സിൻഹ പർവതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

990 മീറ്റർ ഉയരമുള്ള അന്റാർട്ടിക്കയിലെ പർവതമാണ് സിൻഹ പർവതം എന്ന മൗണ്ട് സിൻഹ. യുഎസിലെ ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ അഖൌരി സിൻഹയുടെ പേരാണ്, യുഎസ് ജിയളോജിക്കൽ സർവേ ഇതിനിട്ടിരിക്കുന്നത്. മിനസോട്ട സർവകലാശാലയിലെ ജനിതക, സെൽ ബയോളജി വിഭാഗത്തിൽ പ്രഫസറായ അഖോരി സിൻഹ അന്റാർട്ടിക്ക മേഖലയിൽ നടത്തിയ പര്യവേക്ഷണങ്ങൾ ഇവിടത്തെ ജീവികളെ സംബന്ധിച്ച ഒട്ടേറെ പ്രധാന വിവരങ്ങൾ ലോകത്തിനു നൽകിയിരുന്നു. 1972ലും 1974ലും ആണ് ഇദ്ദേഹം ഒരുസംഘം ഗവേഷകരോടൊപ്പം അന്റാർട്ടിക്കയിൽ പര്യടനം നടത്തി. സിൻഹപർവതം ഗൂഗിളോ മറ്റ് സെർച്ച് എൻജിനുകളോ ഉപയോഗിച്ച് ലോകത്ത് എവിടെയുള്ളവർക്കും കാണാൻ കഴിയും.[1]

അവലംബം[തിരുത്തുക]

  1. "\"സിൻഹ പർവതം\" ഇന്ത്യയിലല്ല; അന്റാർട്ടിക്കയിൽ". http://www.deshabhimani.com. Retrieved 2 ജൂലൈ 2014. {{cite web}}: External link in |publisher= (help)
"https://ml.wikipedia.org/w/index.php?title=സിൻഹ_പർവതം&oldid=2402541" എന്ന താളിൽനിന്ന് ശേഖരിച്ചത്