും ടെലിവിഷൻ അവതാരകനുമാണ് അടൂർ ഗോവിന്ദൻകുട്ടി (പൂർണ്ണനാമം: പി. സി. ഗോവിന്ദൻകുട്ടി നായർ). അടൂർ സ്വദേശിയായ അദ്ദേഹം കൈരളി ചാനലിലെ "സ്റ്റുഡൻറ്സ് ഒൺലി" എന്ന പരിപാടിയുടെ അവതാരകനായാണ് ദൃശ്യമാധ്യമ രംഗത്തേയ്ക്ക് എത്തിപ്പെടുന്നത്. അക്കാലത്തെ ക്യാമ്പസ്സുകളുടെ പ്രിയ പരിപാടിയായിരുന്ന സ്റ്റുഡൻറ്സ് ഒൺലിയുടെ 800ൽ അധികം എപ്പിസോഡുകൾ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.[1][2]

ജീവിതരേഖ[തിരുത്തുക]

പത്തനംതിട്ട ജില്ലയിലെ അടൂരിൽ ജനിച്ച ഗോവിന്ദൻകുട്ടി പന്തളം N.S.S കോളേജിലാണ് ബിരുദ പഠനം പൂർത്തിയാക്കിയത്. ശേഷം ന്യൂയോർക്കിലെ ഹോളീവുഡ് ഫിലിം അക്കാഡമിയിലാണ് അദ്ദേഹം സിനിമയുമായി ബന്ധപ്പെട്ട അഡ്വാൻസ്ഡ്‌ കോഴ്സ് പഠനം നടത്തിയത്. 2001ൽ കൈരളി ചാനലിൽ സംപ്രേഷണം ആരംഭിച്ച സ്റ്റുഡൻറ്സ് ഒൺലി എന്ന ക്യാമ്പസ്സ് ഷോയിലൂടെയാണ് അദ്ദേഹം ഒരു ചാനൽ അവതാരകനായി രംഗത്തുവരുന്നത്.[3] തുടർന്ന് 2005ൽ പുറത്തിറങ്ങിയ അനന്ദഭദ്രം എന്ന ചിത്രത്തിലൂടെ വാണിജ്യ സിനിമകളുടെ ഭാഗമായി മാറി. 2010ൽ പുറത്തിറങ്ങിയ 3 ചാർ സൗ ബീസ് എന്ന ചിത്രത്തിലൂടെ ഗോവിന്ദൻകുട്ടി തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിലും പ്രശസ്തനായിമാറി.[4]

അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

പുറത്തിറങ്ങിയ വർഷം ചലച്ചിത്രം ഭാഷ കഥാപാത്രം
2005 അനന്ദഭദ്രം മലയാളം --
2005 ഹാർട്ട്ബീറ്റ്സ് മലയാളം ഹരികുട്ടൻ നായർ
2008 വൺവേ ടിക്കറ്റ് മലയാളം --
2010 നന്തുണി മലയാളം --
2010 3 ചാർ സൗ ബീസ് മലയാളം ശെൽവൻ
2012 അസുരവിത്ത്‌ മലയാളം --
2012 സ്പിരിറ്റ്‌ മലയാളം ബിനോയ്‌
2014 പ്രണയകഥ മലയാളം സെബാൻ
2016 ശ്യാം മലയാളം സ്റ്റീഫൻ

അവലംബം[തിരുത്തുക]

  1. "പൂമുഖം - ഗോവിന്ദൻ‌കുട്ടി അടൂർ". m3db.com. Retrieved 13 March 2018.
  2. "പ്രണയകഥ... ഇതൊരു പുതിയ കഥ". FilmiBeat Malayalam. 24 July 2013. Retrieved 13 March 2018.
  3. "ക്യാമ്പസ്സിൻറെ തോഴൻ ക്യാമ്പസ്സ് ചിത്രത്തിൽ". FilmiBeat Malayalam. 14 June 2007. Retrieved 13 March 2018.
  4. "ഗോവിന്ദൻകുട്ടിയുടെ ചാർ സൗ ബീസ്‌". മാതൃഭൂമി. Retrieved 13 March 2018.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=അടൂർ_ഗോവിന്ദൻകുട്ടി&oldid=3622761" എന്ന താളിൽനിന്ന് ശേഖരിച്ചത്