സംവാദം:ഭരത് ഗോപി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു സംശയം ഭരത് ഗോപി എന്നത് ശരിയായ പേര് ആണോ? ഭരത് എന്നത് അവാർഡാണോ??? --  ജിഗേഷ്  ►സന്ദേശങ്ങൾ  03:15, 25 ഏപ്രിൽ 2007 (UTC)[മറുപടി]

ഭരത് എന്നത് അവാർഡ് ആണ്. എങ്കിലും അവാർഡ് ലഭിച്ചതിൽ പിന്നെ ഭരത് ഗോപി, കൊടിയേറ്റം ഗോപി എന്നിങ്ങനെ ആണ് അറിയപ്പെടുന്നത്. Simynazareth 03:32, 25 ഏപ്രിൽ 2007 (UTC)simynazareth[മറുപടി]

അപ്പോൾ ഭരത് മമ്മൂട്ടി, ഭരത് മോഹൻ‌ലാൽ എന്നൊക്കെ പറയണോ. ഭരത് പി. ജെ ആന്റണിയും. ഇങ്ങനെയൂള്ള പേരിന്റെ കാര്യത്തിൽ വിക്കിയുടെ കീഴവഴക്കം എന്താണ്. --Shiju Alex 03:36, 25 ഏപ്രിൽ 2007 (UTC)[മറുപടി]

ഭരത് എന്നത് ഒരു പുരസ്കാരത്തിന്റെ പേരുമാത്രമാണ്. അതു പേരിനൊപ്പം ചേർക്കുന്നത് ഉചിതമാണെന്നു തോന്നുന്നില്ല. ഇംഗ്ലീഷുകാർ നൽകുന്ന സർ ബഹുമതി പേരിനൊപ്പം ഉപയോഗിക്കാനുള്ളതാണ്. അതും അവർ അത്യപുർവമായേ നൽകാറുള്ളൂ. അപ്രകാരം പേരിനൊപ്പം ചേർക്കാനുള്ള ബഹുമതികൾ നമ്മുടെ നാട്ടിലുണ്ടോ എന്നും അറിയില്ല. ഉണ്ടെങ്കിൽ അതു നൽകണം. എങ്കിലും ഭരതും ഉര്വശിയുമൊന്നും വേണ്ട. നമ്മുടെ നാട്ടിലെ ആരാധകവൃന്ദം പേരിനൊപ്പം ഭരത് ചാർത്തുന്നുണ്ടെങ്കിലും ഒരു വിജ്ഞാനകോശമെന്ന നിലയ്ക്ക് അതൊഴിവാക്കുകയാണു നല്ലത്. ഗോപി എന്ന പേരു മാത്രം മതിയാകും. മൻ‌ജിത് കൈനി 03:58, 25 ഏപ്രിൽ 2007 (UTC)[മറുപടി]

മൻ‌ജിത് പറഞ്ഞതിനോടു യോജിക്കുന്നു. ഭരത് ഗോപിയിൽ നിന്നു ഗോപിയിലേക്ക് റീഡയറക്റ്റിട്ടാൽ തന്നെ ധാരാളമായി. (സർ-ഇന്റെ കാര്യത്തിൽ തന്നെ പേരു റ്റൈറ്റിലിൽ ചേർക്കണമെന്നില്ല. ഉദാഹരണത്തിനു സർ സി.പി. ക്കു, സി.പി. രാമസ്വാമി അയ്യർ എന്നൊരു പേജ് ഉണ്ടാക്കി, സർ സി.പി.യും, സർ സി.പി. രാമസ്വാമി അയ്യർഉം അതിലേക്കു തിരിച്ചുവിടുന്നതാവും ഉചിതം. മഹാത്മാഗാന്ധിയും ശ്രീനാരായണഗുരുവും പോലെയുള്ള അപൂർവം സാഹചര്യങ്ങളിലേ ബിരുദം റ്റൈറ്റിലിൽ വരേണ്ട് കാര്യമുള്ളൂ എന്നാണു എനിക്കു തോന്നുന്നതു. ) അപ്പി ഹിപ്പി (talk) 05:47, 25 ഏപ്രിൽ 2007 (UTC)[മറുപടി]

ഈ സം‌വാദത്തിന്റെ കാര്യത്തിൽ തീരുമാനമൊന്നും ആയില്ലേ. ഗോപി / ഗോപി (ചലച്ചിത്രനടൻ) പോരേ? -- റസിമാൻ ടി വി 16:51, 6 ഓഗസ്റ്റ് 2009 (UTC)[മറുപടി]

പോര എന്നാണെന്റെ അഭിപ്രായം. ഇദ്ദേഹം കൂടുതലായറിയപ്പെടുന്നത് ഭരത് ഗോപി എന്ന പേരിലാണ്‌.--Anoopan| അനൂപൻ 16:55, 6 ഓഗസ്റ്റ് 2009 (UTC)[മറുപടി]

കൊടിയേറ്റം ഗോപി എന്നും അറിയപ്പെടുന്നില്ലേ?--വിചാരം 16:56, 6 ഓഗസ്റ്റ് 2009 (UTC)[മറുപടി]

അവാർഡിന്റെ പേരൊക്കെ തലക്കെട്ടിൽ കൊടുക്കുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. ഇവിടെ ഗോപി (ചലച്ചിത്രനടൻ) എന്നുപയോഗിക്കുന്നറ്റുകൊണ്ട് unique specification ആയില്ലേ? ഭരത് എന്നത് പേരിനു മുന്നിൽ ഉപയോഗിക്കരുതെന്ന് ഗവണ്മെന്റിന്റെ തന്നെ നിർദ്ദേശമുള്ളതാ -- റസിമാൻ ടി വി 16:59, 6 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഇങ്ങനെ ഒരു നിർദ്ദേശം ഉള്ളതായി എനിക്കറിവില്ല. ഗോപിയെ ഭരത് ഗോപി എന്നു തന്നെയാണ്‌ മാദ്ധ്യമങ്ങളും, സിനിമാലോകവും വിളിച്ചിരുന്നത്. ഭരത് ഗോപി എന്ന തലക്കെട്ടിനു unique specification ഇല്ലേ? --Anoopan| അനൂപൻ 17:10, 6 ഓഗസ്റ്റ് 2009 (UTC)[മറുപടി]

പേരിനൊപ്പം ഭരത്, ഉർവ്വശി തുടങ്ങിയവ ഉപയോഗിക്കരുതെന്ന് ഗവ നിർദ്ദേശം ഉണ്ടായിരുന്നു, പക്ഷെ വർഷങ്ങൾക്ക് മുൻപ് ഭരത് ഉർവ്വശി പട്ടങ്ങൾ എടുത്ത് കളഞ്ഞ് മികച്ച നടനും നടിക്കും ഉള്ള അവാർഡ് കൊടുക്കാൻ തുടങ്ങിയതോടെ വർത്തമാനകാലത്തിൽ അവാർഡ് കിട്ടുന്നവരെ സം‌ബന്ധിച്ചിടത്തോളം ആ നിർദ്ദേശത്തിനു് പ്രാധാന്യമില്ല. കാരണം അവർക്ക് ഭരത് ഉർവ്വശി അവാർഡ് കിട്ടുന്നില്ല. --Shiju Alex|ഷിജു അലക്സ് 01:21, 7 ഓഗസ്റ്റ് 2009 (UTC)[മറുപടി]

യഥാർത്ഥ പേര്‌ ഗോപിനാഥൻ നായർ എന്ന് ഇവിടെ കാണുന്നു. --സുഗീഷ് 17:04, 6 ഓഗസ്റ്റ് 2009 (UTC)[മറുപടി]

പെട്ടഗോപി[തിരുത്തുക]

കഷണ്ടിയുണ്ടായിരുന്നതുകൊണ്ട് യുവാക്കൾക്കിടയിൽ ഇദ്ദേഹം പെട്ടഗോപി എന്നാണ് അറിയപ്പെട്ടിരുന്നത്. ഇതൊക്കെ ശരിയായ പരാമർശം തന്നെയാണോ?--റോജി പാലാ (സംവാദം) 07:53, 19 നവംബർ 2012 (UTC)[മറുപടി]

ഇതു ചേർത്ത 'യുവാവിനെ' നാൾവഴിയിൽ നിന്ന് കണ്ട് പിടിച്ചു തിരക്കേണ്ടിയിരിക്കുന്നു :) ആ വാചകം എത്രയും പെട്ടന്ന് ഒഴിവാക്കാമെന്ന് കരുതുന്നു---ജോൺ സി. (സംവാദം) 08:47, 19 നവംബർ 2012 (UTC)[മറുപടി]

ഒഴിവാക്കുന്നു.--ജോൺ സി. (സംവാദം) 09:17, 19 നവംബർ 2012 (UTC)[മറുപടി]

ഇദ്ദേഹമാണ് വിവരം ചേർത്തത്--റോജി പാലാ (സംവാദം) 09:44, 19 നവംബർ 2012 (UTC)[മറുപടി]

വിവരങ്ങൾ ചുരുക്കത്തിൽ[തിരുത്തുക]

'വിവരങ്ങൾ ചുരുക്കത്തിൽ' എന്ന വിഭാഗത്തിലെ പട്ടികയിൽ കാണുന്ന വിവരങ്ങൾ ലേഖനത്തിലെ infobox-ലും മറ്റുമായി ലയിപ്പിച്ച് ഈ വിഭാഗം ഒഴിവാക്കുന്നതാവും നല്ലത്. ---ജോൺ സി. (സംവാദം) 09:34, 19 നവംബർ 2012 (UTC)[മറുപടി]

മുകളിലുള്ള വിവരങ്ങൾ മാത്രമായതിനാൽ ഒഴിവാക്കുന്നതാകും ശൈലിക്കു യോജ്യം--റോജി പാലാ (സംവാദം) 09:36, 19 നവംബർ 2012 (UTC)[മറുപടി]

മാതാപിതാക്കളുടെയും മക്കളുടെയും പേരുകൾ മുകളിലില്ല എന്നു തോന്നുന്നു. ---ജോൺ സി. (സംവാദം) 09:46, 19 നവംബർ 2012 (UTC)[മറുപടി]

ജീവിതിരേഖയിൽ ഉൾപ്പെടുത്തിയാൽ മതിയാകില്ലേ?--റോജി പാലാ (സംവാദം) 09:57, 19 നവംബർ 2012 (UTC)[മറുപടി]

checkY ചെയ്തു ---ജോൺ സി. (സംവാദം) 09:35, 24 നവംബർ 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഭരത്_ഗോപി&oldid=1495538" എന്ന താളിൽനിന്ന് ശേഖരിച്ചത്