അക്വാപോറിൻ
Crystallographic structure of aquaporin 1 (AQP1) PDB 1j4n | |||||||||
Identifiers | |||||||||
---|---|---|---|---|---|---|---|---|---|
Symbol | Aquaporin | ||||||||
Pfam | PF00230 | ||||||||
InterPro | IPR000425 | ||||||||
PROSITE | PDOC00193 | ||||||||
SCOP | 1fx8 | ||||||||
SUPERFAMILY | 1fx8 | ||||||||
TCDB | 1.A.8 | ||||||||
|
അക്വാപോറിൻ അവിച്ഛിന്നമായ സ്ഥര മാംസ്യങ്ങളാണ്(integral membrane proteins). ഇവ പ്രധാനപ്പെട്ട സ്വാഭാവിക പ്രോട്ടീനുകളുടെ( family of major intrinsic proteins (MIP) ) കുടുംബത്തിൽപ്പെടുന്നു. [1]
അക്വാപോറിൻ ജീനുകളുടെ ജനിതക വൈകല്യങ്ങളുമായി ബന്ധപ്പെട്ട് അനേകം രോഗങ്ങൾ മനുഷ്യനുണ്ടാകുന്നുണ്ട്. അക്വാപോറിന്റെ കണ്ടുപിടിത്തത്തിനാണ് അമേരിക്കക്കാരനായ പീറ്റർ അഗ്രെയ്ക്ക് 2003ലെ നോബൽ സമ്മാനം ലഭിച്ചത്.ജന്തുക്കളുടെയും സസ്യങ്ങളുടെയും പ്ലാസ്മാസ്തരങ്ങളിൽ അക്വാപോറിൻസ് അടങ്ങിയിരിക്കുന്നു. ഇതിലൂടെ ജലത്തിനു ഫോസ്ഫോലിപിഡ് ഇരട്ടപാളിയേക്കാൾ വേഗതയിൽ കോശത്തിനകത്തേയ്ക്കു കടക്കാനാകും.
ധർമ്മം
[തിരുത്തുക]"അക്വാപോറിനുകൾ കോശത്തിലെ ഒരു ജലവിതരണ സംവിധാനമായി പ്രവർത്തിക്കുന്നു" എന്നാണ് അഗ്രെ പറയുന്നത്. പ്രാഥമികമായി ഓരോ കോശവും ജലമാണ്. "പക്ഷെ ജലം കോശത്തിൽ കിടക്കുകയല്ല ചെയ്യുക. അത് ഒരു വളരെ സുസംഘടിതമായ രീതിയിൽ കോശങ്ങളിലൂടെ ചലിച്ചുകൊണ്ടേയിരിക്കുന്നു".
വർഷങ്ങളായി ശാസ്ത്രജ്ഞർ കോശങ്ങളിലെ സ്തരങ്ങളിൽ നിന്നും ജല ലീക്കുചെയ്യുന്നതായി കണക്കാക്കിയിരുന്നു. "പക്ഷെ, ചിലപ്പോൾ അങ്ങനെ സംഭവിക്കുന്നു. പക്ഷെ, ചില കോശങ്ങളിൽ നടക്കുന്ന ജലത്തിന്റെ വളരെ ദ്രുദഗതിയിലുള്ള ചലനം ഈ രീതിയിൽ വിവരിക്കാൻ കഴിയില്ല". അഗ്രെ പറയുന്നു. [2]
അക്വാപോറിനുകൾ ജലതന്മാത്രകളെ അകത്തേയ്ക്കും പുറത്തേയ്ക്കും കടത്തിവിടും. എന്നാൽ, അയോണുകളേയും ലേയവസ്തുക്കളേയും തടയുകയും ചെയ്യുന്നു. ജലമാർഗ്ഗം എന്നുമറിയപ്പെടുന്ന അക്വാപോറിനുകൾ സമഗ്രമായ പ്രോട്ടീൻ നിർമ്മിത സ്തര രന്ധ്രങ്ങളാണ്.
അവലംബം
[തിരുത്തുക]- ↑ Agre P (2006). "The aquaporin water channels". Proc Am Thorac Soc. 3 (1): 5–13. doi:10.1513/pats.200510-109JH. PMC 2658677. PMID 16493146.
- ↑ A Conversation With Peter Agre: Using a Leadership Role to Put a Human Face on Science, By Claudia Dreifus, New YorkTimes, January 26, 2009