Jump to content

"തിയോ ആഞ്ചലോ പൌലോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'{{Prettyurl|Theodoros Angelopoulos}} {{Infobox person | image = Theodoros Angelopoulos Athens 26-4-2009-2.jpg | nam...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

21:01, 25 ജനുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

തിയോ ആഞ്ചലോ പൌലോ
ജനനം(1935-04-27)27 ഏപ്രിൽ 1935
മരണം24 ജനുവരി 2012(2012-01-24) (പ്രായം 76)
മറ്റ് പേരുകൾതിയോ
തൊഴിൽചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്
സജീവ കാലം1965–2012
വെബ്സൈറ്റ്link

വിഖ്യാത ഗ്രീക്ക് ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായിരുന്നു തിയോ ആഞ്ചലോ പൌലോ (ഗ്രീക്ക്: Θεόδωρος Αγγελόπουλος).

ജീവിതരേഖ

1936-ൽ ഏതൻസിൽ ജനനം. ഏതൻസ് സർവകലാശാലയിൽ നിയമ പഠനത്തിനു ചേർന്നു. പഠനം പൂർത്തിയാക്കാതെ നിർബദ്ധിത പട്ടാള സേവനത്തിനു പോവുകയാണുണ്ടായത്. അതിനുശേഷം പാരീസിൽ സാഹിത്യ-ചലച്ചിത്രപഠനത്തിനു ചേർന്നു. ഗ്രീസിൽ തിരിച്ചെത്തിയ തിയോ ഇടതുപക്ഷ ആശയങ്ങൾ പിന്തുണക്കുന്ന "ഡമോക്രാറ്റിക്ക് അലഗി" എന്ന പത്രത്തിൽ ചലച്ചിത്ര നിരൂപകനായി ജോലിനോക്കി. 1967-ൽ പത്രം നിരോധിക്കപ്പെട്ടതോടെ ചലച്ചിത്ര നിർമ്മാണത്തിലേക്ക് ശ്രദ്ധതിരിച്ചു. 1968-ൽ ആദ്യ ഹ്രസ്വചിത്രം "ദ ബ്രോഡ്കാസ്റ്റ്" (E Ekpombei)സംവിധാനം ചെയ്തു. ആദ്യ മുഴുനീള ചലച്ചിത്രം "റീകൺസ്ട്രക്ഷൻ" 1970-ൽ പുറത്തിറങ്ങി. 1988-ൽ സംവിധാനം ചെയ്ത് "ലാന്റ്സ്ക്കേപ്പ് ഇൻ ദ മിസ്റ്റ്" വെനീസ് ചലച്ചിത്രമേളയിൽ സിൽവർ ലയൺ പുരസ്ക്കാരവും, ആ വർഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള യൂറോപ്യൻ ഫിലിം പുരസ്ക്കാരവും നേടി. 1995-ൽ പുറത്തിറങ്ങിയ "യൂലിസസ് ഗേസ്" കാൻസ് അന്താരാഷ്ട ചലച്ചിത്രമേളയിൽ ഗ്രാന്റ് പ്രൈസിന് അർഹമായി.[1] അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സൃഷ്ടിയായി കരുതപ്പെടുന്ന "എന്റേണിറ്റി ആന്റ് ഏ ഡേ" 1998-ൽ പുറത്തിറങ്ങി. ചിത്രം ആ വർഷത്തെ കാൻസ് അന്താരാഷ്ട ചലച്ചിത്രമേളയിൽ ഗോൾഡൻ പാം പുരസ്കാരം നേടി.[2]

2012 ജനുവരി 24-ന് ഏതൻസിൽ വച്ച് "ദ അതർ സീ" എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ വാഹനാപകടത്തിൽപെട്ട് മരണപ്പെട്ടു. [3] [4]

ചലച്ചിത്രങ്ങൾ

Year Title
Original title
Contribution Notes
1970 റീകൺസ്ട്രക്ഷൻ
(Anaparastasi)
സംവിധായകൻ
1972 ഡേയ്സ് ഓഫ് '36
(Meres tou '36)
സംവിധായകൻ
1975 ദ ട്രാവലിങ്ങ് പ്ലേയേർസ്
(O Thiassos)
സംവിധായകൻ/തിരക്കഥാകൃത്ത്
1977 ദ ഹണ്ടേർസ്
(I Kinighi)
സംവിധായകൻ/സഹ-തിരക്കഥാകൃത്ത്
1980 അലസ്കാണ്ടർ ദ ഗ്രേറ്റ്
(O Megalexandros)
സംവിധായകൻ
1984 വോയേജ് ടു സൈതേര
(Taxidi stin Kythira)
സംവിധായകൻ/തിരക്കഥാകൃത്ത്
1986 ദ ബീകീപ്പർ
(O Melissokomos)
സംവിധായകൻ/സഹ-തിരക്കഥാകൃത്ത്
1988 ലാന്റ്സ്ക്കേപ്പ് ഇൻ ദ മിസ്റ്റ്
(Topio stin Omichli)
സംവിധായകൻ/സഹ-തിരക്കഥാകൃത്ത് 1989-ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള യൂറോപ്യൻ ഫിലിം അവാർഡ്
1991 ദ സസ്സ്പെന്റ്ഡ് സ്റ്റെപ്പ് ഓഫ് ദ സ്ട്രോക്ക്
(To Meteoro Vima tou Pelargou)
സംവിധായകൻ/തിരക്കഥാകൃത്ത്
1995 യുലിസെസ്സ് ഗേസ്
(To Vlemma tou Odyssea)
സംവിധായകൻ/സഹ-തിരക്കഥാകൃത്ത്
1998 എന്റേണിറ്റി ആന്റ് ഏ ഡേ
(Mia aioniothta kai mia mera)
സംവിധായകൻ/സഹ-തിരക്കഥാകൃത്ത് 1998-ലെ ഗോൾഡൻ പാം പുരസ്കാരം
2004 ദ വീപ്പിങ്ങ് മിഡോ
(Trilogia I: To Livadi pou dakryzi)
സംവിധായകൻ Unofficial trilogy part 1
2009 ദ ഡസ്റ്റ് ഓഫ് ടൈം
(I skoni tou chronou)
സംവിധായകൻ Unofficial trilogy part 2
2012? ദ അതർ സീ സംവിധായകൻ/തിരക്കഥാകൃത്ത് Unofficial trilogy part 3. Unreleased

പുരസ്ക്കാരങ്ങൾ

  • The Broadcast (1968)
    • 1968. Greek Critics' Award, Thessaloniki Film Festival.
  • Reconstruction (1970)
    • 1970. Best Director, Best Cinematography, Best Film, Best Actress Awards, Critics' Award, Thessaloniki Film Festival.
    • 1971. Georges Sadoul Award as «Best Film of the Year Shown in France».
    • 1971. Best Foreign Film Award, Hyeres Film Festival.
  • Days of '36 (1970)
    • 1972. Best Director, Best Cinematography Awards, Thessaloniki Film Festival
    • International Film Critics Association (FIPRESCI) Award for Best Film, Berlin Film Festival.
  • The Travelling Players (1974–75)
    • 1975. International Film Critics Award (FIPRESCI), Cannes.
    • 1975. Best Film, Best Director, Best Screenplay, Best Actor, Best Actress, Greek Critics Association Awards, International Thessaloniki Film Festival
    • Interfilm Award, «Forum» 1975 Berlin Festival.
    • 1976. Best film of the Year, British Film Institute,
    • Italian Film Critics Association: Best Film in the World, 1970-80.
    • FIPRESCI: One of the Top Films in the History of Cinema.
    • Grand Prix of the Arts, Japan.
    • Best Film of the Year, Japan.
    • Golden Age Award, Brussels.
  • The Hunters (1977)
    • 1978. Golden Hugo Award for Best Film, Chicago Film Festival.
  • Megalexandros (1980)
    • 1980. Golden Lion and International Film Critics Award (FIPRESCI), Venice Film Festival.
  • Voyage to Cythera (1983)
    • Best Screenplay Award (Cannes Film Festival and International Film Critics Award (FIPRESCI) Best Film Awards, 1984 Cannes Film Festival
    • Critics' Award, Rio Film Festival.
  • Landscape in the Mist (1988)
    • 1988. Silver Lion Award for Best Director, Venice Film Festival.
    • 1989. Felix (Best European Film of the Year) Award
    • Golden Hugo Award for Best Director
    • Silver Plaque for Best Cinematography, Chicago Film Festival.
  • Ulysses' Gaze (1995)
    • Grand Prix (Cannes Film Festival) and International Critics' Prize, 1995 Cannes Film Festival.[1]
    • Felix of the Critics (Film of the Year 1995).
  • Eternity and a Day (1998)
    • Palme d'Or, 1998 Cannes Film Festival[2]
    • Prize of the Ecumenical Jury
  • The Weeping Meadow (2004)
    • 2004. International Film Critics Special Award (FIPRESCI)
    • 2005. Special Jury Award, Fajr Film Festival.

അവലംബം

  1. 1.0 1.1 "Festival de Cannes: Ulysses' Gaze". festival-cannes.com. Retrieved 2009-09-05.
  2. 2.0 2.1 "Festival de Cannes: Eternity and a Day". festival-cannes.com. Retrieved 2009-10-01.
  3. "Director Angelopoulos dies after accident while filming". Kathimerini. 25 January 2012. {{cite web}}: Italic or bold markup not allowed in: |publisher= (help)
  4. http://www.mathrubhumi.com/story.php?id=247273>

പുറമെ നിന്നുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=തിയോ_ആഞ്ചലോ_പൌലോ&oldid=1170818" എന്ന താളിൽനിന്ന് ശേഖരിച്ചത്