അഖോരി സിൻഹ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യൻ വംശജനായ അമേരിക്കൻ ശാസ്ത്രജ്ഞനാണ് അഖോരി സിൻഹ. മിനസോട്ട സർവകലാശാലയിലെ ജനിതക-കോശ ശാസ്ത്രവിഭാഗം പ്രൊഫസറായ അഖോരി സിൻഹയുടെ ബഹുമാനാർഥം അന്റാർട്ടിക്കയിലെ പർവതത്തിന് ഇദ്ദേഹത്തിന്റെ പേരു നൽകിയിരുന്നു. യുഎസ് ജിയോളജിക്കൽ സർവേയും അന്റാർട്ടിക്ക് നെയിംസ് ഉപദേശകസമിതിയും ചേർന്നാണ് അന്റാർട്ടിക്കയിലെ പർവതത്തിന് "മൗണ്ട് സിൻഹ" എന്ന് പേരിട്ടത്.

ജീവിതരേഖ[തിരുത്തുക]

ഡൽഹിയിൽനിന്ന് ബിഹാറിലേക്ക് കുടിയേറിയതാണ് പ്രൊഫസർ സിൻഹയുടെ കുടുംബം. അലഹബാദ് സർവകലാശാലയിൽനിന്ന് 1954ലാണ് സിൻഹ ബിരുദം നേടുന്നത്. പട്ന സർവകലാശാലയിൽനിന്ന് 1956ൽ ജന്തുശാസ്ത്രത്തിൽ എം.എസ്സി നേടിയശേഷം അന്റാർട്ടിക്ക് നാഷണൽ ഫൗണ്ടേഷൻ ക്ഷണപ്രകാരം അങ്ങോട്ടേക്ക് പോയി. [1]

അന്റാർട്ടിക്കയിലെ ബെല്ലിങ്ഷായുസൻ, അമുണ്ട്സെൻ സമുദ്രങ്ങളിലെ തിമിംഗിലങ്ങളും പക്ഷികളും നീർനായകളും ഉൾപ്പെടെയുള്ള മൃഗസമൂഹങ്ങളെ കുറിച്ചുള്ള പഠനങ്ങൾക്ക് നിർണായകമായ സംഭാവന നൽകി. ശാസ്ത്രപര്യവേക്ഷണത്തിനിടയ്ക്ക് 1971-72 കാലയളവിൽ നടത്തിയ കണ്ടെത്തലുകൾക്കാണ് അമേരിക്ക അദ്ദേഹത്തെ ആദരിച്ചത്. 990 മീറ്റർ ഉയരമുള്ള സിൻഹ പർവതം ഗൂഗിളോ മറ്റ് സെർച്ച് എൻജിനുകളോ ഉപയോഗിച്ച് ലോകത്തെവിടെയുള്ളവർക്കും കാണാൻ കഴിയും.

അവലംബം[തിരുത്തുക]

  1. "\"സിൻഹ പർവതം\" ഇന്ത്യയിലല്ല; അന്റാർട്ടിക്കയിൽ". http://www.deshabhimani.com. ശേഖരിച്ചത് 2 ജൂലൈ 2014. External link in |publisher= (help)
"https://ml.wikipedia.org/w/index.php?title=അഖോരി_സിൻഹ&oldid=2279743" എന്ന താളിൽനിന്ന് ശേഖരിച്ചത്