ഫാബേസീ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഫാബേസീ | |
|---|---|
| പയർ | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Rosids |
| നിര: | Fabales |
| കുടുംബം: | Fabaceae Lindl. |
ഫാബേസീ അല്ലെങ്കിൽ ലെഗൂമിനേസീ എന്നറിയപ്പെടുന്നത് പയറുവർഗ്ഗങ്ങൾ ഉൾപ്പെടുന്ന സസ്യകുടുംബം ആണ്. (ശാസ്ത്രീയനാമം: Fabaceae.). ഓർക്കിഡേസീ, ആസ്റ്റ്രേസീ എന്നീ സസ്യകുടുംബങ്ങൾ കഴിഞ്ഞാൽ ഈറ്റവും കൂടുതൽ അംഗങ്ങൾ ഉള്ള ഫാബേസീ വളരെ സാമ്പത്തിക പ്രാധ്യാന്യമുള്ള ഒരു കുടുംബമാണ്. 730 ജനുസുകളിലായി 19400 സ്പീഷീസുകൾ ഇതിലുണ്ട്. ഈ കുടുംബത്തിലുള്ള സസ്യങ്ങളുടെ വേരുകളിൽ ഉണ്ടാവുന്ന ബാക്ടീരിയകൾ നൈട്രജൻ fix ചെയ്ത് മണ്ണിൽ സസ്യങ്ങൾക്ക് അവശ്യം വേണ്ട പോഷകങ്ങൾ ഉണ്ടാക്കുന്നു. മണ്ണിൽ നൈട്രജൻ ഉണ്ടാക്കാനായി ഫാബേസീ കുടുംബത്തിലെ സസ്യങ്ങൾ മറ്റു വിളകൾക്കിടയിൽ നട്ടുവളർത്താറുണ്ട്[1].
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിസ്പീഷിസിൽ 'ഫാബേസീ' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
വിക്കിമീഡിയ കോമൺസിലെ Fabaceae എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: