സംവൃത സുനിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സംവൃത സുനിൽ
Samvrita.jpg
ജനനം (1986-10-31) 31 ഒക്ടോബർ 1986 (28 വയസ്സ്)
കണ്ണൂർ,കേരളം, ഇന്ത്യ
തൊഴിൽ ചലച്ചിത്ര അഭിനേത്രി
സജീവം 2004 - തുടരുന്നു
ജീവിത പങ്കാളി(കൾ) അഖിൽ ജയരാജ്‌ (2012 - തുടരുന്നു)
മാതാപിതാക്കൾ കെ.ടി. സുനിൽ, സാജ്‌ന

ഒരു തെന്നിന്ത്യൻ ചലച്ചിത്ര നടിയാണ്‌ സം‌വൃത സുനിൽ.

സം‌വൃത ഒരു നൃത്ത വേദിയിൽ

ജീവിതരേഖ[തിരുത്തുക]

കണ്ണൂർ സ്വദേശിനിയാണ്‌. പിതാവ് -കെ.ടി സുനിൽ. മാതാവ്-സാജ്ന. കണ്ണൂർ സെന്റ് തേരാസസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കന്ററി സ്കൂൾ, ഏറണാകുളം സെന്റ് തേരാസസ് കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം.ഇപ്പോൾ എറണാകുളം സെൻറ് തെരേസാസ് കോളേജിൽ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിനിയാണ്. കോഴിക്കോട്ടുകാരനായ അഖിൽ ജയരാജാണ് സംവൃതയെ വിവാഹം കഴിച്ചത്. 01-11-2012ൽ കണ്ണൂരിൽ വച്ചായിരുന്നു വിവാഹം[1]

ചലച്ചിത്ര രംഗത്തേക്ക്[തിരുത്തുക]

രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിൽ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനാണ് സംവൃതക്ക് ആദ്യമായി ചലച്ചിത്ര ലോകത്തേക്ക് ക്ഷണം ലഭിക്കുന്നത്. അന്ന് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്ന സംവൃത ആ വാഗ്ദാനം നിരസിച്ചെങ്കിലും 2004ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു.

തുടർന്ന് മലയാളത്തിൽ ശ്രദ്ധേയമായ ചില വേഷങ്ങൾ സംവൃതക്ക് ലഭിച്ചു. 2006-ൽ ശ്രീകാന്ത് നായകനായ ഉയിർ എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര മേഖലയിലും എവിടെന്തേ നാകേന്തി എന്ന ചിത്രത്തിലൂടെ തെലുങ്കിലും സാന്നിധ്യമറിയിച്ചു. തെലുങ്കിൽ ഈ ചിത്രം വൻ ഹിറ്റായി. ഹിന്ദിയിൽ പുതുതായി ഒരുങ്ങുന്ന വൈറ്റ് എലിഫന്റ് എന്ന ചിത്രത്തിലെ നായികയാവുന്നതോടുകൂടി സം‌വൃത ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിക്കുകയാണ്.[2]

സംവൃത അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

2004[തിരുത്തുക]

  • രസികൻ

2005[തിരുത്തുക]

  • ചന്ദ്രോത്സവം
  • നേരറിയാൻ സി.ബി.ഐ

2006[തിരുത്തുക]

  • നോട്ടം
  • മൂന്നാമതൊരാൾ
  • പുലിജന്മം
  • ഉയിർ (തമിഴ്)
  • അനാമിക

2007[തിരുത്തുക]

2008[തിരുത്തുക]

2009[തിരുത്തുക]

  • ഭാഗ്യദേവത
  • ഭൂമി മലയാളം
  • പകൽ നക്ഷത്രങ്ങൾ
  • ഇവർ വിവാഹിതരായാൽ
  • അനാമിക
  • വൈരം
  • റോബിൻഹുഡ്
  • നീലത്താമര
  • ഗുലുമാൽ

2010[തിരുത്തുക]

  • ഹാപ്പി ഹസ്ബൻഡ്സ്
  • സൂഫി പറഞ്ഞ കഥ
  • ചേകവർ
  • പുണ്യം അഹം
  • കാൽചിലമ്പ്
  • കോക്ക്ടെയിൽ

2011[തിരുത്തുക]

  • മാണിക്ക്യക്കല്ല്
  • ത്രീ കിംഗ്സ്
  • സ്വപ്നസഞ്ചാരി

2012[തിരുത്തുക]

  • അസുരവിത്ത്
  • ദി കിംഗ് & ദി കമ്മീഷണർ
  • മല്ലുസിംഗ്
  • ഡയമണ്ട് നെക്ലെയ്സ്
  • അരികെ
  • ഗ്രാമം
  • അയാളും ഞാനും തമ്മിൽ
  • 101 വെഡിംഗ്സ്

അവലംബം[തിരുത്തുക]

  1. http://marunadanmalayali.com/index.php?page=newsDetail&id=3913
  2. വൈറ്റ്‌ എലിഫന്റിലൂടെ സംവൃത ഹിന്ദിയിലേക്ക്‌

പുറമേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Samvrutha Sunil എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് സംവൃത സുനിൽ


"http://ml.wikipedia.org/w/index.php?title=സംവൃത_സുനിൽ&oldid=1848889" എന്ന താളിൽനിന്നു ശേഖരിച്ചത്