വെളുത്തുള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപീഡിയ:How to read a taxoboxHow to read a taxobox
വെളുത്തുള്ളി
Allium sativum, known as garlic
Allium sativum, known as garlic
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Plantae
തരം: Magnoliophyta
വര്‍ഗ്ഗം: Liliopsida
നിര: Asparagales
കുടുംബം: Alliaceae
ഉപകുടുംബം: Allioideae
ഗോത്രം: Allieae
ജനുസ്സ്‌: Allium
വര്‍ഗ്ഗം: A. sativum
ശാസ്ത്രീയനാമം
Allium sativum
L.

പാചകത്തിനും ഔഷധത്തിനുമായി ഉപയോഗിക്കുന്ന ഒരു സസ്യമാണ്‌ വെളുത്തുള്ളി (ഇംഗ്ലീഷ്:Garlic). ഇതിന്റെ കാണ്ഡമാണ് ഉപയോഗയോഗ്യമായ ഭാഗം. പാചകത്തില്‍ രുചിയും മണവും കൂട്ടുന്നതിന്‌ വെളുത്തുള്ളി ഉപയോഗിക്കുന്നു[1]. വെളുത്തുള്ളി, വെള്ളുള്ളി, വെള്ളവെങ്കായം എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയ നാമം അല്ലിയം സാറ്റിവം (Allium sativum) എന്നാണ്‌. ഇത് ലിലിയാസീ (Liliaceae) എന്ന സസ്യകുടുംബത്തില്‍‍ പെടുന്നു[2].

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

ഉള്ളിയെപ്പോലെ തന്നെ ലോകത്തിന്‍റെ പല ഭാഗങ്ങളിലും കൃഷിചെയ്തു വരുന്ന ഒരു വിളയാണ്‍ വെളുത്തുള്ളി. മധ്യേഷ്യയും മെഡിറ്ററേനിയന്‍ പ്രദേശങ്ങളുമാണ്‍ ഇതിന്‍റെ ജന്മസ്ഥലങ്ങള്‍ എന്നു പറയുന്നു. വളരെ പുരാതനകാലം മുതല്‍തന്നെ ഈഗിപ്തിലും ഗ്രീസിലും കൃഷി ചെയ്തുവന്നിരുന്നതായി രേഖകള്‍ ഉണ്ട്.

[തിരുത്തുക] സവിശേഷതകള്‍

ഭാരതത്തില്‍ ഉത്തര്‍ പ്രദേശ്, ബിഹാര്‍,കര്‍ണ്ണാടകം, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളില്‍ വെളുത്തുള്ളി കൃഷിചെയ്യുന്നു[2].

[തിരുത്തുക] ഉപയോഗപ്രാധാന്യം

പച്ചകറികള്‍ക്കും ഇറച്ചിക്കും രുചിയും മണവും നല്‍കുന്നതിനും അച്ചാറുകളും മറ്റും കേടുകൂടാതെ സൂക്ഷിക്കാനും വെളുത്തുള്ളി ഉപയോഗിച്ചുവരുന്നു.

[തിരുത്തുക] ഔഷധഗുണം

വില്ലന്‍ ചുമ, കണ്ണുവേദന, വയറുവേദന എന്നിവയ്ക്ക് പറ്റിയ ഔഷധമാണ് വെളുത്തുള്ളി.[3] കൂടാതെ, ഗ്യാസ് ട്രബിളിന് വെളുത്തുള്ളി ചതച്ച് പാലില്‍ കാച്ചി ദിവസവും രാത്രി കഴിക്കുന്നത് ഫലപ്രദമാണ്. വെളുത്തുള്ളി, കായം, ചതകുപ്പ ഇവ സമം പൊടിച്ച് ഗുളികയാക്കി ചൂടുവെള്ളത്തില്‍ ദഹനക്കേടിന് കഴിക്കാവുന്നതാണ്. വെളുത്തുള്ളി പിഴിഞ്ഞ നീരില്‍ ഉപ്പുവെള്ളം ചേര്‍ത്ത് ചൂടാക്കി ചെറുചൂടോടെ മൂന്ന് തുള്ളി വീതം ചെവിയില്‍ ഒഴിച്ചാല്‍ ചെവിവേദനക്ക് ശമനമുണ്ടാകും[4]. തുടര്‍ച്ചയായി വെളുത്തുള്ളി കഴിച്ചാല്‍ അമിതരക്തസമ്മര്‍ദം കുറയുമെന്ന് സൗത്ത് ഓസ്‌ട്രേലിയയിലെ അഡലെയ്ഡ ് സര്‍വകലാശാലയിലെ ഗവേഷകസംഘം കണ്ടെത്തിയിട്ടുണ്ട്[5]. വെളുത്തുള്ളി ഹൃദയസംബന്ധിയായ രോഗങ്ങള്‍ക്കായി പ്രത്യേകം പരിഗണിച്ചുവരുന്നുണ്ട്. ഉദരത്തില്‍ കാണപ്പെടുന്ന ചിലയിനം കാന്‍സറുകള്‍ക്കും വെളുത്തുള്ളി പ്രയോജനം ചെയ്യുമെന്ന് അമേരിക്കയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലിമെന്ററി ആന്‍ഡ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ പറയുന്നു[5].

[തിരുത്തുക] ചിത്രശാല

[തിരുത്തുക] അവലംബം

  1. www.whfoods.com എന്ന സൈറ്റില്‍ നിന്നും.
  2. 2.0 2.1 Ayurvedic medicinal plants എന്ന സൈറ്റില്‍ നിന്നും.
  3. ഒരു സംഘം ലേഖകര്‍ രചിച്ച “കേരളത്തിലെ സുഗന്ധമസാലവിളകള്‍“
  4. http://kif.gov.in/ml/index.php?option=com_content&task=view&id=289&Itemid=29
  5. 5.0 5.1 [1]ഈ വെബ്സൈറ്റില്‍ നിന്നും.
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം