അടിമലരിണതന്നെ
ദൃശ്യരൂപം
ഇരയിമ്മൻ തമ്പി മുഖാരിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കീർത്തനമാണ് അടിമലരിണതന്നെ.[1]
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]അടിമലരിണതന്നെ കൃഷ്ണാ
അടിയനൊരവലംബം
ചരണങ്ങൾ
[തിരുത്തുക]കടൽമകളുടെ കടമിഴിയിണ പുണരും
കാർമുകിൽ നേർവർണാ കൃഷ്ണാ
പരമദയാംബുനിധേ കൃഷ്ണാ
പാലിക്കേണം കൃഷ്ണാ
ഗുരുവായുപുരേശ കൃഷ്ണാ
ഗുരുവായതു നീയെ
അറിയരുതടിയന് ഗുണവും ദോഷവും
അരുളുക ശുഭമാർഗ്ഗം കൃഷ്ണാ
തിരുവുടലതിനുടെ വടിവെപ്പോഴും
എന്നുടെചിത്തേ തോന്നേണം കൃഷ്ണാ
അർത്ഥം
[തിരുത്തുക]സിനിമയിൽ
[തിരുത്തുക]1988ൽ പുറത്തിറങ്ങിയ ഇന്ദുലേഖ എന്ന മലയാളം സിനിമയിൽ ഈ കീർത്തനം ഗാനമായി ചിട്ടപ്പെടുത്തി ഉപയോഗിച്ചിട്ടുണ്ട്. സംഗീതം ചെയ്തത് എം ബി ശ്രീനിവാസനും ആലപിച്ചതു യേശുദാസുമാണ്.[2][3]
അവലംബം
[തിരുത്തുക]- ↑ "ഇരയിമ്മൻ തമ്പി ഓർമ്മദിനം". moviegaang. Archived from the original on 2022-01-26. Retrieved 2022-01-26.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "അടിമലരിണ തന്നെ". malayalachalachithram.
- ↑ "അടിമലരിണ തന്നെ". malayalasangeetham.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ രചയിതാവ്:ഇരയിമ്മൻ തമ്പി എന്ന താളിലുണ്ട്.