അകിബാ റൂബിൻസ്റ്റീൻ
അകിബാ റൂബിൻസ്റ്റീൻ | |
---|---|
മുഴുവൻ പേര് | Akiba Kiwelowicz Rubinstein |
രാജ്യം | പോളണ്ട്. |
ജനനം | Stawiski, Congress Poland | 1 ഡിസംബർ 1880
മരണം | 15 മാർച്ച് 1961 Antwerp, Belgium | (പ്രായം 80)
സ്ഥാനം | Grandmaster |
പോളിഷ് ചെസ്സ് ഗ്രാൻഡ്മാസ്റ്ററും ഇരുപതാം നൂറ്റാണ്ടിലെ ആദ്യശതകങ്ങളിലെ ഏറ്റവും കരുത്തുറ്റ കളിക്കാരിലൊരാളുമായിരുന്നു അകിബാ കിവലോവിച്ച് റുബിൻസ്റ്റീൻ,(ജ:1 ഡിസം: 1880[1] – 15 മാർച്ച് 1961).[1]1914 ലെ ലോകചാമ്പ്യൻഷിപ്പിൽ എമ്മാനുവേൽ ലാസ്കറെ നേരിടുന്നതിനു റുബിൻസ്റ്റീൻ യോഗ്യത നേടിയിരുന്നെങ്കിലും ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനാൽ മത്സരം നടക്കുകയുണ്ടായില്ല. തന്റെ സവിശേഷ ശൈലി കൊണ്ട് ചെസ്സ് ലോകത്തെ അത്ഭുതപ്പെടുത്തിയ റുബിൻസ്റ്റീൻ അക്കാലത്ത് കാപബ്ലാങ്കയെയും ലാസ്കർ ഉൾപ്പെടെ മറ്റു മുൻ നിരകളിക്കാരെയും പരാജയപ്പെടുത്തിയിരുന്നു.അവസാന കരുനീക്കഘട്ടങ്ങളിൽ അതീവ വിദഗ്ദ്ധനായിരുന്ന അദ്ദേഹം സമനിലയിൽ അവസാനിച്ചിരുന്ന കളികൾ അഗാധ അപഗ്രഥനത്തിനു വിധേയമാക്കി എപ്രകാരം ഒരു നിർബന്ധവിജയം നേടാമെന്നു കാണിച്ചുതരികയുണ്ടായി.
പ്രധാന വിജയങ്ങൾ
[തിരുത്തുക]- കാർലോവി വാരി
- സാൻ സെബാസ്റ്റ്യൻ
- പീസ്റ്റനി
- ബ്രെസ്ലോ
അവസാന കാലം
[തിരുത്തുക]1932 ടെ ടൂർണമെന്റുകളിൽ നിന്നു പിൻവാങ്ങിയ റുബിൻസ്റ്റീൻ കടുത്ത മാനസികരോഗത്തിനു അടിപ്പെടുകയാണ് ഉണ്ടായത്.[2] സ്കിസോഫ്രേനിയയുടെ ചില ലക്ഷണങ്ങൾ അദ്ദേഹത്തിൽ പ്രകടമായി. മത്സരത്തിനിടയ്ക്ക് ഹാളിന്റെ മൂലയിൽ പതുങ്ങിയിരിയ്ക്കുക എന്ന അദ്ദേഹത്തിന്റെ സ്വഭാവവും നിരീക്ഷിയ്ക്കപ്പെട്ടിട്ടുണ്ട്.
പുറംകണ്ണികൾ
[തിരുത്തുക]- അകിബാ റൂബിൻസ്റ്റീൻ player profile at ChessGames.com
- Starfire bio Archived 2007-05-30 at the Wayback Machine.
- Supreme Chess bio Archived 2007-02-11 at the Wayback Machine.
അവലംബം
[തിരുത്തുക]- ↑ Rubinstein's DOB Archived 2014-06-03 at the Wayback Machine., Ken Whyld Foundation & Association for the Bibliography and History of Chess, 19 April 2014
- ↑ Barbara Wyllie, Vladimir Nabokov, Reaktion Books p.193n.64