അഗ്നിസാക്ഷികം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അഗ്നിയെ സാക്ഷിയാക്കി ചെയ്യുന്ന കർമമാണ് അഗ്നിസാക്ഷികം.

ഇരു കക്ഷികൾ തമ്മിൽ നടത്തുന്ന ഏതെങ്കിലും ഇടപാട് നേരിട്ടുകാണുന്നവനും അതേ സമയം ആ വേഴ്ചയിൽ കർതൃത്വമോ ഭോക്തൃത്വമോ ഇല്ലാത്തവനുമായ വ്യക്തിയാകുന്നു സാക്ഷി. അഗ്നിക്ക് സർവസാക്ഷിത്വമുണ്ടെന്ന് വാല്മീകിരാമായണത്തിലും മഹാഭാരതത്തിലും പ്രസ്താവിച്ചിരിക്കുന്നു. സുഗ്രീവനും ശ്രീരാമനും തമ്മിലുണ്ടായ സഖ്യം അഗ്നിസാക്ഷികമായിരുന്നു എന്നു രാമായണത്തിൽ പറഞ്ഞിട്ടുണ്ട്.

പ്രാജാപത്യവിവാഹം (അഷ്ടവിവാഹങ്ങളിൽ ഒന്ന്) അഗ്നിസാക്ഷികമായിട്ടാണ് നടക്കുന്നത്. എല്ലാ മംഗളകർമങ്ങളും അഗ്നിസാക്ഷികങ്ങളാണ്. കർമങ്ങൾക്കു പവിത്രത നല്കുന്നതിൽ അഗ്നി ഒരു പ്രധാന പങ്കു വഹിക്കുന്നു എന്ന് ഇതു വ്യക്തമാക്കുന്നു.

മറ്റു തെളിവുകൾ ഇല്ലാതെ വരുമ്പോൾ അഗ്നിയെ സാക്ഷിയാക്കി നിരപരാധിത്വം നിർണയിക്കാവുന്നതാണെന്ന് ധർമശാസ്ത്രത്തിൽ പ്രസ്താവമുണ്ട്.

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഗ്നിസാക്ഷികം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഗ്നിസാക്ഷികം&oldid=1877247" എന്ന താളിൽനിന്ന് ശേഖരിച്ചത്