Jump to content

അകാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അകാൻ
(Akan)
ആകെ ജനസംഖ്യ

over 20 million Ethnic Akans

സാരമായ ജനസംഖ്യയുള്ള പ്രദേശങ്ങൾ
 ഘാന ~12 Million
 Ivory Coast ~8 Million
 ടോഗോ unknown
 Burkina Faso unknown
 നൈജീരിയ unknown
 ബെനിൻ unknown
 ലൈബീരിയ ~41,000
 യുണൈറ്റഡ് സ്റ്റേറ്റ്സ് unknown
 യുണൈറ്റഡ് കിങ്ഡം unknown
 ഫ്രാൻസ് unknown
 മാലി unknown
 ജമൈക്ക Jamaican Maroons

[1] ||align="right"| unknown ||style="padding-left:1em;"|

 സുരിനാം Ndyuka unknown
Other Caribbean countries unknown
ഭാഷകൾ

Central Tano languages, English,

French
മതങ്ങൾ
Christianity, African traditional religion, Islam
അനുബന്ധവംശങ്ങൾ
Akan

ആഫ്രിക്കയിൽ ഐവറികോസ്റ്റിന്റെ കിഴക്കും ഘാനയുടെ തെക്കും ഡഗോംബാ ജില്ലയിലും വസിക്കുന്ന ഒരു ജനവർഗം. 11-ഉം 18-ഉം ശതകങ്ങൾക്കിടയ്ക്കാണ് ഈ വർഗക്കാർ തുടരെ ഈ പ്രദേശങ്ങളിൽ കുടിയേറിയത്. 17-ഉം 18-ഉം ശതകങ്ങളിൽ വികാസം പ്രാപിച്ച ബോണോ, ഡെങ്കേര, അക്വാമു, അകിം, അഷാന്തി, ഫന്തീ എന്നിവയാണ് ഏറ്റവും ശക്തമായ അകാൻ സംസ്ഥാനങ്ങൾ. അകാൻ വർഗക്കാർ പടിഞ്ഞാറൻ സുഡാനീസ് ഭാഷാഗോത്രത്തിലെ ക്വാ കുടുംബത്തിൽപ്പെട്ട ട്വി തായ്‌‌വഴിയിലുള്ള ഭാഷകൾ സംസാരിക്കുന്നു.[2]

അകാൻ വർഗത്തിന് വ്യതിരിക്തമായ ചില ആചാരാനുഷ്ഠാനങ്ങൾ ഉണ്ട്. അവരുടെ ദായക്രമം പൊതുവേ മരുമക്കത്തായമനുസരിച്ചുള്ളതാണ്; അപൂർവമായി മക്കത്തായവും നടപ്പുണ്ട്. പല ഉപഗോത്രങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഗോത്രം ഒരു രാഷ്ട്രീയ ഘടകമായി പ്രവർത്തിക്കുന്നു. ഘടകഗോത്രങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരാളാണ് ഗോത്രത്തലവൻ. തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഉന്നത ഭരണസമിതിയുമുണ്ട്. ഭൂവുടമാക്രമനിർണയം ഗോത്രത്തിന്റെ അധികാരപരിധിയിൽപ്പെടുന്നതാണ്. അകാൻ ഗോത്രത്തെ അഡുവാന, അഗോന, അസെനീ, അസൊഹാ, ബ്രെടുവൊ, എകോനാ, ഒയോകൊ എന്നീ കുലങ്ങളായി തിരിച്ചിട്ടുണ്ട്. ഗോത്രബാഹ്യവിവാഹവ്യവസ്ഥയും മരുമക്കത്തായക്രമവും പുലർത്തുന്നവയാണ് ഈ കുലങ്ങൾ.[3]

ഓരോരുത്തരും ബൊസമാഫി, ബൊസാംഫ്രാം, ബൊസമാകൻ, ബൊസമായെസു, ബൊസംദ്വെർബ്, ബൊസംകൊൻസി, ബൊസംക്രേറ്റ്, ബൊസംമുറു, ബൊസംപോ, ബൊസംപ്രാ, ബൊസംസിക, ബൊസംത്വ് എന്നീ 12 ടോറോ (Ntoro) വിഭാഗങ്ങളിലേതിലെങ്കിലും പെടുന്നവരാണ്.

പൊതുവായുള്ള കുടുംബപ്പേര്, ആചാരമര്യാദകൾ എന്നിവ ഓരോ ടോറോയിലെയും അംഗങ്ങളെ കൂട്ടിയിണക്കുന്നു. മക്കത്തായമനുസരിച്ച് ഫന്തി തുടങ്ങിയ അകാൻ വർഗങ്ങളിൽ ഒരു അർധസൈനിക വിഭജനവുമുണ്ട്.

അകാൻ വർഗക്കാർക്ക് പൊതുവായ മതാചാരങ്ങളും വിശ്വാസങ്ങളുമുണ്ട്. ഒരു പരദേവതയിൽ ഇവർ വിശ്വസിക്കുന്നു. ഈ ദേവതയാണ് ലോകം സൃഷ്ടിച്ചത്. മറ്റു മൂർത്തികൾ ഉന്നതദേവതയിൽ നിന്ന് ശക്തിയാർജിക്കുന്നു. പിതൃബലി സർവസാധാരണമാണ്. യഥാകാലം പൂർവികർക്കുവേണ്ടി ഉത്സവങ്ങൾ നടത്തുന്ന പതിവുമുണ്ട്.[4]

അവലംബം

[തിരുത്തുക]
  1. http://scholar.library.miami.edu/slaves/Maroons/individual_essays/leanna.html
  2. http://www.britannica.com/EBchecked/topic/11369/Akan Akan
  3. http://www.uiowa.edu/~africart/toc/people/Akan.html Akan Information
  4. http://www.twi.bb/akan.php Archived 2020-02-22 at the Wayback Machine. The Akan People

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അകാൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അകാൻ&oldid=4092192" എന്ന താളിൽനിന്ന് ശേഖരിച്ചത്