വെള്ളമന്ദാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബൌഹിനിയ അകുമിനേറ്റ (Bauhinia acuminata)
മന്ദാരപ്പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Magnoliophyta
ക്ലാസ്സ്‌: Magnoliopsida
നിര: Fabales
കുടുംബം: Fabaceae
ഉപകുടുംബം: Caesalpinioideae
Tribe: Cercideae
ജനുസ്സ്: Bauhinia
വർഗ്ഗം: B. acuminata
ശാസ്ത്രീയ നാമം
ബൌഹിനിയ അകുമിനേറ്റ (Bauhinia acuminata)
Synonyms

Dwarf White Bauhinia, White Orchid-tree or Snowy Orchid-tree,വെളുത്ത മന്ദാരം)

ഫബാക്കാസിയേ കുടുംബത്തിലെ ഉപവിഭാഗമായ കൈസൽപിനിയൊയ്ഡിയിൽ ഉൾപ്പെട്ട പുഷ്പിണിയായ കുറ്റിച്ചെടിയാണ്‌ മന്ദാരം. ശാസ്ത്രീയനാമം: ബൌഹിനിയ അകുമിനേറ്റ . കുറ്റിച്ചെടിയായി വളരുന്ന മന്ദാരം 2-3 മീറ്റർ വരെ ഉയരം വെക്കും. കാളയുടെ കുളമ്പിന്‌ സമാനമായ ആകൃതിയിലുള്ള ഇലകൾക്ക് 6മുതൽ 15 സെന്റിമീറ്റർ വരെ നീളവും വീതിയും കാണും. വെളുത്തനിറത്തിലുള്ള പൂക്കൾ നല്ല സുഗന്ധമുള്ളവയാണ്‌. അഞ്ചിതളുകളുള്ള പൂക്കൾക്ക് മധ്യേ മഞ്ഞ നിറത്തിലുള്ള അഗ്രഭാഗത്തോട് കൂടിയ കേസരങ്ങളും പച്ച നിറത്തിലുള്ള ജനിപുടവും കാണാം. പരാഗണത്തിനുശേഷം ഉണ്ടാകുന്ന കായകൾക്ക് 7.5 മുതൽ 15 സെന്റിമീറ്റർ വരെ നീളവും 1.5 മുതൽ 1.8 വരെ വീതിയുമുണ്ടാകും.ഒരു അലങ്കാര സസ്യമെന്ന നിലയിൽ മന്ദാരം ഉഷ്ണമേഖലാ പ്രദേശങ്ങളിലെല്ലാം വളർത്തപ്പെടുന്നുണ്ട്. മന്ദാരത്തിന്റെ ഉത്ഭവം എവിടെയാണെന്ന്‌ കൃത്യമായികണ്ടെത്താനായിട്ടില്ലെങ്കിലും മലേഷ്യ, ഫിലിപ്പീൻസ്, ഇന്തൊനേഷ്യ എന്നീ രാജ്യങ്ങളിലൊന്നാണെന്ന് അനുമാനിക്കപ്പെട്ടിരിക്കുന്നു.

[തിരുത്തുക] ചിത്രശാല

[തിരുത്തുക] ബാഹ്യകണ്ണികൾ

ശ്വേതമന്ദാരം

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ