സംവാദം:പാത്തുമ്മായുടെ ആട്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു സാഹിത്യകാരന്റെ നോവലിലെ കഥാപാത്രത്തെക്കുറിച്ചും ലേഖനങ്ങൾ വേണമോ ?--സുഗീഷ് 20:14, 7 ജൂൺ 2008 (UTC)[മറുപടി]

കപീഷ് , മായാവി എല്ലാം ഉണ്ട് ഇതും കിടന്നോട്ടെ സുഗീ.. :)സിദ്ധീഖ് | सिधीक|Sidheeq| صدّيق

പാത്തുമ്മയെക്കുറിച്ച് അല്പം വിശദീകരണം, സ്വഭാവം, ചുറ്റുപാടുകൾ എന്നിവയും ചേർക്കുന്നത് നന്നായിരിക്കും :)--സുഗീഷ് 20:28, 7 ജൂൺ 2008 (UTC)[മറുപടി]
ലേഖനങ്ങൾ വരുന്നത് കുഴപ്പമില്ല. കൂടാതെ ഈ കഥാപാത്രം ബഷീറിന്റെ സഹോദരിയോ മറ്റോ ആണെന്നല്ലേ പറയുന്നത്. എങ്കിലും ഈ ഒറ്റവരി ലേഖനം ആരെങ്കിലും വികസിപ്പിച്ചാൽ നന്നായിരുന്നു. ഇപ്പോൾ പത്താം ക്ലാസിലെ മലയാളം ഉപപാഠപുസ്തകം ഈ നോവൽ അല്ലേ? --അനൂപൻ 06:03, 8 ജൂൺ 2008 (UTC)[മറുപടി]


ഫാത്തിമ എന്ന പേരിൻറെ പ്രാദേശിക ഭാവമല്ലേ പാത്തുമ? പാത്തുമ(കഥാപാത്രം) എന്നാക്കിയാളോ? --Fulkore 09:05, 8 ജൂൺ 2008 (UTC)[മറുപടി]

ഏതെങ്കിലും ഒരു പാത്തുമ്മ വരട്ടെ. അതുവരെ വെറും പാത്തുമ്മ മതി എന്നൊരു അഭിപ്രായം ഉണ്ട്.--സുഗീഷ് 13:18, 8 ജൂൺ 2008 (UTC)[മറുപടി]

ലേഖനം വേണ്ടത് നോവലിനെക്കുറിച്ചണ്[തിരുത്തുക]

ഈ ഒറ്റവരി 'ലേഖനം' കണ്ടശേഷം ഞാൻ ബഷീറിന്റെ "പാത്തുമ്മയുടെ ആട്" ഒരിക്കൽകൂടി വായിച്ചു. പത്തുമ്മയെക്കുറിച്ചല്ല, ആയമ്മയുടെ ആടിനെക്കുറിച്ചണ് ലേഖനം വേണ്ടത്; അതായത്, ബഷീറിന്റെ നോവലിനെക്കുറിച്ച്. ആ നോവൽ മുഴുവനെക്കുറിച്ചും അല്ലാതെ പാത്തുമ്മയെക്കുറിച്ച് മാത്രമായി എഴുതുക ബുദ്ധിമുട്ടാണ്. ഈ ലേഖനത്തിന്റെ പേര് പാത്തുമ്മായുടെ ആട് എന്നാക്കിയിട്ട് അതിനെക്കുറിച്ച് ലേഖനം തുടങ്ങുകയാണ് വേണ്ടത് എന്നാണ് എന്റെ അഭിപ്രായം.Georgekutty 19:09, 9 ജൂൺ 2008 (UTC)[മറുപടി]

ഈ ലേഖനം പാത്തുമ്മ എന്ന കഥാപാത്രത്തെ കുറിച്ചാണ്. വിക്കിയിൽ ഇന്ന ലേഖനം ആദ്യം ഇന്ന ലേഖനം അവസാനം വരണം എന്നൊന്നുംനയമില്ല. യേശുവിനെ കുറിച്ചെഴുതിയിട്ടെ ബൈബിളിനെ കുറിച്ചെഴുതാവൂ എന്നൊന്നും ആരും പറയില്ല. ഉവ്വോ?--78.93.124.214 19:41, 9 ജൂൺ 2008 (UTC)[മറുപടി]


"യേശുവിനെ കുറിച്ചെഴുതിയിട്ടെ ബൈബിളിനെ കുറിച്ചെഴുതാവൂ എന്നു പറയുമോ" എന്നെഴുതിയിരിക്കുന്നത് ഒരുപക്ഷേ "ബൈബിളിനെ കുറിച്ചെഴുതിയിട്ടെ യേശുവിനെക്കുറിച്ചെഴുതാവൂ എന്നു പറയുമോ" എന്നായിരിക്കും ഉദ്ദേശിച്ചത് എന്നു കരുതുന്നു. ബൈബിളും യേശുവും ഒന്നും ഇവിടെ പ്രസക്തമായ ഉദാഹരണങ്ങളല്ല. പിന്നെ, ഏതെങ്കിലും ഒരു പൊതുനിയമം പറയുകയുകയുമല്ല ഞാൻ മുകളിൽ ചെയ്തത്. ഈ കഥയേയും കഥാപാത്രത്തിനേയും മാത്രം മനസ്സിൽ വച്ചാണ് ഞാൻ അഭിപ്രായം പറഞ്ഞത്. നോവലിനെക്കുറിച്ച് വിസ്തരിക്കാതെ പാത്തുമ്മയെക്കുറിച്ച് എഴുതാൻ ബുദ്ധിമുട്ടാണെന്ന് നോവൽ വായിച്ചപ്പോൾ എനിക്കു തോന്നിയെന്ന് സൂചിപ്പിക്കുകയേ ഞാൻ ചെയ്തുള്ളൂ.Georgekutty 20:37, 9 ജൂൺ 2008 (UTC)[മറുപടി]


ലേഖനങ്ങൾ വരുന്നത് കുഴപ്പമില്ല. കൂടാതെ ഈ കഥാപാത്രം ബഷീറിന്റെ സഹോദരിയോ മറ്റോ ആണെന്നല്ലേ പറയുന്നത്

ഇയാൾക്ക് നല്ല വിവരമുണ്ട് കെട്ടോ. നമ്മുടെ വിക്കിപീഡിയ രക്ഷപ്പെടും അത് ഉറപ്പ്. ```` — ഈ തിരുത്തൽ നടത്തിയത് 117.97.1.17 (സംവാദംസംഭാവനകൾ)


മാങ്ങ എന്ന താളിലും മാവ് എന്ന് താളിലും മാമ്പഴത്തെ കൂറിച്ച് വിസ്തരിക്കുന്ന പോലെ ആയമ്മ എന്ന താളിലും പാത്തുമ്മ എന്ന താളിലിം ബഷീർ എന്ന താളിലും പാത്തുമ്മയുടെ ആട് എന്ന താളിലും എല്ലാം പാത്തുമ്മയുടെ ആടിയെ കുറിച്ചും ബഷീറിനെ കുറിച്ചും ബഷീറിന്റെ സഹോദരിയെ കുറിച്ചും വിസ്തരിക്കുന്നതിനു കുഴപ്പമില്ല.--78.93.124.214 03:46, 10 ജൂൺ 2008 (UTC)[മറുപടി]

'ആയമ്മ' ലേഖനം[തിരുത്തുക]

ഇതെന്തൊക്കെയാണ് നടക്കുന്നത്. 'ആയമ്മ' എന്നൊരു കഥാപാത്രം പാത്തുമ്മയുടെ ആടിലില്ല. "പത്തുമ്മയെക്കുറിച്ചല്ല, ആയമ്മയുടെ ആടിനെക്കുറിച്ചണ് ലേഖനം വേണ്ടത്" എന്നു ഞാൻ എഴുതിയത് വായിച്ച പാടേ, 'ആയമ്മ' എന്ന പേരിലും ലേഖനം ഉണ്ടാക്കിയിരിക്കുന്നു! 'ആയമ്മ' എന്നു പറഞ്ഞാൽ, ആ അമ്മ, അല്ലെങ്കിൽ ആ സ്ത്രീ എന്ന് ബഹുമാനപൂർ‌വം പറയുന്നതാണ്. ഒന്നുമറിയാതെ പോയി ഒരു വാക്കു കേട്ട പാടേ ലേഖനം എഴുതുന്നത് ശരിയല്ല. പാത്തുമ്മയുടെ ആട് എന്ന കഥ വാങ്ങി വായിക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. ആർക്കും രൺടുമണിക്കൂർ കൊണ്ട് രസിച്ചു വായിച്ചുതീർക്കാവുന്ന പുസ്തകമാണത്. എന്നിട്ടു വേണം പാത്തുമ്മയെക്കുറിച്ചോ, ആടിനെക്കുറിച്ചോ, ഇല്ലാത്ത ആയമ്മയെക്കുറിച്ചോ ഒക്കെ എഴുതാൻ.Georgekutty 10:55, 10 ജൂൺ 2008 (UTC)[മറുപടി]

ആയമ്മ ആർട്ടിക്കിൾ കണ്ടപ്പോ ഞാനൊന്ന് പേടിച്ച് പോയി. ദൈവമേ ഒരു കൊല്ലം മൊത്തം ഇരുന്ന് പഠിച്ച നോവലിൽ ഞാൻ കേൾക്കാത്ത കഥാപാത്രമോ. ഇപ്പഴാണ് സംഗതി മനസിലായത്. കൊള്ളാം!--അഭി 11:06, 10 ജൂൺ 2008 (UTC)[മറുപടി]
ആ ലേഖനം ഡിലീറ്റിയിട്ടുണ്ട്. ഇപ്പോഴേആ ലേഖനം കണ്ടുള്ളൂ. ആരാണ് ബഷീർ? ആരാണ് പാത്തുമ്മ ? എന്താണ് പാത്തുമ്മായുടെ ആട് എന്നൊക്കെ അറിയാതെ കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന ഇത്തരം ഐ.പി. എഡിറ്റുകൾ ആണ് മലയാളം വിക്കിയുടെ ഏറ്റവും വലിയ ശാപം. ഇതൊക്കെ കൊണ്ട് തന്നെയാണ് ഞാൻ മുന്നേ ഇങ്ങനെ ഒരു നയം രൂപീകരിക്കുന്നതിനെ പറ്റിയുള്ള ചർച്ചക്ക് തുടക്കം ഇട്ടത്.--അനൂപൻ 11:10, 10 ജൂൺ 2008 (UTC)[മറുപടി]

പാത്തുമ്മായുടെ ആട്[തിരുത്തുക]

ഈ ലേഖനത്തിന്റെ തലക്കെട്ട് പാത്തുമ്മായുടെ ആട് എന്നാക്കിയാലോ? ഇപ്പോ നോവൽ കഥാസാരം മുഴുവൻ വരുന്നുണ്ട്--അനൂപൻ 05:24, 8 ജൂലൈ 2008 (UTC) നോവലിലേക്ക് കഥാപാത്രത്തെ ലയിപ്പിച്ചിട്ടുണ്ട്. --Vssun (സുനിൽ) 02:26, 20 ജൂലൈ 2011 (UTC)[മറുപടി]