തൊട്ടാവാടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തൊട്ടാവാടി
(Mimosa pudica)
Flower-head
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Fabales
കുടുംബം: Fabaceae
ഉപകുടുംബം: Mimosoideae
ജനുസ്സ്: Mimosa
വർഗ്ഗം: M. pudica
ശാസ്ത്രീയ നാമം
Mimosa pudica
L.[1]

പരമ്പരാഗതമായ മലയോരമേഖലകളിലും മറ്റു മേഖലകളിലും നാം വളർത്താതെ തന്നെ പ്രകൃതിയിൽ‍ രൂപം കൈവരിച്ച് നാം അറിയാതെ തന്നെ നമുക്കിടയിൽ വളരുന്ന ഒരു ഔഷധ സസ്യമാണ് തൊട്ടാവാടി. കേരളത്തിലെമ്പാടും തൊട്ടാവാടിയെ കാണാവുന്നതാണ്(Mimosa Pudica Linn). Mimosaceae എന്ന സസ്യകുടുംബത്തിൽപ്പെട്ട ഈ സസ്യം, ബ്രസീൽ ആണ് ജന്മദേശമെങ്കിലും ഇന്നു ഭൂമധ്യരേഖാപ്രദേശങ്ങളിൽ പരക്കെ കാണപ്പെടുന്നു. ഇല തണ്ടിനോട് ചേരുന്ന ഭാഗത്ത് സൂക്ഷിച്ചു നോക്കിയാൽ മുഴച്ചിരിക്കുന്നത് കാണാം. ഈ ഭാഗത്ത് കനം കുറഞ്ഞ കോശഭിത്തിയുള്ള ധാരാളം കോശങ്ങളുണ്ട്. അവ വെള്ളം സ്വീകരിച്ച് വീർത്തിരിക്കുന്നു. വെള്ളം വെളിയിൽ പോയാൽ അവ ചുരുങ്ങുന്നു. തൊട്ടാവാടിയുടെ ഇലകൾ സ്പർശനത്തിനു നേരെ പ്രതികരിക്കും. സ്പർശിക്കുമ്പോൾ ഭിത്തിക്ക് കനം കുറഞ്ഞ കോശങ്ങളിലെ ജലം തണ്ടിലേക്ക് കയറും. അതിന്റെ ഫലമായി കോശങ്ങൾ ചുരുങ്ങി ഉറപ്പുപോയി ചുരുളുന്നു. ഏത് വസ്തു തൊട്ടാലും ഇലകൾ അങ്ങനെ ചുരുളും. എന്തു വസ്തുവും ഈ പ്രവർത്തനത്തിനു കാരണമാകാം. ഈ ചുരുളൽ ഏതാനം സെക്കന്റുകൾ കൊണ്ട് പൂർണ്ണമാകും. പിന്നീട് അര മണിക്കൂറോളം കഴിഞ്ഞേ ഇലകൾ വിടർന്ന് പൂർണ്ണാവസ്ഥയിലാകൂ. ഒരു മീറ്ററോളം നീളത്തിൽ‍ പടർന്ന് കിടക്കുന്ന രീതിയിലാണ് തൊട്ടാവാടി കാണപ്പെടുന്നത്.നൈസർഗികമായ പരിതസ്ഥിതിയിൽ‍ ചതുപ്പ്, മൈതാനം , റോഡുകൾ‍ ‍എന്നിവിടങ്ങളിൽ‍ തൊട്ടാവാടി കണ്ടുവരുന്നു.

[തിരുത്തുക] ഔഷധഗുണം

തൊട്ടാവാടി വാടുന്നു

ബാഹ്യവസ്തുക്കളോടുള്ള പ്രതികരണത്തിന്റെ വേഗതയിൽ‍ നിന്നാണ് തൊട്ടാവാടിയിലെ ഔഷധമൂല്യം കണ്ടെത്തിയതെന്നു പറയപ്പെടുന്നു. ബാഹ്യ വസ്തുക്കളുടെ ഇടപെടൽ‍ മൂലമുണ്ടാകുന്ന മിക്ക അലർജികൾക്കും തൊട്ടാവാടി ഒരു ഔഷധമാണ്. ആയുർ വ്വേദ വിധി പ്രകാരം ശ്വാസ വൈഷമ്യം, വൃണം, എന്നിവ ശമിപ്പിക്കുന്നതിനും. കഫം ഇല്ലാതാക്കുന്നതിനും, രക്തശുദ്ധി ഉണ്ടാക്കാനും ഇത് ഉപോഗിക്കുന്നു. തൊട്ടാവാടിയുടെ നീര് കൈപ്പുള്ളതാണ്. ലഘു, രൂക്ഷം എന്നീ ഗുണങ്ങളോടു കൂടിയ ഈചെടിയുടെ വീര്യം ശീതമാണെന്നാണ് വിധി. ഇതിന്റെ വേരിൽ 10% ടാനിൻ അടങ്ങിയിരിക്കുന്നു. തൊട്ടാവാടിയുടെ വേരിൽ മൂലാർബുദങ്ങളും ഉണ്ട്. കുട്ടികളിലെ ശ്വാസം മുട്ടൽ മാറുവാൻ തൊട്ടാവാടിയുടെ നീരും കരിക്കിൻ വെള്ളവും ചേർത്ത് ദിവസത്തിൽ ഒരുനേരം വീതം ചേർത്ത് രണ്ടു ദിവസം കൊടുത്താൽ ശമനമുണ്ടാകും. കൂടാതെ, പ്രമേഹം, വിഷജന്തുക്കളുടെ കടിമൂലമുണ്ടാകുന്ന രക്ത സ്രാവം നിലക്കുന്നതിന്, തുടങ്ങിയവയ്ക്കെല്ലാം തൊട്ടാവാടി ഉപയോഗപ്രദമാണ്. 5 മില്ലി തൊട്ടാവാടി നീരും, 10 മില്ലി കരിക്കിൻ‍ വെള്ളവും ചേർത്ത് ദിവസത്തിൽ‍ ഒരു നേരം വീതം കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. അലർജിക്ക് തൊട്ടാവാടിയുടെ നീര് നല്ലതാണ്. ഇല ഇടിച്ചുപിഴിഞ്ഞ നീർ വെള്ളം ചേർക്കാതെ പുരട്ടിയാൽ‍ മുറിവ് ഉണങ്ങുന്നതാണ്. ചുരുക്കത്തിൽ പല രോഗങ്ങൾക്കും ഈ സസ്യം പരിഹാരം തരുന്നു.[2]. ഭാവപ്രകാശത്തിൽ തൊട്ടാവാടിയെ ഇപ്രകാരം വിശേഷിപ്പിച്ചിരിക്കുന്നു:

'ലജ്ജാലു: ശീതളാ തിക്താ കഷായാ കഫ പിത്ത ജിത്

രക്തപിത്തമതിസാരം യോനിരോഗാൽ വിനാശയേതു.'

[തിരുത്തുക] ചിത്രസഞ്ചയം

[തിരുത്തുക] അവലംബം

  • ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം - മാത്യു മടുക്കക്കുഴി, കറന്റ്‌ ബുക്സ്‌
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ