അജിനോമോട്ടോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അജിനോമോട്ടോ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അജിനോമോട്ടോ (വിവക്ഷകൾ) എന്ന താൾ കാണുക. അജിനോമോട്ടോ (വിവക്ഷകൾ)
അജിനോമോട്ടോ
Monosodium glutamate.svg
Crystalline monosodium glutamate
IUPAC നാമം Sodium 2-Aminopentanedioate
Identifiers
CAS number 142-47-2
PubChem 85314
EC-number 205-538-1
SMILES
InChI
ChemSpider ID 76943
Properties
മോളിക്യുലാർ ഫോർമുല C5H8NNaO4
മോളാർ മാസ്സ് 169.111 g/mol
Appearance white crystalline powder
സാന്ദ്രത 1.618 kg/l [1]
ദ്രവണാങ്കം

232 °C, 505 K, 450 °F

Solubility in water 74g/100mL
Hazards
LD50 16600 mg/kg (oral, rat)
Except where noted otherwise, data are given for
materials in their standard state
(at 25 °C, 100 kPa)

Infobox references


ഭക്ഷണപദാർത്ഥങ്ങളിൽ പ്രത്യേകിച്ച് മാംസം പാചകം ചെയ്യുമ്പോൾ രുചിയും മണവും കൂട്ടുന്നതിനായ് ഉപയോഗിക്കുന്ന ഒരു രാസവസ്തുവാണ്‌ അജിനോമോട്ടോ. Mono Sodium Glutamate എന്നറിയപ്പെടുന്ന ഇത് വെളുത്ത തരികളായി കാണപ്പെടുന്നു. ഇത് ഗ്ലൂട്ടാമിക് ആസിഡിന്റെ സോഡിയം ലവണമാണ്‌. ജപ്പാനിലാണ്‌ ഇത് ആദ്യമായി ഉപയോഗിച്ചുതുടങ്ങിയത്. ഇതുചേർത്തുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കളെ ജപ്പാൻ ഭാഷയിൽ ഉമാമി എന്നാണ്‌ അറിയപ്പെടുന്നത്. ഇത് ചൈനീസ് ആഹാരസമ്പ്രദായത്തിലാണ്‌ കൂടുതലായി ഉപയോഗിച്ച് കാണുന്നത്. [2]

പ്രത്യേകത[തിരുത്തുക]

ഈ പദാർത്ഥം അമിതമായ തോതിൽ ശരീരത്തിലെത്തിയാൽ തലവേദന, മയക്കം, ശരീരത്തിൽ വേദന തുടങ്ങി പല അസ്വസ്ഥതകളും ഉണ്ടാകാറുണ്ട്. രക്തസമ്മർദവർദ്ധനക്കും ഇത് കാരണമാകുന്നു. കുട്ടികൾക്ക് ഇതിന്റെ അമിതോപയോഗം മൂലം തലച്ചോറിന്റെ പ്രവർത്തനങ്ങളേയും ബാധിക്കാം. അജിനോമോട്ടോ മൂലമുണ്ടാകുന്ന അസുഖങ്ങൾ ചൈനീസ് റെസ്റ്റോറന്റ് സിൻഡ്രോം(Chinese Restaurant Syndrome) എന്നറിയപ്പെടുന്നു.ഈ രാസ വസ്തു ആഹാര സാധനങ്ങളുടെ രുചിയൊന്നും കൂട്ടുന്നില്ല . നാവിലെ സ്വാദ് മുകുളങ്ങളെ ഉത്തേജിപ്പിക്കുക മാത്രമാണ് ഇത് ചെയ്യുന്നത് . മദ്യത്തിന് സമാനമായ പ്രവർത്തനം. ഗുരുതരമായ ഒരുപാടു ആരോഗ്യ പ്രശ്നങ്ങൾ ഈ വിഷം ഉണ്ടാക്കുന്നുണ്ട് . .

അവലംബം[തിരുത്തുക]

  1. http://chemicalland21.com/lifescience/foco/MONOSODIUM%20GLUTAMATE.htm
  2. http://www.mathrubhumi.com/health/healthy-eating/ajinomoto-290171.html

പുറം കണ്ണികൾ[തിരുത്തുക]

അജിനാമോട്ടോ ഉപയോഗം സൂക്ഷിച്ച് മാതൃഭൂമി

"https://ml.wikipedia.org/w/index.php?title=അജിനോമോട്ടോ&oldid=1711806" എന്ന താളിൽനിന്നു ശേഖരിച്ചത്