അക്ഷയുക് ചുരം
ദൃശ്യരൂപം
അക്ഷയുക് ചുരം | |
---|---|
Pangnirtung Pass | |
Elevation | 420 m (1,378 ft)[1] |
Location | ബാഫിൻ ദ്വീപ് |
Range | ബാഫിൻ പർവതനിരകൾ |
Coordinates | 66°40′N 65°08′W / 66.667°N 65.133°W |
അക്ഷയുക് ചുരം[2] കാനഡയിലെ നുനാവട്ടിലെ ബാഫിൻ പർവതനിരകളിലെ ഒരു ചുരമാണ്. മുമ്പ് പാങ്നിർതങ് ചുരം[3][4] എന്നറിയപ്പെട്ടിരുന്ന ഇത് ഔയുയിട്ടുക്ക് ദേശീയോദ്യാനത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇതിൻറെ തെക്കുപടിഞ്ഞാറായി ഏകദേശം 17 കിലോമീറ്റർ (11 മൈൽ) അകലെയായി തോർ കൊടുമുടിയും 64 കിലോമീറ്റർ (40 മൈൽ) ദൂരെയായി പാങ്നിർതുങ് ഗ്രാമവും ഏകദേശം 109 കിലോമീറ്റർ (68 മൈൽ) വടക്കുകിഴക്കായി ക്വിക്കിക്താർജുവാഖ് സമൂഹവും സ്ഥിതിചെയ്യുന്നു.
ഭൂമിശാസ്ത്രം
[തിരുത്തുക]ബാഫിൻ ദ്വീപിലെ കംബർലാൻഡ് ഉപദ്വീപിലാണ് അക്ഷയുക് ചുരം സ്ഥിതി ചെയ്യുന്നത്. തെക്കൻ ബാഫിൻ പർവതനിരകളിലൂടെയുള്ള മനോഹരമായ താഴ്‌വരയിലെ ഏകദേശം 97 കിലോമീറ്റർ (60 മൈൽ)[5] നീളമുള്ള ഒരു പർവതപാതയാണിത്.
അവലംബം
[തിരുത്തുക]- ↑ Akshayuk Pass
- ↑ Akshayuk Pass (Formerly Pangnirtung Pass)
- ↑ "Akshayuk Pass". Mapcarta. Retrieved 12 June 2016.